ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ ഇടവക മധ്യസ്ഥനായ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ സെപ്റ്റംബർ 21 ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നു.
ശ്രീ ബെന്നി ഓണശ്ശേരി ജനറൽ കൺവീനർ ആയും ശ്രീ ബാബു തോട്ടത്തിൽ ജോയിന്റ് കൺവീനർ ആയും നേതൃത്വം നൽകുന്ന തിരുനാൾ കമ്മറ്റിയും കൈക്കാരൻമാരായ ശ്രീ ബെന്നി മാവേലിയും ശ്രീ ജിജോ കോരപ്പള്ളിയും പാരീഷ് കൗൺസിലും മിഷൻ ഡയറക്ടർ ആയ ഫാ ഷഞ്ചു കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിലും തിരുനാളിനു വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. തിരുനാളിൽ പങ്കെടുത്തു ക്രിസ്തുരാജന്റെ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.