Skip to content

ജീവൻ തന്നത് ദൈവവും ജീവിതം തന്നത് അമ്മയും.

കർത്താവിന്റെ ദാനമാണ് മക്കൾ. ഉദരഫലം ഒരു സമ്മാനവും. 

(സങ്കീ.127:3)

ദൈവീക പദ്ധതിയുടെ പൂർത്തീകരണമായി അമ്മയാകാൻ ഭാഗ്യം ലഭിച്ച നമുക്ക് പരിശുദ്ധ അമ്മയുടെ മുൻപിൽ നന്ദിയോടെ കൈകൾ കൂപ്പാം. ഉപാധികൾ ഇല്ലാത്ത, കലർപ്പില്ലാത്ത, നിസ്വാർത്ഥമായ സ്നേഹം. അതാണ് അമ്മ. ഒരു സ്ത്രീയുടെ ജീവന്റെ അടയാളപ്പെടുത്തൽ ആണ് മക്കൾ. അമ്മയുടെ നിസ്വാർത്ഥവും പവിത്രവുമായ സ്നേഹത്തിന്റെ കാരണവും ഇതുതന്നെ. മാതൃദിനമായി വലിയ നോയമ്പിന്റെ നാലാം ഞായറാഴ്ച യുകെയിൽ ആഘോഷിക്കുമ്പോൾ മറ്റു സ്ഥലങ്ങളിൽ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കുന്നു.

ഞാൻ കരഞ്ഞപ്പോൾ എന്റെ അമ്മ സന്തോഷിച്ച ദിവസമാണ് എന്റെ ജന്മദിനം എന്ന് ഡോക്ടർ അബ്ദുൽ കലാം പറഞ്ഞിരുന്നത് ഓർമ്മവരുന്നു. അതെ, ഈറ്റുനോവിന്റെ വേദനയിൽ പുളയുമ്പോഴും കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ എല്ലാ വേദനയും മറന്ന് അമ്മ ചിരിക്കും. കുഞ്ഞിന്റെ ആദ്യ കരച്ചിലിൽ സന്തോഷിക്കുന്ന അമ്മ പിന്നീട് ഒരിക്കലും ആ കുഞ്ഞിനെ കരയാൻ അനുവദിക്കാതെ സ്നേഹവും കരുതലും തലോടലും സാന്ത്വന വാക്കുകളും കൊണ്ട് തന്റെ സ്നേഹം മുഴുവൻ കൊടുത്തു വളർത്തുമ്പോൾ, തനിക്ക് ജീവിതത്തിൽ അനുഭവിക്കാമായിരുന്ന പല സുഖങ്ങളും പരാതിയില്ലാതെ അവൾ ഉപേക്ഷിക്കുന്നു. അതാണ് ഒരു അമ്മയുടെ നിസ്വാർത്ഥ സ്നേഹം.

       കുടുംബാംഗങ്ങളുടെ നാഡീ സ്പന്ദനങ്ങൾ അറിയുന്ന അമ്മ  കുടുംബത്തിനും, നാടിനും, സമൂഹത്തിനും മുതൽക്കൂട്ടാണ്. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹത്തോട് തുലനം ചെയ്യുവാൻ മറ്റൊരു ബന്ധങ്ങൾക്കും സാധ്യമല്ല. മക്കളുടെ ആദ്യ ഗുരുവാണ് അമ്മ. അമ്മിഞ്ഞപ്പാൽ നുണയുന്ന ആ കുഞ്ഞിളം നാവുകൊണ്ട് ആദ്യം പറയുന്നതും അമ്മ എന്നാണ്. അമ്മയിൽ ഘനീഭവിക്കുന്ന പല വിഷമങ്ങളും കുഞ്ഞിന്റെ ഒരു ചിരിയിൽ അലിഞ്ഞു ഇല്ലാതായിത്തീരും.

