ബെന്നി ഓണശ്ശേരിയെയും അഭിലാഷ് മൈലപ്പറമ്പിലിനെയും ആദരിച്ചു

ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷൻ കൈക്കാരൻമാരായി 2024-25 -ഇൽ സേവനം അനുഷ്ഠിച്ച ശ്രീ ബെന്നി ഓണശ്ശേരിക്കും ശ്രീ അഭിലാഷ് മൈലപ്പറമ്പിലിനും 15-05-2025-ഇൽ വിശുദ്ധ കുർബാനയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മിഷൻ ഡയറക്ടർ ഫാ ഷഞ്ചു കൊച്ചുപറമ്പിൽ നന്ദി പ്രകാശിപ്പിച്ചു ഉപഹാരങ്ങൾ നൽകി ആദരിച്ചു.

കൈക്കാരന്മാരെന്ന നിലയിലുള്ള ശ്രീ ബെന്നി ഓണശ്ശേരിയുടെയും ശ്രീ അഭിലാഷ് മൈലപ്പറമ്പിലിന്റെയും പ്രവർത്തനങ്ങൾ മാതൃകാപരമായുന്നുവെന്ന് പുതിയതായി ചുമതല എടുത്ത കൈകാരൻമാർ ശ്രീ ബെന്നി മാവേലിയും ശ്രീ ജിജോ കൊരപ്പള്ളിയും നന്ദി പ്രസംഗത്തിൽ അറിയിച്ചു.

ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ സെപ്റ്റംബർ 21-ന്

ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ ഇടവക മധ്യസ്ഥനായ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ സെപ്റ്റംബർ 21 ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നു.

ശ്രീ ബെന്നി ഓണശ്ശേരി ജനറൽ കൺവീനർ ആയും ശ്രീ ബാബു തോട്ടത്തിൽ ജോയിന്റ്‌ കൺവീനർ ആയും നേതൃത്വം നൽകുന്ന തിരുനാൾ കമ്മറ്റിയും കൈക്കാരൻമാരായ ശ്രീ ബെന്നി മാവേലിയും ശ്രീ ജിജോ കോരപ്പള്ളിയും പാരീഷ് കൗൺസിലും മിഷൻ ഡയറക്ടർ ആയ ഫാ ഷഞ്ചു കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിലും തിരുനാളിനു വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. തിരുനാളിൽ പങ്കെടുത്തു ക്രിസ്തുരാജന്റെ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

യോർക്ക് ഷെയർ സെന്റ് തോമസ് മിഷനിൽ ലിജിയൻ ഓഫ് മേരിക്ക് തുടക്കമായി

യോർക് ഷൈറിലെ സെന്റ് തോമസ് മിഷനിൽ ലിജിയൻ ഓഫ് മേരി രൂപീകൃതമായി. മരിയൻ സൈന്യത്തിലെ അംഗങ്ങൾ ആകാൻ പരിശുദ്ധ അമ്മയുടെ പ്രത്യേക അനുഗ്രഹത്താൽ തിരഞ്ഞെടുക്കപ്പെട്ട 35 വനിതകളാണ് പരീക്ഷണാർഥികളായി അംഗങ്ങളായിരിക്കുന്നത്. സ്വർഗ്ഗ കവാടം എന്ന പേര് സ്വീകരിച്ച സെൻറ് തോമസ് മിഷനിലെ ലിജിയൻ ഓഫ് മേരി അംഗങ്ങൾ എല്ലാ തിങ്കളാഴ്ചയും പ്രാർത്ഥനാ കൂട്ടായ്മ നടത്തുന്നു

ഭാരവാഹികളായി പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ,എന്നീ സ്ഥാനങ്ങളിലേക്ക് യഥാകൃമം ഡാർലി ടോമി, റീന റെജു, സൗമ്യ സിനീഷ്, അനി ബിജു, മിത ജോയൽ എന്നിവരെ തെരഞ്ഞെടുത്തു. Knanaya Catholic Missions UK, Legion of Mary National Chaplain ഫാദർ ജോഷി കൂട്ടുങ്കൽ ലീജിയൻ ഓഫ് മേരി പ്രവർത്തനങ്ങളെക്കുറിച്ച് അംഗങ്ങളെ പ്രബുദ്ധരാക്കി.

