യോര്‍ക്ക്‌ഷെയര്‍: സെന്റ് തോമസ് ക്‌നാനായ മിഷന്‍ യോര്‍ക്ക്‌ഷെയറിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ കോട്ടയം അതിരൂപതാ സെക്രട്ടറി ഡോണ്‍ ബോസ്‌കോ പതിയിലും ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ കോ-ഓര്‍ഡിനേറ്റര്‍ ബഹു. സുനി പടിഞ്ഞാറേക്കരയച്ചനും ചേര്‍ന്ന് സംയുക്തമായി മെനോറാ വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്ത യു.കെയിലെ ക്‌നാനായ മിഷനുകളിലെ പ്രഥമ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഷിബു ഓട്ടപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയിലൂടെയും ഉപവി പ്രവര്‍ത്തനങ്ങളിലൂടെയും മുന്നോട്ടു നീങ്ങുന്നു. ദൈവം തന്ന ചെറുതും വലുതുമായ താലന്തുകള്‍ അര്‍ഹതപ്പെട്ടവരിലേയ്ക്ക് പങ്കുവച്ചും ഭവന സന്ദര്‍ശനം നടത്തിയും രോഗീ സന്ദര്‍ശനം നടത്തിയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന് ഇടയാകുന്നു. ബഹു. ജോഷി കൂട്ടുങ്കലച്ചന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് സോഫി ഷാജി ഇടത്തിമറ്റത്തില്‍, സെക്രട്ടറി ആരോമല്‍ വിന്‍സെന്റ് ആലപ്പാട്ട്, ട്രഷറര്‍ വിനോദ് ചന്ദ്രപ്പള്ളില്‍ എന്നിവര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.
വളര്‍ച്ചയുടെ പാതയില്‍ സെന്റ് തോമസ് ക്‌നാനായ മിഷനിലെ വിന്റ്‌സെന്റ് ഡി പോള്‍ സൊസൈറ്റി യോര്‍ക്ക്‌ഷെയര്‍
വാഴ്‌വ് 2026-ന്റെ കലാസന്ധ്യയ്ക്ക് സ്റ്റീഫൻ ദേവസ്സിയുടെ സംഗീതവിസ്മയത്തോടെ തുടക്കം
ക്നാനായ കാത്തലിക് മിഷൻസ് യു.കെ.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഴ്‌വ് 2026-ന്റെ കലാസന്ധ്യ പ്രശസ്ത സംഗീതജ്ഞനും പിയാനിസ്റ്റുമായ സ്റ്റീഫൻ ദേവസ്സി ഉദ്ഘാടനം ചെയ്തു. സംഗീതലോകത്ത് തന്റേതായ
വാഴ്‌വ് 2026 – ക്നാനായ തനിമയിൽ വേരൂന്നിയ കുടുംബബന്ധങ്ങളുടെ ഉത്സവം – ജാക്സൺ മണപ്പാട്ട്
UK Knanaya Catholic Mission-ന്റെ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാമിലെ Bethel Convention Centre-ൽ നടന്ന ‘വാഴ്‌വ് 2026’ എന്ന കുടുംബസംഗമത്തിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ
ക്നാനായ പ്രൗഢി വിളിച്ചോതിയ പൊതുസമ്മേളനം
വാഴ്‌വ് 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ക്നാനായ സമൂഹത്തിന്റെ വിശ്വാസവും ഐക്യവും പാരമ്പര്യവും വിളിച്ചോതുന്ന പ്രൗഢഗംഭീരമായ സംഗമമായി മാറി. വിശ്വാസികളെ ആത്മീയ ഉണർവിലാഴ്ത്തിയ പൊന്തിഫിക്കൽ
വാഴ്‌വ് 2026-ന്റെ പൊന്തിഫിക്കൽ ദിവ്യബലി വിശ്വാസികൾക്ക് ആത്മീയ ഉണർവായി
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻസ് യു.കെ.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഴ്‌വ് 2026-ന് ആത്മീയ നിറവേകി പൊന്തിഫിക്കൽ ദിവ്യബലി. അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ



