സ്വപ്നസാക്ഷാത്കാരമായി ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ലഭിച്ച പള്ളിമുറിയുടെ വെഞ്ചരിപ്പ്കര്‍മ്മം ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു.

ലിവര്‍പൂള്‍: യു.കെയില്‍ ക്‌നാനായക്കാര്‍ക്ക് ഒരു അജപാലന സംവിധാനം എന്ന സ്വപ്നസാക്ഷാത്കാരത്തിന്റെ ആദ്യ ചവിട്ടുപടിയായി നമുക്ക് സ്വന്തമായി ലഭിച്ച ഇടവക ദൈവാലയത്തോടനുബന്ധിച്ചുള്ള വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു. ജൂലൈ മാസം മൂന്നാം തീയതി മാര്‍ തോമ്മാശ്ലീഹായുടെ ദുക്ക്‌റാന തിരുനാള്‍ ദിവസം വൈകുന്നേരം 6 മണിക്ക് അവര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം പള്ളിയില്‍ വച്ച് നടന്ന ആഘോഷമായ വി. കുര്‍ബാനയെ തുടര്‍ന്നാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ലിതര്‍ലന്റിലെ സെന്റ് പയസ് ടെന്‍ത് വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടത്.

യൂറോപ്പില്‍ ആദ്യമായി ക്‌നാനായക്കാര്‍ക്കായി ഒരു ദൈവാലയവും അനുബന്ധ സൗകര്യങ്ങളും സ്വന്തമായി ലഭിച്ചതിന്റെ ആവേശത്തിലാണ് യു.കെയിലെ ക്‌നാനായ ജനത. ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മാക്മഹോനയുയുമായി യു.കെ ക്‌നാനായ കാത്തലിക് മിഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍, കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പില്‍, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുവാദത്താലുമാണ് 450-ല്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദൈവാലയും 300-ല്‍ അധികം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്. യു.കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നോറോളം പേര്‍ വെഞ്ചരിപ്പ് കര്‍മ്മത്തിന് സാക്ഷികളായി. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് പള്ളിയുടെയും ഹാളിന്റെയും വെഞ്ചരിപ്പ് കര്‍മ്മം സെപ്റ്റംബര്‍ 20-ന് നടക്കും.

പരിശുദ്ധ കത്തോലിക്കാ സഭ വിശ്വാസപ്രമാണം രൂപം കൊള്ളുന്നു ഭാഗം 2

സഭയിൽ വിശ്വാസപ്രമാണം രൂപീകൃതമാകുന്നതിനു പിന്നിൽ വലിയ ചരിത്രവും ചരിത്ര സംഭവങ്ങളുമുണ്ട്. ഈ സംഭവങ്ങളുടെയൊക്കെ പരിണിതഫലവും അതിനുള്ള മറുപടിയുമാണ് സഭയിൽ രൂപീകൃതമായ വിശ്വാസപ്രമാണം.

ക്രിസ്തുമത വിശ്വാസത്തിന്റെയും വിശ്വാസികളുടെയും വളർച്ച അന്നത്തെ രാജാക്കന്മാർക്കും ചക്രവർത്തിമാർക്കും വലിയ ഭീഷണിയാണെന്ന് അവർ ധരിച്ചു. അതുകൊണ്ടു ക്രിസ്തുമതത്തെ ഏതുവിധേനയും ഉന്മൂലനാശം ചെയ്യുവാനായിട്ട് അവർ തീരുമാനമെടുത്തു. റോമിലും പേർഷ്യയിലും ബാബിലോണിലും മതമർദ്ദനങ്ങൾ അഴിഞ്ഞാടി. റോമിലെ മതമർദ്ദനങ്ങൾ ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രൂരവും നിഷ്ഠൂരവുമായിരുന്നു. എ. ഡി 64-ൽ റോമാ ചക്രവർത്തിയായ നീറോയുടെ കാലം മുതലാണു സഭയിൽ മതമർദ്ദനം ആരംഭിക്കുന്നത്. എ. ഡി. 306-ൽ കാലം ചെയ്ത ഡയക്ലിഷൻ്റെ കാലം വരെ 10 ചക്രവർത്തിമാരാണു മതമർദ്ദനം അതിക്രൂരമായി നടത്തിയത്. മതമർദ്ദനങ്ങൾ സഭയ്ക്ക് ഏൽക്കേണ്ടി വന്നതു സഭയ്ക്കു പുറത്ത് നിന്നാണ്. എന്നാൽ, എ ഡി 313-ലെ മിലാൻ വിളംബര (Edict of Milan)ത്തോടെ സഭ സ്വതന്ത്രമായതു മുതൽ സഭയ്ക്കുള്ളിൽ നിന്നു മറ്റൊരു തരത്തിൽ സഭ വേദനിക്കപ്പെട്ടു തുടങ്ങി. അതു സഭാവിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പാഷണ്ഡതകളായിരുന്നു. തുടർന്നു സഭയിൽ നടന്ന കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ മറ്റു ചില കാര്യങ്ങൾകൂടി വ്യക്തമായി നാം ബോധ്യപ്പെട്ടിരിക്കണം.

