ചരിത്രപ്രധാനമായ കഥകൾ ഉറങ്ങുന്ന യോർക് ഷെയറിലെ സെന്റ് തോമസ് ക്നാനായ മിഷനിൽ ഇടവക വികാരി ഫാ. ജോഷി കൂട്ടുങ്കലിന്റെ കാർമികത്വത്തിൽ 09/03/25 ൽ നടന്ന വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് ക്നാനായ കുടിയേറ്റ ദിനാചരണം നടത്തി. ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന മെനോറയിലെ തിരികൾ ഫാദർ ജോഷി, കൈകാരന്മാർ, അക്കൗണ്ടന്റ്, ഓഡിറ്റർ, കാറ്റിക്കിസം ഹെഡ് ടീച്ചർ, കാറ്റിക്കിസം വിദ്യാർത്ഥി പ്രതിനിധി എന്നിവർ ചേർന്ന് തെളിയിച്ചപ്പോൾ ക്നാനായ പ്രാർത്ഥന ഗാനമായ – മാർത്തോമൻ – ഇടവകജനം ഒന്നുചേർന്നു ആലപിച്ചു.
വിശുദ്ധ കുർബാനയെ തുടർന്ന് പുതുതലമുറയ്ക്ക് ക്നാനായ കുടിയേറ്റത്തെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാൻ മരിയ ജോയിച്ചൻ & ജോയൽ ജോയിച്ചൻ എന്നിവർ ചേർന്ന് വ്യക്തവും സരസവും ആയ രീതിയിൽ നടത്തിയ ഇന്ററാക്റ്റീവ് സെഷൻ ഇടവക ജനത്തിന്റെ ശ്രദ്ധയാകർഷിച്ചു. മക്കളെ ഇതിന് പ്രാപ്തരാക്കിയ ജോയിച്ചൻ & സാലി ചാണാശ്ശേരിൽ ദമ്പതികളെ ഫാ. ജോഷി പ്രത്യേകം അനുമോദിച്ചു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചതും, മറ്റു ക്നാനായ പാട്ടുകൾ ഒന്നുചേർന്നു പാടിയതും, ഫോട്ടോ സെഷന്നും കൂടിയായപ്പോൾ ക്നാനായ കുടിയേറ്റ ദിനം അവിസ്മരണീയമായി.