         അമ്മമാർക്ക്‌ ഒരുപക്ഷേ  ഡിഗ്രികൾ കുറവായിരിക്കാം. എന്നാൽ നമ്മുടെ ഡിഗ്രികൾ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലം കൂടിയാണെന്നും, അവർക്കു  അനുഭവജ്ഞാനം  കൂടുതൽ ഉണ്ടെന്നും ഓർക്കുക. ഈ മാതൃദിനത്തിൽ ജീവിച്ചിരിക്കുന്നവരും മരണം മൂലം നമ്മിൽ നിന്ന് വേർപിരിഞ്ഞു പോയവരുമായ  എല്ലാ അമ്മമാരെയും സ്നേഹത്തോടെ ഓർക്കാം. പല കാരണങ്ങളാൽ വൃദ്ധസദനങ്ങളിൽ കഴിയേണ്ടിവരുന്ന അമ്മമാരെയും കാമവെറി പൂണ്ട കാട്ടാളന്മാരുടെ മൃഗീയ പീഡനങ്ങൾക്ക് വിധേയരായി ആവശ്യപ്പെടാതെ കിട്ടിയ കുഞ്ഞിനെയും ഒക്കത്തു വെച്ച് തെരുവിലലയുന്ന അമ്മമാരെയും, ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഗർഭപാത്രത്തിൽ തന്നെ സ്വന്തം കുഞ്ഞിനെ പിച്ചി കീറിയ അമ്മമാരെയും നമുക്ക് ഓർക്കാം.  ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചിട്ടും പല കാരണങ്ങളാൽ അമ്മയാകാൻ സാധിക്കാത്ത സ്ത്രീകളെയും  ഓർക്കാം. എല്ലാ അമ്മമാരെയും കുടുംബജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞ പരിശുദ്ധ അമ്മയുടെ കൈകളിലേന്തിയ പ്രത്യാശയുടെ പ്രതീകമായ ജപമണി മാലയിലെ ഓരോ മുത്തുകൾ ആയി നമുക്ക് സമർപ്പിക്കാം.

ഈ മാതൃദിനത്തിൽ നമുക്കൊരു തീരുമാനമെടുക്കാം. നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അമ്മമാരുമായി പങ്കുവയ്ക്കാം. മക്കളുടെ സാമീപ്യം ആഗ്രഹിക്കുന്ന അമ്മമാരുടെ അടുത്ത് എന്നും ഓടിയെത്താൻ സാധിച്ചില്ലെങ്കിലും മാനസിക സാമീപ്യം അവർക്ക് കൊടുക്കാം.നമ്മുടെ മക്കൾ അത് കണ്ടു വളരട്ടെ. മാതാപിതാക്കളെ സ്നേഹിക്കുന്നത് ഔദാര്യമല്ല അത് നമ്മുടെ കടമയും അവരുടെ അവകാശവുമാണ് എന്ന് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. മക്കൾക്ക് നന്മ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനുവേണ്ടി മാതാപിതാക്കളെ ബഹുമാനിക്കുവാൻ അവരെ പഠിപ്പിക്കാം. (EPHE. 6-2,3)ചെസ്സ് കളിയിൽ രാജാവിന് സംരക്ഷണം നൽകുന്ന റാണിയെ പോലെ കുടുംബാംഗങ്ങൾക്ക് എന്നും സംരക്ഷണം നൽകുന്ന റാണിയായി നമ്മുടെ അമ്മമാർ വാഴട്ടെ. പരിശുദ്ധ അമ്മയുടെ അനുഗ്രഹം എല്ലാ അമ്മമാരിലും കുടുംബങ്ങളിലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം ഈ മാതൃദിനത്തിന്റെ എല്ലാവിധ ആശംസകളും എല്ലാവർക്കും നേർന്നു കൊള്ളുന്നു.

Joe & Varsha

ബ്രിസ്റ്റോള്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായ കാത്തലിക് മിഷന്‍ അംഗവും കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളി മാതൃ ഇടവകയുമായ കൈതവേലിൽ സിറിൽ – മിനി ദമ്പതികളുടെ

More children more anointing: 6 Children family

Mr. Sujan Thomas and his wife Thushara are the proud parents of a vibrant and devout Catholic family

Liby Sibu- An ambitious Nurse’s journey : From the small state of Kerala to the Leadership role in the NHS.

Laiby is the pride of Nellanikottu family in Parambenchery. She is the daughter of the late N M