സെൻറ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ ലണ്ടനിൽ ഈ വർഷം വിവാഹിതരായ നവദമ്പതികളെ അനുമോദിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുമോദന സ്വീകരണത്തിൽ മിഷൻ ഡയറക്ടർ ഫാ. മാത്യൂസ് വലിയ പുത്തൻപുര അനുമോദന ആശംസകൾ അർപ്പിച്ചു. ഒരിൽ ജോയിസ് സാൻസി ദമ്പതികളുടെ മകൻ ജസ്വിനും പാറക്കൽ ജോൺ ബീന ദമ്പതികളുടെ മകൾ റിയാ യ്ക്കും ആണ് അനുമോദനങ്ങൾ അർപ്പിച്ചത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം നവദമ്പതികൾ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു
Joe & Varsha
ബ്രിസ്റ്റോള്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായ കാത്തലിക് മിഷന്‍ അംഗവും കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളി മാതൃ ഇടവകയുമായ കൈതവേലിൽ സിറിൽ – മിനി ദമ്പതികളുടെ മകൻ ജോ സിറിളും
വൂസ്റ്റര്‍ ഹോളി കിംഗ്‌സ് മിഷന്‍ അംഗവും ഇരവിപേരൂര്‍ ക്‌നാനായ മലങ്കര കത്തോലിക്കാ പള്ളി മാതൃ ഇടവകയുമായ കൊടിഞ്ഞൂർ റെജി ജിജി ദമ്പതികളുടെ മകളായ വർഷയും തമ്മിലുള്ള വിവാഹം 2025 മെയ് 10-ന് കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ആശീർവദിച്ചു. നിരവധി വൈദികരുടെ സാന്നിധ്യം ഉണ്ടായിരുന്നു നവദമ്പതികൾക്ക് തെക്കൻ ടൈംസിന്റെ മംഗളാശംസകൾ!