Vazhvu 2025 Ticket Kickoff Held at St. Anthony’s Knanaya Mission, Wales

The official ticket kickoff for Vazhvu 2025 took place at St. Anthony’s Knanaya Catholic Mission in Wales on Saturday, 14th June 2025, following the solemn Thirunal Holy Mass. Mission Coordinator Rev. Fr. Ajoob Thottananiyil ceremoniously handed over the Golden Tickets and Silver Tickets to participating families, symbolizing the official launch of the mission’s active involvement in the Vazhvu 2025 fundraising and charitable initiative.

സെന്‍റ് അന്തോണീസ് മിഷനിൽ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു

തിരുനാൾ കർമങ്ങൾക്ക് ശേഷം നടന്ന മീറ്റിംഗിൽ വച്ച് കഴിഞ്ഞ 5 വർഷക്കാലം മിഷന്റെ കൈക്കാരൻമാരായിരുന്ന ബെന്നി ഫിലിപ്പ് തങ്കച്ചൻ കനകാലയം എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ശേഷം മിഷന്റെ ക്വയർ ടീമിനെയും, തിരുനാൾ കൺവീനർ ജോസ്മോൻ, ജോൺ തോമസ്, ജിജോ തോമസ്, ജോർജ് തൊട്ടിമ്യാലിൽ എന്നിവരെയും പ്രത്യേകം അനുമോദിച്ചു. അനുഗ്രഹദായകവും വിശ്വാസ ദീപ്തവും ഒപ്പം സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സുദിനമായി മാറിയ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാവര്‍ക്കും തിരുനാള്‍ കമ്മറ്റി കണ്‍വീനർ ജോസ്മോൻ വലിയവെളിച്ചത്തിൽ നന്ദി പ്രകാശിപ്പിച്ചു.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് സ്‌നേഹവിരുന്നും തിരുനാൾ കമ്മറ്റി ക്രമീകരിച്ചിരുന്നു. മിഷനുവേണ്ടിയുള്ള ഫണ്ട് റെയ്‌സിംഗിന്റെ ഭാഗമായി ടിജോ ലൂക്കോസിന്റെ നേതൃത്വത്തിൽ ഗെയിംസും, ലേലം വിളിയും സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം 3 മണിയോടെ മിഷൻ കോർഡിനേറ്റർ കൊടിയിറക്കിയതോടുകൂടി ഈ വർഷത്തെ ഇടവക തിരുനാളിന് പരിസമാപ്തിയായി.

തിരുനാളിന് മുന്നോടിയായി 41 അംഗ പ്രസുദേന്തിമാരെയും മിഷൻകമ്മിറ്റി അംഗങ്ങളെയും ഇടവക ജനങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് തിരുനാള്‍ ആഘോഷങ്ങളുടെ വലിയവിജയത്തിന് സഹായകരമായത്.

തിരുനാള്‍ ക്രമീകരണങ്ങളുടെ വിവിധ കമ്മറ്റികളുടെ നേതൃനിരയിലുണ്ടായിരുന്നവരെ കൈക്കാരന്മാരായ ജെയിംസ് ജോസഫ്, അലക്സ് ഒറവണക്കളം, ബിനുമോൾ ഷിബു എന്നിവര്‍ അഭിനന്ദിച്ചു. കേരളത്തില്‍നിന്നും വെയിൽസിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യവും പ്രാര്‍ത്ഥനകളും ഈ തിരുനാളിലുണ്ടായത് മിഷൻ അംഗങ്ങളുടെ കൂട്ടായ്മയും സ്‌നേഹവും വിളിച്ചോതുന്നതും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്നും തിരുനാള്‍ കമ്മറ്റി വിലയിരുത്തി.

പരിശുദ്ധ കത്തോലിക്കാ സഭ വിശ്വാസപ്രമാണം രൂപം കൊള്ളുന്നു ഭാഗം 1

വിശ്വാസ പ്രമാണം: രൂപീകരണത്തിന്റെ പശ്ചാത്തലം

ഏതൊരു സംഘടനയ്ക്കും അതിന്റേതായ നിയമസംഹിതയുണ്ട്. അംഗങ്ങൾ അതു സ്വീകരിച്ച് അതനുസരിച്ചു സംഘടനയിൽ തുടരണം. സംഘടനയിൽ അംഗമായിരിക്കുന്നിടത്തോളംകാലം അതിലെ നിയമങ്ങൾ പാലിച്ചു ജീവിക്കണം. ഇതൊരു സാധാരണ നിയമം ആണല്ലോ?

