Skip to content

സെന്റ് തോമസ് ക്നാനായ മിഷനിൽ  ക്നാനായ കുടിയേറ്റ അനുസ്മരണം

         ചരിത്രപ്രധാനമായ കഥകൾ ഉറങ്ങുന്ന  യോർക് ഷെയറിലെ  സെന്റ് തോമസ് ക്നാനായ മിഷനിൽ ഇടവക വികാരി ഫാ. ജോഷി കൂട്ടുങ്കലിന്റെ കാർമികത്വത്തിൽ 09/03/25 ൽ നടന്ന വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് ക്നാനായ കുടിയേറ്റ ദിനാചരണം നടത്തി. ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന  മെനോറയിലെ തിരികൾ  ഫാദർ ജോഷി, കൈകാരന്മാർ, അക്കൗണ്ടന്റ്, ഓഡിറ്റർ, കാറ്റിക്കിസം  ഹെഡ് ടീച്ചർ, കാറ്റിക്കിസം വിദ്യാർത്ഥി പ്രതിനിധി  എന്നിവർ ചേർന്ന് തെളിയിച്ചപ്പോൾ ക്നാനായ പ്രാർത്ഥന ഗാനമായ  – മാർത്തോമൻ – ഇടവകജനം ഒന്നുചേർന്നു  ആലപിച്ചു.

         വിശുദ്ധ കുർബാനയെ തുടർന്ന് പുതുതലമുറയ്ക്ക്  ക്നാനായ  കുടിയേറ്റത്തെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാൻ  മരിയ ജോയിച്ചൻ &  ജോയൽ ജോയിച്ചൻ എന്നിവർ ചേർന്ന് വ്യക്തവും സരസവും ആയ രീതിയിൽ  നടത്തിയ  ഇന്ററാക്റ്റീവ് സെഷൻ ഇടവക ജനത്തിന്റെ ശ്രദ്ധയാകർഷിച്ചു.  മക്കളെ ഇതിന് പ്രാപ്തരാക്കിയ ജോയിച്ചൻ  & സാലി  ചാണാശ്ശേരിൽ ദമ്പതികളെ ഫാ. ജോഷി പ്രത്യേകം അനുമോദിച്ചു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചതും, മറ്റു ക്നാനായ പാട്ടുകൾ ഒന്നുചേർന്നു പാടിയതും, ഫോട്ടോ സെഷന്നും കൂടിയായപ്പോൾ ക്നാനായ കുടിയേറ്റ ദിനം അവിസ്മരണീയമായി.

https://www.facebook.com/CatholicKnanayaMissionsUK

ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷൻ വനിതാ ദിനത്തിൽ  വനിതകളെ ആദരിച്ചു

വനിതാ ദിനത്തിൽ വനിതകളെ ആദരിച്ചു  ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷൻ . സ്‌ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാ

യുവ ജനങ്ങളെ ഒന്നിച്ചു ചേർത്തു ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷൻ

ത്രീ  കൗണ്ടി  മിഷന്റെ പരിധിയിൽ പെട്ട വൂസ്റ്റർ , ഗ്ലോസ്റ്റർ, ഹെറിഫോർഡ്  എന്നിവിടങ്ങളിൽ നിന്നും  ഉള്ള ക്നാനായകുടുംബങ്ങളിലെ യുവതി യുവാക്കളും വിദ്യാഭ്യാസത്തിനായി  കേരളത്തിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള ക്നാനായയുവതി യുവാക്കളെയും ഒന്നിച്ചു കൂട്ടി മിഷന്റെ

Why is Mother’s Day on a different date in the UK

compared to other countries? Mother’s Day in the UK was originally called as Mothering Sunday. It has its

ക്നാനായ കാത്തലിക് ഫാമിലി റിന്യൂവൽ റിട്രീറ്റ് നയിക്കുന്നത് ഫാ.ഡാനിയേൽ

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്നാനായ കാത്തലിക് ഫാമിലി റിന്യൂവൽ റിട്രീറ്റിന് യുകെയുടെ വിവിധ ദേശങ്ങളിൽ നിന്നും  ക്നാനായ കാത്തലിക് കുടുംബങ്ങൾ  രജിസ്റ്റർ ചെയ്യുന്നു.