
യു.കെയില് ക്നാനായ കത്തോലിക്കര്ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ലിവര്പൂള് അതിരൂപത ലിതര്ലാന്റിലുള്ള സെന്റ് എലിസബത്ത് ഓഫ് ഹംഗറി ദൈവാലയവും പാരീഷ് ഹാളും പൂര്ണ്ണമായും സൗജന്യമായി ദീര്ഘകാലത്തയ്ക്ക് ലിവര്പൂളിലെ ക്നാനായ മിഷനുവേണ്ടി നല്കിയതോടെയാണ് വര്ഷങ്ങളായുള്ള യു.കെയിലെ ക്നാനായമക്കളുടെ പ്രാര്ത്ഥനയും ആഗ്രഹവും സഫലമായത്.