പരിശുദ്ധ കത്തോലിക്കാ സഭ ഒരു സംഘടനയല്ല. അതൊരു ദൈവീക സംവിധാനമാണ്. എങ്കിലും, മനുഷ്യരാണ് അതിലെ അംഗങ്ങൾ. അതുകൊണ്ട് അവിടെ നിയമ സംവിധാനമുണ്ട്. അതോടൊപ്പം ഈ നിയമങ്ങളുടെയും അടിസ്ഥാനമായി നിൽക്കുന്ന വിശ്വാസ സംഹിതയുമുണ്ട്. കാരണം, പരിശുദ്ധ കത്തോലിക്കാ സഭയുടെ അടിസ്ഥാനം ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസമാണ്. ഈ സഭയുടെ തുടക്കം പഴയ നിയമത്തിൽ തന്നെ കാണാം. ദൈവം അബ്രാഹത്തെ വിളിച്ചു അനുഗ്രഹിച്ചു വാഗ്ദാനം നൽകി; അബ്രാഹത്തിൽ തുടങ്ങി ഒരു ദൈവജനത രൂപപ്പെടും എന്നതായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനത്തിന്റെ പൂർത്തീകരണമായതാണ് യാഹ്വേ വിളിച്ചുകൂട്ടിയ ഇസ്രായേൽ ജനത. സീനായി മലയിൽവെച്ചു ദൈവം മോശ വഴി നൽകിയ കൽപ്പനകളായിരുന്നു ഈ ഇസ്രായേൽ ജനത്തിന്റെ ജീവിത നിയമം. ‘നിങ്ങൾ എൻ്റെ ജനവും ഞാൻ നിങ്ങളുടെ ദൈവമാണെന്ന്’ അവർ ഉറച്ച വിശ്വസിച്ചു. മോശവഴി നൽകിയ കൽപ്പനകൾ പാലിച്ച് ഇസ്രായേൽജനം ജീവിച്ചുപോന്നു. ഈ ജനത്തെ ദൈവം ഒരുക്കിയത് തൻ്റെ ഏകജാതനും മാനവരക്ഷകനുമായ ഈശോമിശിഹായെ രക്ഷകനായി നൽകുവാനായിട്ടായിരുന്നു. കാലത്തിൻ്റെ തികവിൽ ദൈവപുത്രൻ മനുഷ്യനായി പിറന്നു. ദൈവ നിശ്ചയപ്രകാരം ഈശോ എന്ന അവൻ പേരു വിളിക്കപ്പെട്ടു. അതോടെ പിതാവായ ദൈവത്തിൻ്റെ പഴയ നിയമത്തിൽ തുടങ്ങിയുള്ള രക്ഷാകര പദ്ധതി പുത്രനായ ഈശോമിശിഹായിലൂടെ മറ്റൊരു മാനത്തിലേക്കു കടന്നു. “തൻ്റെ ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ അത്രയധികം സ്നേഹിച്ച ദൈവം” (യോഹ 3, 16) തൻ്റെ പുത്രന്റെതന്നെ രക്തത്തിലുള്ള ബലിയിൽ പുതിയ ഇസ്രായേലിനു തുടക്കംകുറിച്ചു. ദൈവപുത്രനായ ഈശോമിശിഹായുടെ ഉത്ഥാനത്തിന്റെ അൻപതാം നാളിൽ പരിശുദ്ധാത്മാവിനാൽ മുദ്രിതരാക്കി ഈ ജനത്തെ സഭയാക്കി രൂപാന്തരപ്പെടുത്തി.

സഭ: പുതിയ ഇസ്രായേൽ ജനം

പഴയനിയമ ഇസ്രായേൽ ജനത യാഹ്വേ തെരഞ്ഞെടുത്ത ജനമായിരുന്നു. മാനവ രക്ഷയ്ക്കായി പിറന്ന ദൈവപുത്രനായ മിശിഹായുടെ പെസഹാരഹസ്യങ്ങളിലൂടെ ഈ ഇസ്രായേൽ ജനത്തിന് പുതിയ രൂപവും ഭാവവും കൈവന്നു. ഈ പുതിയ ഇസ്രായേൽ ജനമാണു മിശിഹായുടെ നാമത്തിൽ രൂപപ്പെട്ട പുതിയ ഇസ്രായേൽജനമായ സഭ. ഈ സഭയും പഴയനിയമ ജനത പോലെ വിളിച്ചുകൂട്ടപ്പെട്ട ജനമാണ്. എന്നാൽ അതിൻറെ പ്രത്യേകത ഈ സഭ “പിതാവായ ദൈവം പുത്രന്റെ നാമത്തിൽ പരിശുദ്ധാത്മാവിൽ വിളിച്ചുകൂട്ടിയ രക്ഷിക്കപ്പെട്ട ദൈവജനമാണെ”ന്നതാണ്.

