വാഴ്‌വ് 2026 — ഹൃദയം നിറഞ്ഞ നന്ദി

2026 സെപ്റ്റംബർ 26-ന് ബർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടന്ന വാഴ്‌വ് 2026 വിജയകരമാക്കാൻ സഹകരിച്ച ഏവർക്കും വാഴ്‌വ് 2026 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി.

വിശിഷ്ടാതിഥികൾ, വൈദികർ, കോർ കമ്മിറ്റി നേതാക്കൾ, വിവിധ കമ്മിറ്റി അംഗങ്ങൾ, സ്പോൺസർമാർ, മീഡിയ പാർട്ണർമാർ, യൂത്ത് കോർഡിനേറ്റർമാർ, സന്നദ്ധ പ്രവർത്തകർ, വിവിധ മിഷനുകളിൽ നിന്നെത്തിയ സഹോദരീസഹോദരന്മാർ, കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് പരിപാടിയിൽ നേരിട്ടെത്തി സാന്നിധ്യംകൊണ്ട് അനുഗ്രഹിച്ച ഓരോരുത്തരും — നിങ്ങളുടെ സഹകരണവും പ്രാർത്ഥനയും സ്നേഹവും തന്നെയാണ് വാഴ്‌വ് 2026-ന്റെ വിജയത്തിന്റെ ശക്തി.

“കരുണതൻ കരുതലായി വാഴ്‌വ് 2026” എന്ന സന്ദേശം നമ്മുടെ ഹൃദയങ്ങളിൽ കൂടുതൽ ആഴത്തിൽ വളരട്ടെ. ഈ ശുശ്രൂഷയിലൂടെ ദൈവത്തിന്റെ സ്നേഹവും കരുണയും ആവശ്യത്തിലിരിക്കുന്നവരിലേക്ക് കൂടുതൽ പകരാൻ കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏❤️

വാഴ്‌വ് 2026 എക്സിക്യൂട്ടീവ് കമ്മിറ്റി

Knanaya Catholic Missions UK