യു.കെ. യില് ക്നാനായ ജനങ്ങള്ക്ക് മാത്രമായി ക്നാനായ മിഷനുകള് സ്ഥാപിക്കപ്പെട്ടതിനു ശേഷം നടത്തുന്ന പ്രഥമ ക്നാനായ കുടുംബ സംഗമത്തിന്- വാഴ്വ് 2023- ഒരുക്കങ്ങള് പൂര്ത്തിയായി. ക്നാനായക്കാരുടെ കൂട്ടായ്മകള് ഇതിന് മുമ്പും യു.കെ.യില് സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് മിഷന് തലത്തില് ഒരു സംഗമം നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു വിശ്വാസ-പൈതൃക സമന്വയ സംഗമമായിട്ടാണ് യു.കെ.യിലെ ക്നാനായ കത്തോലിക്കാ വിശ്വാസികള് ഇതിനെ ഉറ്റുനോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ് സീറോമലബാര് രൂപതയില് ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള് ബഹു. സജി മലയില്പുത്തന്പുരയിലിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള് പുരോഗമിക്കുന്നത്. അനേകം ആളുകളെ ഉള്ക്കൊള്ളാന് ശേഷിയുള്ള മാഞ്ചസ്റ്ററിലെ ഒഡേഷ്യസ് ദൈവാലയത്തിന്റെ ഓഡിറ്റോറിയത്തിലാണ് വാഴ്വ് 2023 സംഘടിപ്പിച്ചിരിക്കുന്നത്. (Trinity Way, Manchester, M37BD).
വാഴ്വ് (ക്നാനായ കുടുംബ സംഗമം) ന്റെ ഒരുക്കങ്ങള് പൂര്ത്തിയായി

യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തിൽ പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു
യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തിൽ ക്നാനായ യുവതീയുവാക്കൾക്കായി പ്രീ മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. വിവാഹജീവിതത്തിനു വേണ്ടി ഒരുങ്ങുന്ന 34 യുവതീയുവാക്കളാണ് മാക്ളസ്ഫീൽഡിലുള്ള സാവിയോ
ഇടവകയെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ
ക്രിസ്തു സ്ഥാപിച്ച സഭയെ സ്നേഹിക്കുകയും ശുശ്രൂഷ ചെയ്യുകയും ചെയ്യുക വഴി സുവിശേഷ പ്രഘോഷണതിൽ പങ്കാളികളാവുകയാണ് ഓരോരുത്തരും. ക്രിസ്തുവിന് വേണ്ടി ജീവിക്കുക ക്രിസ്തുവായി മാറുക എന്ന്
യു.കെയില് ക്നാനായ കത്തോലിക്കര്ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.
ലിവര്പൂള്: യു.കെയില് ക്നാനായ കത്തോലിക്കര്ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ലിവര്പൂള് അതിരൂപത ലിതര്ലാന്റിലുള്ള സെന്റ് എലിസബത്ത് ഓഫ് ഹംഗറി ദൈവാലയവും