2025ൽ നടത്തപെട്ട വാഴ്‌വിന്റെ ‘വീടൊരുക്കം വാഴ്‌വിലൂടെ’ എന്ന പദ്ധതിയിലൂടെ നിർധനരായ രണ്ട് ക്നാനായ കാത്തോലിക്ക കുടുംബങ്ങൾക്ക് ഭവനം നൽകുവാൻ തീരുമാനിച്ചിരുന്നു! ഇതിൻപ്രകാരം നാട്ടിലെ വിവിധ ഇടവകകളിൽ നിന്നും വികാരിയച്ചന്മാരിലൂടെ ലഭിച്ച നിരവധി അപേക്ഷകളിൽ നിന്നും മലബാറിലും തിരുവിതാംകൂറിലുമായി ഓരോ കുടുംബങ്ങളെ കമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു. മലബാറിലെ തിരൂരും തിരുവിതാംകൂറിൽപെട്ട ഹൈറേഞ്ചിലെ NR സിറ്റിയിൽ നിന്നുമുള്ള അപേക്ഷയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സ്വന്തമായി ഭവനമില്ലാത്ത ഒരു കുടുംബത്തെയും, തീർത്തും വാസയോഗ്യമല്ലാത്ത വീടും കിടപ്പുരോഗിയുമുള്ള മറ്റൊരു കുടുംബത്തേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ വീട് ലഭിക്കുന്നതിലൂടെ ഇവരുടെ ചിരകാല അഭിലാഷം പൂർത്തിയാവുകയാണ്. അതാത് വികാരിമാരുടെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ പണികൾ തുടങ്ങി. നിലവിൽ ഈ വീടുകളുടെ ഗ്രൗണ്ട് വർക്ക് ആരംഭിക്കുകയും ചെയ്‌തു. ഈ ഉദ്യമത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോൺടാക്ട് പേഴ്സൺസായി, തിരൂരിലെ വീടിനു അഭിലാഷ് മൈലപ്പറമ്പിലിനെയും സജി രാമചനാട്ടിനേയും, NR സിറ്റിയിലെ വീടിനു ബെന്നി മാവേലിയെയും, ബെന്നി വേങ്ങച്ചേരിലിനെയും നിയോഗിച്ചു. ഈ മഹത്തായ ഉദ്യമത്തിന് പങ്കാളികളായ ഓരോരുത്തരും അഭിനന്ദനവും നന്ദിയും അർഹിക്കുന്നു!
വീടൊരുക്കാം വാഴ്‌വിലൂടെ എന്ന പദ്ധതിയിലൂടെ നാട്ടില്‍ അര്‍ഹതപ്പെട്ട ഒരു ക്‌നാനായ കുടുംബത്തിന് 10 ലക്ഷം രൂപമുടക്കി ഒരു വീടു നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഈ പദ്ധതിയെ യു.കെയിലുള്ള ക്‌നാനായ കത്തോലിക്കര്‍ ഹൃദയത്തില്‍ ഏറ്റെടുത്തതിനാല്‍ ഒരു വീടിനുപകരം രണ്ടു വീടുകള്‍ നല്‍കാന്‍ സാധിച്ചു. ഇതിന്‍ പ്രകാരം പല അപേക്ഷകളില്‍ നിന്നും തിരൂര്‍, എന്‍. ആര്‍. സിറ്റി എന്നീ ഇടവകകളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ തിരഞ്ഞെടുത്തു. മുന്ന് ബെഡ്‌റൂമുകളും അടുക്കളയും ഹാളും വരാന്തയും ഉള്‍പ്പെടെ 850 സ്‌ക്വയര്‍ഫീറ്റ് വീടാണ് നിര്‍മ്മിച്ചു നല്‍കുന്നത്. ഈ രണ്ടു ഇടവകകളിലും നിര്‍മ്മാണക്കമ്മറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. എത്രയും വേഗം പണി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഈ സത്കര്‍മ്മത്തില്‍ പങ്കാളികളാകുന്ന എല്ലാവരെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.
ഫാ. സുനി പടിഞ്ഞാറേക്കര