ഈ സഭാ സ്ഥാപനത്തെ ഇങ്ങനെ നമുക്ക് മനസ്സിലാക്കാം. സഭ സ്ഥാപിക്കാനായിട്ടുള്ള ദൈവത്തിൻ്റെ ആഗ്രഹം അബ്രാഹത്തിൽ തുടങ്ങി; ഒരു കുടുംബ ചരിത്രമായി ആരംഭിച്ചു; ഒരു ജനതതിയായി രൂപാന്തരപ്പെടുത്തി; തുടർന്ന് അതൊരു ദേശത്തിൻ്റെ കഥയായി മാറി; ഒരു ജനതയെ രൂപപ്പെടുത്തി; .

അതാണ് ഇസ്രായേൽ ജനം. ഇസ്രായേൽ ജനത്തെ ദൈവം ദൈവപുത്രനെ സ്വീകരിക്കുവാൻ ഒരുക്കി. മനുഷ്യനായി പിറന്ന ദൈവപുത്രനായ ഈശോമിശിഹായുടെ കുരിശു മരണത്തിലും ഉത്ഥാനത്തിലും ഈ ജനത്തെ വിശുദ്ധീകരിച്ചു; മിശിഹായുടെ ഉത്ഥാനത്തിന് അമ്പതാം നാൾ പെന്തക്കുസ്താ ദിനത്തിൽ ഭൂമിയിൽ ഈ സഭ ലോകരക്ഷയുടെ സാർവത്രിക കൂദാശയായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. പെന്തക്കോസ്താ ദിനമാണ് ദൈവത്തിൻ്റെ ഈ സഭയുടെ ഭൂമിയിലെ ജന്മദിനം

ആദിമ സഭയുടെ പ്രത്യേകത

പെന്തക്കോസ്താനാളിൽ ഉദ്ഘാടനം ചെയ്യപ്പെട്ട സഭയിലെ അംഗങ്ങൾ സെഹിയോൻ മാളികയിൽ ഒരുമിച്ച് പ്രാർത്ഥനയിൽ ചിലവഴിച്ച 11 ശ്ലീഹന്മാരും ദൈവപുത്രന്റെ അമ്മയായ കന്യകാമറിയവുമായിരുന്നു. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ (നടപടി 2, 1-4) ശ്ലീഹന്മാരുടെ പ്രസംഗം കേട്ട് ആദ്യദിവസം തന്നെ 3000 ത്തോളം യഹൂദർ ഈശോയിൽ വിശ്വസിച്ചു. ഈ ജനമാണ് ജെറുസലേമിൽ പിറന്ന ആദ്യത്തെ ക്രിസ്തീയ സഭ. ശ്ലീഹന്മാരെല്ലാവരും ഈ സഭയുടെ ബാല്യകാലത്തു സന്നിഹിതരായിരുന്നുവെങ്കിലും വിശുദ്ധ പത്രോസും യാക്കോബുമാണ് ജെറുസലേമിലെ ഈ സഭയെ വളർത്തിയത്.

ഈ സഭ അസ്തോലന്മാർ ഈശോയുടെ വചനങ്ങൾ വായ്മൊഴിയായി പഠിപ്പിച്ചു. തങ്ങൾ കണ്ടതും കേട്ടതും തൊട്ടതും അനുഭവിച്ചതും അവരുമായി പങ്കുവെച്ചു. ദൈവപുത്രനായ ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ അവരെ ഉറപ്പിച്ചു നിർത്തി. യഹൂദരിൽനിന്നു ക്രിസ്തു വിശ്വാസം സ്വീകരിച്ച ഈ സഭയിലെ അംഗങ്ങളെ യഹൂദ ക്രിസ്ത്യാനികൾ എന്നാണ് അറിയപ്പെട്ടിരുന്നത്

ഈ ക്രിസ്തീയ സമൂഹം അഞ്ചു കാര്യങ്ങൾ കുറവു കൂടാതെ അനുഷ്ഠിച്ചു പോന്നു.

