യോർക് ഷൈറിലെ സെന്റ് തോമസ് മിഷനിൽ ലിജിയൻ ഓഫ് മേരി രൂപീകൃതമായി. മരിയൻ സൈന്യത്തിലെ അംഗങ്ങൾ ആകാൻ പരിശുദ്ധ അമ്മയുടെ പ്രത്യേക അനുഗ്രഹത്താൽ തിരഞ്ഞെടുക്കപ്പെട്ട 35 വനിതകളാണ് പരീക്ഷണാർഥികളായി അംഗങ്ങളായിരിക്കുന്നത്. സ്വർഗ്ഗ കവാടം എന്ന പേര് സ്വീകരിച്ച സെൻറ് തോമസ് മിഷനിലെ ലിജിയൻ ഓഫ് മേരി അംഗങ്ങൾ എല്ലാ തിങ്കളാഴ്ചയും പ്രാർത്ഥനാ കൂട്ടായ്മ നടത്തുന്നു
ഭാരവാഹികളായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ,എന്നീ സ്ഥാനങ്ങളിലേക്ക് യഥാകൃമം ഡാർലി ടോമി, റീന റെജു, സൗമ്യ സിനീഷ്, അനി ബിജു, മിത ജോയൽ എന്നിവരെ തെരഞ്ഞെടുത്തു. Knanaya Catholic Missions UK, Legion of Mary National Chaplain ഫാദർ ജോഷി കൂട്ടുങ്കൽ ലീജിയൻ ഓഫ് മേരി പ്രവർത്തനങ്ങളെക്കുറിച്ച് അംഗങ്ങളെ പ്രബുദ്ധരാക്കി.