-
ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും മിഷനുകൾ തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്താനും സഹായിക്കുന്ന ക്നാനായ കലോത്സവം – തെക്കൻ ഫെസ്റ്റ് 2026 ഏപ്രിൽ 18-ന് നടത്തപ്പെടുന്നു. ബെർമിങ്ഹാമിലെ Dudley Bishop Milner College-ൽ സംഘടിപ്പിക്കുന്ന ഈ കലോത്സവം ക്നാനായ കത്തോലിക്ക വിശ്വാസികളുടെ സാംസ്കാരിക സംഗമമായി മാറും . മത്സരങ്ങൾ മിഷനുകളുടെയും മാസ്സ് സെൻററുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും നടത്തപ്പെടുക. ഓരോ മത്സരാർത്ഥിക്കും പരമാവധി രണ്ട് വ്യക്തിഗത ഇനങ്ങളിലും […]