1. ദൈവപുത്രനായ ഈശോമിശിഹായുടെ നാമത്തിലുള്ള കൂട്ടായ്മയായി അവർ ഒരുമിച്ചു കൂടിയിരുന്നു

2. ശ്ലീഹന്മാരുടെ പഠനങ്ങൾ വിശ്വസ്തതയോടെ സ്വീകരിക്കുകയും അത് അവരുടെ ജീവിത നിയമമായി പാലിക്കുകയും ചെയ്തു പോന്നു

3. ഈശോമിശിഹായുടെ നാമത്തിൽ വിളിച്ചുകൂട്ടിയ ഈ ദൈവജനം ആഴ്ചയുടെ ആദ്യദിനം ഒരുമിച്ചുകൂടി കർത്താവിൻ്റെ കുരിശിലെ ബലിയുടെ തുടർച്ചയും അനുസ്മരണവുമായി ശ്ലീഹന്മാരുടെയോ അവർ നിയോഗിച്ചവരുടെയോ നേതൃത്വത്തിൽ അപ്പം മുറിക്കൽ ശുശ്രൂഷ നടത്തിയിരുന്നു

4. അപ്പം മുറിക്കൽ കൂടാതെയുള്ള കൂട്ടായ്മകളിൽ അവർ ശ്ലീഹന്മാരുടെ നേതൃത്വത്തിൽ നിരന്തരം പ്രാർത്ഥനയിൽ സമയം ചെലവഴിച്ചിരുന്നു

5. എല്ലാവരുടെയും സ്വത്തുവകകൾ എല്ലാവരുടേതുമായി പങ്കുവെച്ച് ജീവിതം തുടർന്നു.

ആദിമസഭയുടെ വിശ്വാസം

പെന്തക്കോസ്താനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ ശ്ലീഹന്മാർ ലോകത്തിൻ്റെ നാനാദിക്കുകളിലേക്കും സുവിശേഷ പ്രഘോഷനത്തിനായി പുറപ്പെട്ടു. ശ്ലീഹന്മാരുടെ പ്രസംഗം കേട്ട് അനേകായിരങ്ങൾ ദൈവപുത്രനായ മിശിഹായെ രക്ഷകനായ അംഗീകരിച്ചു മാമോദിസ സ്വീകരിച്ചു ക്രിസ്ത്യാനികളായി. അങ്ങനെ പല രാജ്യങ്ങളിലും ക്രിസ്തീയ സഭാകൂട്ടായ്മകൾ രൂപപ്പെട്ടു. ഈ കൂട്ടായ്മകളുടെ എല്ലാം അടിസ്ഥാനവിശ്വാസം പരി. ത്രിത്വത്തിലെ രണ്ടാമത്തെ ആളായി മനുഷ്യനായി പിറന്ന ദൈവപുത്രനായ ഈശോമിശിഹായിൽ കേന്ദ്രീകൃതമായിരുന്നു. ഈ അടിസ്ഥാന വിശ്വാസം ഇങ്ങനെ സമന്വയിക്കാം:

1. ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസം. ദൈവം ഏകനാണ്; ആ ദൈവത്തിൽ ഒരേ ദൈവസഭവമുള്ള മൂന്നു ദൈവീക ആളുകൾ ഉണ്ടെന്ന വിശ്വാസം

2. ത്രിത്വൈക ദൈവത്തിലെ രണ്ടാമത്തെ ആളായ പുത്രനായ മിശിഹാ കന്യകാമറിയമിൽനിന്നു മനുഷ്യനായി പിറന്നു. മനുഷ്യനായി പിറന്ന ഈശോ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായി ഭൂമിയിൽ മാനവമക്കളോടൊപ്പം ജീവിച്ചു എന്ന വിശ്വാസം

3. ഈ ദൈവപുത്രനായ മിശിഹാ പിതാവായ ദൈവത്തിൻ്റെ ഇഷ്ടപ്രകാരം മനുഷ്യകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടി കുരിശിൽ രക്തം ചിന്തി മരിച്ചു; മൂന്നാം നാൾ ഉത്ഥാനം ചെയ്തു

4. ഉത്ഥാനത്തിന്റെ നാല്പതാം നാൾ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത് പിതാവായ ദൈവത്തിൻറെ വലതുഭാഗത്ത് ഉപവിഷ്ടനായി എന്ന വിശ്വാസം

5. ഉത്ഥാനത്തിന്റെ അൻപതാംനാൾ പെന്തക്കുസ്താ ദിനത്തിൽ പിതാവായ ദൈവം പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിനെ അയച്ച് (യോഹ 14, 26) പുത്രനായ മിശിഹായുടെ നാമത്തിലുള്ള സഭയ്ക്ക് അടിസ്ഥാനമിട്ടു. ഈ പരിശുദ്ധാത്മാവാണ് സഭയിൽ നിലനിന്നുകൊണ്ടു വിശ്വാസികളെ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നതും കൂദാശകളിലൂടെ വിശുദ്ധീകരിച്ചു നിത്യതയ്ക്കായി ഒരുക്കുന്നതും

