ക്നാനായ ഫാമിലി റിന്യൂവൽ റിട്രീറ്റ്
യു.കെയിലെ ക്നാനായ കുടുംബങ്ങൾക്കായി നടത്തപ്പെടുന്ന ഫാമിലി റിന്യൂവൽ റിട്രീറ്റ് 2025 ജൂൺ മാസം 19, 20, 21, 22 തീയതികളിൽ സ്റ്റാഫോർഡ്ഷെയറിലുള്ള യാംഫീൽഡ് പാർക്കിലെ ട്രെയിനിംഗ് ആൻഡ് കോൺഫെറൻസ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. പ്രമുഖ വചന പ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നേതൃത്വം നൽകുന്ന ധ്യാനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. റസിഡൻഷ്യൽ ധ്യാനത്തിൽ സംബന്ധിക്കുന്നവർക്ക് ഭക്ഷണവും താമസവും ഉൾപ്പെടെ സിംഗിൾ അഡൾട്ടിന് 250 പൗണ്ടും, ഫാമിലി ബുക്കിങ്ങിന് ഒരു അഡൽറ്റ് മെമ്പറിന് 230 പൗണ്ട് വീതവും, 12 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക് 180 പൗണ്ടും 4 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 120 പൗണ്ടും 4 വരെ വയസ്സ് പ്രായമുള്ള കുട്ടികൾക്ക് സൗജന്യ നിരക്കിലുമായിരിക്കും ആണ് ചിലവായി നൽകേണ്ടത്. ധ്യാനത്തിൽ സംബന്ധിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 3 ന് ആരംഭിക്കും.