ഷെഫീല്‍ഡ്: ആത്മീയ നിര്‍വൃതിയില്‍ ദൈവത്തിന്റെ കരുണയാചിച്ച് യു.കെയിലെ ക്നാനായ മക്കള്‍ പുറത്തുനമസ്ക്കാര പ്രാര്‍ത്ഥന നടത്തി. ക്നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 22 ന് ഷെഫീല്‍ഡിലെ സെന്റ് പാട്രിക്സ് റോമന്‍ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് രാവിലെ 10. 30 ന് ദിവ്യകാരുണ്യ ആരാധനയോടുകൂടി ശുശ്രൂഷകള്‍ക്ക് തുടക്കമായി. മിലി രഞ്ജിയുടെ നേതൃത്വത്തില്‍ ക്നാ ഫയര്‍ ടിം അംഗങ്ങള്‍ ആരാധനയ്ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് 11.00 മണിക്ക് ക്നാനായ കാത്തലിക് ഫെയ്ത്ത്ഫുള്‍ കോ-ഓര്‍ഡിനേറ്റര്‍ ബഹു. സുനി പടിഞ്ഞാറേക്കരയില്‍ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തിലും യു.കെയിലെ വിവിധ മിഷനുകളിലെ മിഷന് ഡയറക്ടര്‍മാരുടെ സഹകാര്‍മ്മികത്വത്തിലും വി. ബലി അര്‍പ്പണം നടന്നു. തുടര്‍ന്ന് നടന്ന പുറത്തു നമസ്ക്കാര പ്രാര്‍ത്ഥനയ്ക്ക് ബഹു. സുനി പടിഞ്ഞാറേക്കരയില്‍ അച്ചന് നേതൃത്വം നല്കി. പുറത്ത് നമസ്ക്കാര പ്രാര്ത്ഥനയ്ക്കിടയില് സെന്റ് തോമസ് ക്നാനായ കാത്തലിക് മിഷന്, യോര്‍ക്ക്ഷെയര്‍ മിഷന് ഡയറക്ടര്‍ ഫാ. ജോഷി കൂട്ടുങ്കല്‍ വചന സന്ദേശം നല്കി. തുടര്‍ന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു. ജെനറല്‍ കണ്‍വീനര്‍ ജോസ് മുഖച്ചിറയിലിന്റെ നേതൃത്വത്തില്‍ ബൈജു പ്രാലേല്‍, ബേബി കുര്യാക്കോസ്, ജെയിംസ് ആകശാല എന്നിവര്‍ ഫിനാന്‍സ് കമ്മറ്റിയിലും പ്രിന്‍സ് ജെയിംസ്, സിറിള്‍ തോമസ്, ജില്‍സ് മാത്യൂ എന്നിവര്‍ ലിറ്റര്‍ജി കമ്മറ്റിയിലും ബിജു മാത്യൂ, ജോസ് അബ്രാഹം എന്നിവര്‍ ഫുഡ് കമ്മറ്റിയിലും ബിബിന്‍ ജോസ്, ബിബിന്‍ ആന്‍ഡ്രൂസ്, ജെഫിന് ജോയി എന്നിവര്‍ പാര്‍ക്കിംഗ് കമ്മറ്റിയിലും റ്റെസി ജോസ്, സുമ റ്റിബി എന്നിവര്‍ ഡെക്കറേഷന് കമ്മറ്റിയിലും മോളി സൈമണ്‍, ജോമോള്‍ ബൈജു എന്നിവര്‍ റിസപ്ഷന് കമ്മറ്റിയിലും റ്റിബി തോമസ്, സഖറിയ പുത്തന്‍കളം എന്നിവര്‍ പബ്ളിസിറ്റ് കമ്മറ്റിയിലും റ്റോമി പടപുരയ്ക്കല്‍ ക്വയര്‍ കമ്മറ്റിയിലും ജോസ് പുറയംപള്ളില്‍ സൗണ്ട് സിസ്റ്റം അറേഞ്ച് ചെയ്യുന്നതിലും ലില്ലി സിറിയേക് ഹെല്‍ത്ത് & സേഫ്റ്റി കമ്മറ്റിയിലും ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമം പുറത്ത് നമസ്ക്കാര പ്രാര്‍ത്ഥന ഏറെ ഹൃദ്യമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായകമായി. പുറത്ത് നമസ്ക്കാര പ്രാര്‍ത്ഥനയ്ക്ക് സെന്റ് മൈക്കിള്‍ ക്നാനായ കാത്തലിക് മിഷന് നോട്ടിംഗ്ഹാമും സെന്റ് തോമസ് ക്നാനായ കാത്തലിക് മിഷന് യോര്‍ക്ക്ഷെയറും ആഥിത്യമരുളി. ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പിനോടനുബന്ധിച്ച നടത്തപ്പെടുന്ന പുറത്തുനമസ്ക്കാരപ്രാര്ത്ഥന വഴിയായി ക്നാനായക്കാര്‍ കുടിയേറുന്ന ഇടങ്ങളില്‍ തങ്ങളുടെ പൂര്‍വ്വികര്‍ വളര്‍ന്ന വിശ്വാസപാരമ്പര്യങ്ങളില്‍ അടിയുറച്ച് മുന്നേറുന്നതിനും സ്വത്വം നിലനിര്‍ത്തുന്നതിനും സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.
ആത്മീയ നിര്‍വൃതിയില്‍ ദൈവകരുണയാചിച്ച് യു.കെയില്‍ പുറത്തു നമസ്ക്കാര പ്രാര്‍ത്ഥന

വാഴ്വ് 2025 ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റി
“വീട് ഒരുക്കാം വാഴ് വ്”. ഊർജ്ജസ്വലതയോടെ ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റി . 2025 ലെ വാഴ് വ് ൻ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ
വാഴ്വ് 2025 പ്രോഗ്രാം കമ്മറ്റി
യുകെ ക്നാനായ കത്തോലിക്കാ മിഷൻ നടത്തുന്ന വാർഷിക കുടുംബ സംഗമം ‘വാഴ്വ് 2025’ ൻ്റെ വിജയത്തിന് വേണ്ടി വിവിധ കമ്മറ്റികളുടെ സമഗ്രമായ ഏകോപനമാണ് നടക്കുന്നത്.
ബ്രിസ്റ്റോൾ സെന്റ്. ജോർജ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ ‘വാഴ്വ് – 2025’ ന്റെ എൻട്രി പാസ്സ് വിതരണോൽഘാടനം നടത്തി.
ബ്രിസ്റ്റോൾ: 2025 October 4 ന് ബർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന യുകെ ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം ‘വാഴ്വ്
ത്രീ കൗണ്ടി മിഷനിൽ ഫാ ഷാജി മുകളേൽ അച്ചന് സ്നേഹാദരങ്ങൾ നൽകി .
കേരളത്തിൽ നിന്ന് ഹൃസ്വ സന്ദർശനത്തിനായി യു കെ യിൽ വന്ന ഫാ ഷാജി മുകളേൽ അച്ചന് ത്രീ കൗണ്ടി ഹോളി കിങ്സ് പ്രോപോസ്ഡ് മിഷനിൽ