പുതിയ പരമ്പര–അഞ്ചോ അതിൽ കൂടുതലോ മക്കളുള്ള ദമ്പതികളെ പരിചയപ്പെടുത്തുന്നു
ബിജു -ലിനു മോൾ ചാക്കോ മൂശാരിപറമ്പിൽ

ക്രിസ്തുവിനെ നിരാകരിക്കുന്നത് ട്രെന്റായി മാറിയിരിക്കുന്ന നവയുഗത്തില്‍ മക്കളെ ക്രിസ്തുവിന്റേതാക്കി വളര്‍ത്തിക്കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിന് മാതാപിതാക്കള്‍ ആദ്യം ദൈവത്തോട് ചേര്‍ന്നുജീവിക്കണം.ദൈവം നൽകിയ അഞ്ച് ആൺമക്കളെ യും സഭ സമുദായ സ്നേഹത്തിൽ വളർത്തി അവരെ കത്തോലിക്കാ സഭയ്ക്കും ക്നാനായ സമുദായത്തിന് ഉത്തമ പൗരന്മാരായി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജു ചാക്കോയൂം ലിനു മോൾ ചാക്കോ മൂശാരി പറമ്പിലും ലക്ഷ്യമിടുന്നത്. യുകെയിലെ മലയാളി കുടുംബങ്ങൾക്ക് സുപരിചിതരാണ് ബിജു ആൻഡ് ലിനു മോൾ ചാക്കോ മൂശാരിപറമ്പിൽ.
ദൈവീക നിയോഗത്താൽ കുടുംബജീവിതം ആരംഭിച്ച ബിജുവിനൂം ലീനു മോൾക്കും ദൈവിക പദ്ധതി അനുസരിച്ച് 5 ആൺകുഞ്ഞുങ്ങളെ നൽകി.സെൻറ് തോമസ് ക്നാനായ കാത്തലിക് മിഷൻ സജീവ സാന്നിധ്യമായ ബിജു & ലീനു മോൾ ദമ്പതികളുടെ മക്കളായ ജയ്ക്, ജൂഡ്, എറിക്, ഏബൽ, ഐസക് എന്നിവരെ ചെറുപ്പം മുതലേ ദൈവീക വിശ്വാസത്തിലും സമുദായ സ്നേഹത്തിലും വളർത്തിയെടുക്കുവാൻ സാധ്യമായത് ദൈവത്തിൻറെ അത്ഭുതകരമായ ഇടപെടൽ ആണെന്ന് ദമ്പതികൾ വിശ്വസിക്കുന്നു. നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ബിജു & ലിനു മോൾ ചാക്കോ മശാരിപറമ്പിൽ ദമ്പതികളുടെ ജീവിതശൈലി മറ്റുള്ളവർക്കും മാതൃകയാണ്. കൂടുതൽ കുട്ടികൾ ആകുമ്പോൾ സമയക്കുറവ് എന്ന മിഥ്യാധാരണ തിരുത്തുന്ന ജീവിത ശൈലിയാണ് ഈ കുടുംബത്തിനുള്ളത്.
കുട്ടികളുടെ എണ്ണം കൂടുന്തോറും കുടുംബത്തിൽ സന്തോഷവും ആനന്ദവും പൊട്ടിച്ചിരികളും കൂടുന്നതിനോടൊപ്പം പരസ്പരം പങ്കുവെക്കൽ, സ്നേഹം, വിട്ടുവീഴ്ച മനോഭാവം, എന്നിവ സ്വായത്തമാക്കാനും കുട്ടികൾക്ക് സാധിക്കും. Humberside ൽ താമസിക്കുന്ന ബിജു & ലിനു മോൾ ചാക്കോ മൂശാരി പറമ്പിൽ സ്വന്തമായി ബിസിനസ് നടത്തുന്നു.