6. ത്രിത്വൈക ദൈവത്തിൻറെ നാമത്തിലുള്ള മാമോദിസ സ്വീകരിക്കുന്നതിലൂടെയാണ് ഒരാൾ ക്രിസ്തു സഭയിൽ അംഗമാകുന്നത് എന്ന വിശ്വാസം

7. സഭയിൽ ആയിരുന്നുകൊണ്ട് ഈശോമിശിഹായിള്ള വിശ്വാസത്തിൽ ആഴപ്പെടുന്നതിലൂടെ നിത്യജീവൻ ലഭ്യമാകും എന്ന് അവർ വിശ്വസിച്ചു പോന്നു.

8. ഇത്തരത്തിൽ വിശ്വാസത്തിൽ ഉറപ്പിക്കപ്പെട്ട ദൈവസമൂഹത്തെ ദൈവത്തിൻ്റെ മഹത്വത്തിൽ പങ്കുകാരാക്കുവാൻ (2 പത്രോസ് 1, 4) പുത്രനായ മിശിഹാ മഹത്വത്തിൽ പ്രത്യക്ഷപ്പെട്ടു പിതാവിൻറെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോകും.

ഈ വിശ്വാസം എല്ലാ ക്രിസ്ത്യാനികളും വിശ്വസിച്ചു പോന്നു എങ്കിലും, ക്രമേണ ഈ വിശ്വാസത്തിൽ ആഴപ്പെടാത്തവർ മറ്റു പല തത്വസഹിതകളുടെയും സ്വാധീനത്തിൽ പരിശുദ്ധ ത്രിത്വത്തെകുറിച്ചും പുത്രനായ മിശിഹായുടെയും പരിശുദ്ധാത്മാവിൻ്റെയും ദൈവികതയെക്കുറിച്ചും സംശയങ്ങൾ ഉന്നയിച്ചു തുടങ്ങി. ഇതിനു നേതൃത്വം കൊടുത്തവർ ക്രമേണ വിശ്വാസ വിരുദ്ധ പഠനങ്ങൾ (heretical teachings) നടത്തുകയും ഈ പഠനങ്ങൾ പിന്തുടർന്നവരെ വിശ്വാസവിരുദ്ധ പ്രസ്ഥാനങ്ങ (sects) ളാക്കി രൂപപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യങ്ങൾ മനസ്സിലാക്കിയ സഭാധികാരികൾ

സഭയുടെ വിശ്വാസം ഔദ്യോഗികമായി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി. താമസംവിന സഭയിൽ ചക്രവർത്തിമാരുടെ സഹായത്തോടെ സൂനഹദോസുകൾ വിളിച്ചുകൂട്ടി. സൂനഹദോസുകളിൽ യഥാർത്ഥ വിശ്വാസസത്യങ്ങൾ ഏതൊക്കെയാണെന്ന് സഭാ പിതാക്കന്മാർ പഠിപ്പിച്ച. ഇതിൻ്റെ വെളിച്ചത്തിൽ ഒരുമിച്ചു കൂടിയ മെത്രാന്മാർ വിശ്വാസസത്യങ്ങൾ ക്രോഡീകരിക്കുകയും നിർവചിക്കുകയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. (തുടരും……)

കൂടുതൽ കുട്ടികൾ കൂടുതൽ അഭിഷേകം

പുതിയ പരമ്പര–അഞ്ചോ അതിൽ കൂടുതലോ മക്കളുള്ള ദമ്പതികളെ പരിചയപ്പെടുത്തുന്നു

ബിജു -ലിനു മോൾ ചാക്കോ മൂശാരിപറമ്പിൽ

ക്രിസ്തുവിനെ നിരാകരിക്കുന്നത് ട്രെന്റായി മാറിയിരിക്കുന്ന നവയുഗത്തില്‍ മക്കളെ ക്രിസ്തുവിന്റേതാക്കി വളര്‍ത്തിക്കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിന് മാതാപിതാക്കള്‍ ആദ്യം ദൈവത്തോട് ചേര്‍ന്നുജീവിക്കണം.ദൈവം നൽകിയ അഞ്ച് ആൺമക്കളെ യും സഭ സമുദായ സ്നേഹത്തിൽ വളർത്തി അവരെ കത്തോലിക്കാ സഭയ്ക്കും ക്നാനായ സമുദായത്തിന് ഉത്തമ പൗരന്മാരായി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജു ചാക്കോയൂം ലിനു മോൾ ചാക്കോ മൂശാരി പറമ്പിലും ലക്ഷ്യമിടുന്നത്. യുകെയിലെ മലയാളി കുടുംബങ്ങൾക്ക് സുപരിചിതരാണ് ബിജു ആൻഡ് ലിനു മോൾ ചാക്കോ മൂശാരിപറമ്പിൽ.