സഭാ പിതാക്കന്മാർ

ഈശോയുടെ ശിഷ്യന്മാരുടെ കാലം മുതലുള്ള ആത്മീയ പിതാക്കന്മാരും അധ്യാപകരും ദൈവശാസ്ത്രജ്ഞന്മാരുമാണു സഭാപിതാക്കന്മാർ എന്നു പൊതുവേ പറയപ്പെടുക. ആദ്യ നൂറ്റാണ്ടുകളിൽ കർത്താവിൻ്റെ പഠനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ക്രൈസ്തവ വിശ്വാസരഹസ്യങ്ങളെക്കുറിച്ച് എഴുതുകയും പഠിപ്പിക്കുകയും ചെയ്ത പണ്ഡിതരായ ആത്മീയ പിതാക്കന്മാരാണ് അവർ. സത്യവിശ്വാസം കുറവുകൂടാതെ പഠിപ്പിക്കുകയും ജീവിക്കുകയും ചെയ്തവരും സത്യവിശ്വാസത്തിൽ അവരുടെ ജീവിതത്തിൽ കുറവു വന്നിട്ടില്ല എന്ന് സഭ അംഗീകരിക്കുകയും ചെയ്തിട്ടുള്ളവരും വിശുദ്ധ ജീവിതം നയിച്ചവരും എ. ഡി 749-നു മുമ്പു ജീവിച്ചിരുന്നവരെയുമാണ് യഥാർത്ഥത്തിൽ സഭാ പിതാക്കന്മാർ എന്ന പേരിൽ അറിയപ്പെടുക. പഴയനിയമഗ്രന്ഥങ്ങൾക്കും സുവിശേഷങ്ങൾക്കും യഥാർത്ഥമായ വ്യാഖ്യാനം നൽകി ഈശോ ആരാണ് എന്നും പരിശുദ്ധ ത്രിത്വത്തിന്റെ ദൈവിക സ്വഭാവം എന്താണെന്നും പരിശുദ്ധാത്മാവ് ആരാണാന്നും എന്താണു സഭയെന്നും ആരാണു പരിശുദ്ധ കന്യകാമറിയമെന്നും വ്യക്തമായി ഇവർ പഠിപ്പിച്ചുകൊണ്ടിരുന്നു.

സൂനഹദോസിന്റെ പഠനം ഇങ്ങനെ ചുരുക്കി എഴുതാം. പുത്രനായ മിശിഹാ ജനിച്ചവനും എന്നാൽ, സൃഷ്ടിയല്ലാത്തവനും പിതാവിനോടു സമനായുള്ളവനുമാണ് പുത്രൻ. പിതാവിനോടു സമത്വമുള്ളവനും പിതാവിൻ്റെ സത്തയിൽനിന്നു ജനിച്ചവനും എന്നാൽ, സൃഷ്ടിയല്ലാത്തവനുമാണു പുത്രൻ. പിതാവിന്റെ ദൈവീകതയിൽ പുത്രൻ പൂർണ്ണമായി പങ്കുചേരുന്നു; അങ്ങനെ സത്തയുടെ പ്രതിരൂപമാണു പുത്രനായ മിശിഹാ. പുത്രനായ മിശിഹാ പൂർണ്ണമായും സത്യമായും ദൈവം തന്നെയാണ്. ഈ പുത്രൻ മനുഷ്യത്വം സ്വീകരിച്ചത് കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു കൊണ്ടാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താലാണ് ഈ പുത്രൻ മനുഷ്യനായത്. ഇതിലൂടെ പുത്രനായ ദൈവം ഇല്ലാതിരുന്ന ഒരു സമയമുണ്ടായിരുന്നുവെന്നും പുത്രനു പിതാവിന്റെതല്ലാത്ത വ്യത്യസ്തമായ സത്തയുണ്ടെയെന്നും പുത്രൻ മാറ്റത്തിന് വിധേയനാണ് എന്നും ആരിയൂസ് പറഞ്ഞതിനെ നിഷേധിച്ചുകൊണ്ട് കൗൺസിൽ യാഥാർത്ഥ ദൈവീക സത്യം പഠിപ്പിച്ചു. പിതാവും പുത്രനും ദൈവീക സത്തയിൽ സമന്മാരാണെന്നും ഒരേ ദൈവികസത്തയാണ് പുത്രനും പിതാവിനും ഉള്ളതെന്നും കൗൺസിൽ പഠിപ്പിച്ചു. പുത്രൻ പിതാവായ ദൈവത്തിന്റെ സത്തയുടെ പ്രതിരൂപവും മഹത്വത്തിന്റെ പ്രകാശവുമാണ്. ഒരേ ദൈവികസത്തയാണ് പിതാവിനും പുത്രനും ഉള്ളതും അതു പൂർണ്ണവുമാണ്. ഈ പഠനമാണു നാം അനുദിനം വിശ്വാസപ്രമാണത്തിൽ പ്രഘോഷിക്കുന്നത്. “ദൈവത്തിൻ്റെ ഏക പുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പു പിതാവിൽനിന്നു ജനിച്ചവനും എന്നാൽ, സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്നു സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും പിതാവിനോടുകൂടെ ഏക സത്തയുമാകുന്നു. അവിടുന്നു പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു; മനുഷ്യരായ നമുക്കു വേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടുന്നു സ്വർഗ്ഗത്തിൽ നിന്നിറങ്ങി പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽനിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായി. പന്തിയോസ് പീലാത്തോസിന്റെ കാലത്തു പീഡകൾ സഹിക്കുകയും സ്ലീവായിൽ മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്നു സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ അവിടുന്നു വീണ്ടും വരുവരാനിരിക്കുന്നു”.

പുത്രനായ മിശിഹായെ കുറിച്ചുള്ള ഈ ദൈവീക സത്യമാണ് എ. ഡി 325-ലെ പ്രഥമ സാർവത്രിക സൂനഹദോസിൽ പഠിപ്പിച്ചത്.

(അടുത്ത ലക്കം പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പഠനം)