• ഏകദിന ബൈബിൾ കൺവെൻഷൻ മാർച്ച് 7 ന്

    St Pius X knanaya Catholic mission Liverpool St.Elizabeth of Hungary Church, Liverpool, Webster street, Litherland, United Kingdom

      പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റർ ആൻ മരിയ SH നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ലിവർപൂളിലെ നമ്മുടെ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് 2026 മാർച്ച് 7, ശനിയാഴ്ച നടത്തപ്പെടുകയാണ്. ഈ ബൈബിൾ കൺവെൻഷനിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്. ദൈവം അവിടുത്തെ വചനത്തിലൂടെ ചൊരിയുന്ന അനുഗ്രങ്ങൾ പ്രാപിക്കുവാനും, ഈ വരുന്ന വലിയ നോമ്പിൽ നമ്മുടെ കുടുംബങ്ങളെ ആത്മീയമായി വളർത്തുവാനും എല്ലാവരെയും ഈ ബൈബിൾ കൺവെൻഷനിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. https://knanayacatholicmissionsuk.org/archives/3792

  • തെക്കൻസ് ഫെസ്റ്റ്; ക്നാനായ കലോത്സവം ഏപ്രിൽ 18-ന്

    Bishop Milner Catholic College Bishop Milner Catholic College, Burton Rd, Dudley, United Kingdom

    ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും മിഷനുകൾ തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്താനും സഹായിക്കുന്ന ക്നാനായ കലോത്സവം – തെക്കൻ ഫെസ്റ്റ് 2026 ഏപ്രിൽ 18-ന് നടത്തപ്പെടുന്നു. ബെർമിങ്ഹാമിലെ Dudley Bishop Milner College-ൽ സംഘടിപ്പിക്കുന്ന ഈ കലോത്സവം ക്നാനായ കത്തോലിക്ക വിശ്വാസികളുടെ സാംസ്കാരിക സംഗമമായി മാറും . മത്സരങ്ങൾ മിഷനുകളുടെയും മാസ്സ് സെൻററുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും നടത്തപ്പെടുക. ഓരോ മത്സരാർത്ഥിക്കും പരമാവധി രണ്ട് വ്യക്തിഗത ഇനങ്ങളിലും […]

  • വാഴ്‌വ് 2026 സെപ്റ്റംബർ 26-ന്

    Bethel Convention Center Bethel Convention Center, Birmingham, United Kingdom

    വാഴ്‌വ് 2026 സെപ്റ്റംബർ 26-ന് ബെർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ക്നാനായ കാത്തലിക് മിഷൻസ് കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനും, ജനറൽ കൺവീനറായി സാജൻ ഈഴാറാത്തും, ജോയിൻറ് കൺവീനറായി ജിൽസ് നന്ദികാട്ടും വാഴ്‌വ് 2026 -ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. യുകെയിലെ 15 ക്നാനായ മിഷനുകളിൽ നിന്നും, മാസ്സ് സെന്ററുകളിൽ നിന്നുമായി ഒട്ടേറെ കുടുംബങ്ങളാണ് മുൻ വർഷങ്ങളിൽ വാഴ്‌വിൽ പങ്കെടുത്തത്. സഭാപിതാക്കൻമാരോടും വൈദികരോടും ചേർന്നു അർപ്പിക്കുന്ന ഭക്തിസാന്ദ്രമായ ദിവ്യബലിയിലും, കുട്ടികൾക്കും യുവജനങ്ങൾക്കുമായി നടക്കുന്ന […]