ദൈവീക നിയോഗത്താൽ കുടുംബജീവിതം ആരംഭിച്ച ബിജുവിനൂം ലീനു മോൾക്കും ദൈവിക പദ്ധതി അനുസരിച്ച് 5 ആൺകുഞ്ഞുങ്ങളെ നൽകി.സെൻറ് തോമസ് ക്നാനായ കാത്തലിക് മിഷൻ സജീവ സാന്നിധ്യമായ ബിജു & ലീനു മോൾ ദമ്പതികളുടെ മക്കളായ ജയ്ക്, ജൂഡ്, എറിക്, ഏബൽ, ഐസക് എന്നിവരെ ചെറുപ്പം മുതലേ ദൈവീക വിശ്വാസത്തിലും സമുദായ സ്നേഹത്തിലും വളർത്തിയെടുക്കുവാൻ സാധ്യമായത് ദൈവത്തിൻറെ അത്ഭുതകരമായ ഇടപെടൽ ആണെന്ന് ദമ്പതികൾ വിശ്വസിക്കുന്നു. നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ബിജു & ലിനു മോൾ ചാക്കോ മശാരിപറമ്പിൽ ദമ്പതികളുടെ ജീവിതശൈലി മറ്റുള്ളവർക്കും മാതൃകയാണ്. കൂടുതൽ കുട്ടികൾ ആകുമ്പോൾ സമയക്കുറവ് എന്ന മിഥ്യാധാരണ തിരുത്തുന്ന ജീവിത ശൈലിയാണ് ഈ കുടുംബത്തിനുള്ളത്.

കുട്ടികളുടെ എണ്ണം കൂടുന്തോറും കുടുംബത്തിൽ സന്തോഷവും ആനന്ദവും പൊട്ടിച്ചിരികളും കൂടുന്നതിനോടൊപ്പം പരസ്പരം പങ്കുവെക്കൽ, സ്നേഹം, വിട്ടുവീഴ്ച മനോഭാവം, എന്നിവ സ്വായത്തമാക്കാനും കുട്ടികൾക്ക് സാധിക്കും. Humberside ൽ താമസിക്കുന്ന ബിജു & ലിനു മോൾ ചാക്കോ മൂശാരി പറമ്പിൽ സ്വന്തമായി ബിസിനസ് നടത്തുന്നു.

Bindhu Jom Makkil – Advance Practitioner

Bindhu Jom Makkil is the daughter of the late N. T. Lukose and Chinnamma Lukose of the Nootiyanikunnell family, and a member of the Maridum parish. She is married to Mr. Jom Makkil and they are blessed with three children. Her family currently belongs to St. John’s Church, Chamakkala.

She completed her primary education at St. Antony’s High School, Kadaplamattom, followed by her pre-degree studies at St. Stephen’s College, Uzhavoor. She pursued her nursing education at RD Gardi Nurses Training Centre in Indore, Madhya Pradesh. Her professional career began at the Ministry of Health Hospital in Taif, Kingdom of Saudi Arabia. In 2003, she joined the Coronary Care Unit (CCU) at Kettering General Hospital (KGH) as a Band 5 Nurse. She later earned a BSc (Hons) in Cardiac Nursing from De Montfort University, Leicester, in 2008.

In 2012, she was promoted to Band 6 Deputy Sister in CCU and served as a Cardiac Outreach Nurse. Her career progressed further in 2016 when she became a Band 7 Lead Practitioner at the Rapid Access Chest Pain Clinic. She completed her MSc in Advanced Professional Practice in 2018 and currently works as a Band 8B Advanced Practitioner at the Urgent Care Centre and Out-of-Hours Service.

Beyond her professional commitments, she is an active member of the Knanaya community and is deeply involved in religious and social activities. She serves as the Assistant DBS Officer for St. Edward’s Church in Kettering. She has also held several leadership positions, including ,Treasurer of Rosa Mystica Presidium of Legion of Mary and Head Teacher of the St.Jude Knanaya Catholic Catechism School in Kettering.

