Skip to content

സകല വിശുദ്ധരുടെയും തിരുനാളും മിഷന്‍ ഞായറും സംയുക്തമായി ആഘോഷിച്ചു

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ മിഷന്‍ ഞായറും സകല വിശുദ്ധരുടെയും തിരുനാളും സംയുക്തമായി ആചരിച്ചു. സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ച് വേദപാഠം പഠിക്കുന്ന കുട്ടികള്‍ വിശുദ്ധരുടെ വേഷം ധരിച്ച് എത്തുകയും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധരെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. മിഷന്‍ ഞായര്‍ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മിഷന്‍ ലീഗ് കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ ഗെയിമുകള്‍ സംഘടിപ്പിച്ചു. ബേക്ക് സെയില്‍, സ്‌നാക്‌സ് സെയില്‍, ലേലം എന്നിവയും മിഷന്‍ ഞായറിനോടനുബന്ധിച്ച് നടത്തി. പ്രസ്തുത കാര്യങ്ങളില്‍ നിന്നും പിരിഞ്ഞ് കിട്ടിയ തുക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതിന് തീരുമാനിച്ചു. സ്വപ്ന സാം, മിഷേല്‍ ഷാജി, ജെറി അബ്രാഹം, ജിന്റു ജിമ്മി, ഷൈനി ഫ്രാന്‍സിസ്, സുജ സോയ്‌മോന്‍, സ്റ്റേല്‍ബി സാജന്‍, റെജി ബിജു, ബിനിമോള്‍ ഷിനോ, ബീനാ റോള്‍ഡ്, സജി വെമ്മേലില്‍, ഷാജി പൂത്തറ, സാജന്‍ പടിക്കമ്യാലില്‍, ജോണി കല്ലിടാന്തിയില്‍, സജീവ് ചെമ്പകശ്ശേരില്‍, ജസ്റ്റിന്‍, ലിസി ടോമി, മിഷന്‍ ലീഗ് ഭാരവാഹികളായ അലക്‌സ് ലൂക്കോസ്, സോന റോള്‍ഡ്, കെയ്‌ലിന്‍ ഷിനോ, ഡാനിയല്‍ സജി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മാഞ്ചസ്റ്റർ സെൻറ് മേരീസ് ക്നാനായ മിഷനിൽ യൂണിവേഴ്സിറ്റി എ ലവൽ കുട്ടികൾക്കായുള്ള യൂത്ത് സെഷൻ നടത്തപെട്ടു

മാഞ്ചസ്റ്റർ സെൻ്റ് മേരീസ് ക്നാനായ മിഷനിൽ എ ലവൽ ,യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ്നായി പ്രത്യേക ശുശ്രൂഷ നടത്തപ്പെട്ടു. 2025 നവംബർ 9 ഞായറാഴ്ചയാണ് യൂത്തിന് വേണ്ടിയുള്ള

ഹോളി കിങ്‌സ് മിഷനിൽ നവദമ്പതികളെ ആദരിച്ചു

ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷൻ അംഗവും രാജപുരം ഹോളി ഫാമിലി പള്ളി ഇടവക കുടുന്തനാംകുഴി ജോസ് മേഴ്‌സി ദമ്പതികളുടെ മകൻ അജയ് ജോസും

വൈവാഹികം, Updated on 18 november, 2025

യുകെയിൽ വളർന്നു ഇപ്പോൾ NHS-ൽ നേഴ്സ് ആയി ജോലിചെയ്യുന്ന ക്നാനായ കത്തോലിക്ക യുവതിക്കു (24 വയസ്സ്, 156 cm) സ്വസമുദായത്തിൽപ്പെട്ട അനുയോജ്യരായ യുവാകളുടെ മാതാപിതാക്കളിൽ

കോട്ടയം എസ് എച്ച് മൗണ്ട് ഇടവക അമ്പലപ്പറമ്പിൽ പരേതരായ കുരുവിള- മറിയാമ്മ ദമ്പതികളുടെ മകൻ ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിങ് ക്നാനായ കാത്തലിക് മിഷൻ അംഗം തോമസ് കുരുവിള അമ്പലപ്പറമ്പിൽ നിര്യാതനായി.

കോട്ടയം എസ് എച്ച് മൗണ്ട് ഇടവക അമ്പലപ്പറമ്പിൽ പരേതരായ കുരുവിള- മറിയാമ്മ ദമ്പതികളുടെ മകൻ ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിങ് ക്നാനായ കാത്തലിക് മിഷൻ