പരിശുദ്ധാത്മാവിൽ നിറയാൻ പരിശുദ്ധ അമ്മയോട് ചേർന്ന് പ്രാർത്ഥിക്കാം.

‘മാതൃഭക്തി പ്രചരിപ്പിക്കുന്ന പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന മെയ് മാസം. പാരമ്പര്യമായി എല്ലാ കുടുംബങ്ങളിലും മെയ് മാസം പരിശുദ്ധ അമ്മയുടെ വണക്കമാസമായി ആചരിക്കുന്നു.1825 ൽ ഏഴാം പീയൂസ് മാർപാപ്പ പുറപ്പെടുവിച്ച ഡിക്രിയിൽ പറയുന്നു ” എല്ലാ ക്രൈസ്തവരും പൊതുവായോ സ്വകാര്യമായോ പ്രത്യേക പ്രാർത്ഥന വഴി പരിശുദ്ധ മറിയത്തോടുള്ള ഭക്തിയിലും ബഹുമാനത്തിലും വളരണമെന്ന് വിശ്വാസികളെ ഓർമിപ്പിക്കുന്നു”.

1945 ൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ സ്വർഗ്ഗ രാജ്ഞി ആയ പരിശുദ്ധ മറിയത്തിന്റെ തിരുനാൾ മെയ് മാസം 31 തീയതി സഭയിൽ സ്ഥാപിച്ചു. പിന്നീട് കാലാന്തരത്തിൽ ഈ തിരുനാൾ ഓഗസ്റ്റ് 22ന് ആചരിക്കുകയും മെയ് 31 മറിയത്തിന്റെ സന്ദർശന തിരുനാളായി മാറുകയും ചെയ്തു.

മരിയ ഭക്തി പ്രചരിപ്പിക്കുന്ന മരിയൻ സൈന്യമായ ലീജൻ ഓഫ് മേരി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാൽ നിശബ്ദമായ സുവിശേഷപ്രഘോഷണം ആണ് നടത്തുന്നത്. ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീജിയൻ ഓഫ് മേരിയുടെ പ്രഥമ നാഷണൽ മീറ്റ് മെയ് മാസം 17ന് നടത്തപ്പെടുകയാണ്. അന്നേദിവസം മരിയൻ പ്രഘോഷണ റാലിയും നടത്തപ്പെടുന്നു.

നമ്മുടെ കുടുംബങ്ങളിൽ പരിശുദ്ധാത്മാവിനാൽ നിറയുവാൻ പരിശുദ്ധ അമ്മയോടുള്ള ഭക്തി കുടുംബങ്ങളിൽ നടത്തണം. ചെറുപ്പം മുതലേ കുട്ടികളെ വണക്കം മാസത്തിലെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുകയും കുടുംബങ്ങളിൽ ഒന്നിച്ചുള്ള ജപമാല നടത്തപ്പെടുകയും ചെയ്യുന്നത് വഴി തിന്മയുടെ ശക്തിയെ ചെറുക്കുവാൻ സാധിക്കും.

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിനുശേഷം ആഗോള കത്തോലിക്ക സഭയുടെ തലവനായ ലിയോ പതിനാലാം മാർപാപ്പയെ സഭയ്ക്ക് ലഭ്യമായത് മരിയൻ മാസമായ മെയ് മാസമാണ്. ലളിതമായ ജീവിതശൈലിയിലൂടെ പാവങ്ങളുടെ പക്ഷം ചേർന്ന് അനാഥരുടെയും ദുരിത അനുഭവിക്കുന്നവരുടെയും വേദനകൾ മനസ്സിലാക്കി അവരെ സമൂഹത്തിൻറെ ഉന്നതിയിലേക്ക് കൊണ്ടുവരാൻ പ്രയത്നിച്ച വ്യക്തിത്വത്തിൻ്റെ ഉടമയാണ് ആഗോള കത്തോലിക്കാ സഭയുടെ തലവൻ.

മാർപാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിച്ചുകൊണ്ടും പരിശുദ്ധ അമ്മയുടെ മധ്യസ്ഥം യാചിച്ചുകൊണ്ട് നമ്മുടെ കുടുംബങ്ങളെയും ഇടവകയും മത മേലധ്യക്ഷന്മാരെയും സന്യാസി സന്യാസിനികളെയും സമർപ്പിച്ച് പ്രാർത്ഥിക്കാം. മാതൃഭക്തി പ്രചരിപ്പിക്കുവാൻ നാം ഓരോരുത്തർക്കും സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