Skip to content

വാഴ്‌വ് 2026 – ആപ്തവാക്യങ്ങൾ ക്ഷണിക്കുന്നു

ദൈവം അബ്രഹത്തിന് നൽകിയ വാഴ്‌വ്, അബ്രഹാം മുതൽ പൂർവപിതാക്കന്മാർക്ക് കിട്ടിയ വാഴ്‌വ്, പൂർവപിതാക്കൻമാർ തലമുറകളിലേയ്ക്ക് പകർന്നുകിട്ടിയ വാഴ്‌വ്, ലോകത്തെവിടെ ആയിരുന്നാലും ആ വാഴ്‌വിന്റെ വിശുദ്ധിയിൽ മുന്നേറുന്ന ക്നാനായ ജനത, ഈ അനുഗ്രഹീത ജനത തങ്ങളുടെ സഭാ പിതാക്കന്മാരോടും, വൈദീകാരോടും കൂടി ചേർന്ന് അൽമായർ, തങ്ങളുടെ ഒത്തുകൂടലിന് ഒരു മഹനീയ ദിനം, വാഴ്‌വ് 2026, സെപ്റ്റംബർ 26-ന് ബർമിങ്ഹാമിൽ. ക്നാനായ മിഷൻസ് യുകെയുടെ, വാഴ്‌വ് മഹാസംഗമത്തിന്റെ

ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി പുരോഗമിക്കുന്നു. ക്നാനായ മിഷൻസ് കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനും, സാജൻ ഈഴാറാത്ത് ജനറൽ കൺവീനറും, ഫാ. ജോസ് തെക്കിനിക്കുന്നേൽ, ഫാ. മാത്യൂസ് വലിയ പുത്തൻപുരയിൽ എന്നിവർ കൺവീനറുമാരായും, ജിൽസ് നന്ദികാട്ട് ജോ. കൺവീനറായും എക്സിക്യൂട്ടീവ്

കമ്മിറ്റിയും, പരിപാടികൾ ക്രോഡികരിക്കാൻ മറ്റ് 14 കമ്മറ്റികളുമാണ് രൂപീകരിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിലെപ്പോലെ പൊന്തിഫീസിക്കൽ കുർബാന, പൊതുസമ്മേളനം, യൂത്ത് സെഷൻ, വിവിധ മിഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ എല്ലാം കോർത്തിണക്കിയാണ് സംഗമം ഒരുക്കുന്നത്.

സംഗമത്തിന് മാറ്റ് കൂട്ടാൻ പിതാക്കന്മാർ, മറ്റ് വിശിഷ്ട അതിഥികൾ എന്നിവരെ പ്രതീക്ഷിക്കുന്നു.

അടിയുറച്ച കാത്തോലിക്ക വിശ്വാസത്തിൽ, പാരമ്പര്യങ്ങൾ മുറുകെ പിടിച്ച് ലോകത്തെവിടെ ആയാലും പരസ്പര സഹോദര്യത്തിൽ ഒന്നായി ജീവിക്കുന്ന യുകെ സമൂഹത്തിന്, കഴിഞ്ഞ വർഷം നടത്തിയ സമ്പൂർണ ബൈബിൾ പകർത്തി എഴുത്ത് അനുഗ്രഹദായകമായിരുന്നു. ഇത്തവണ വാഴ്‌വിന് ഒരുക്കമായി പുതിയ നിയമം പകർത്തി എഴുതാൻ ഒരുങ്ങുന്നു, അതുപോലെ ഇന്റർസെഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രാർഥിച്ചും ഒരുക്കങ്ങൾ തുടങ്ങി.

തങ്ങളുടെ ഈറ്റില്ലമായ കോട്ടയത്തുനിന്ന് തുടങ്ങുന്ന വാഴ്‌വ് 2026-ന്റെ ദീപശിഖ പ്രയാണത്തിന്റെ സ്വീകരണവും, യുകെ മിഷനുകളിലേയ്ക്ക്‌ ദീപശിഖ പ്രയാണവും, വാഴ്‌വ് ടിക്കറ്റ് കിക്ക് ഓഫ്‌ എന്നിവ മെയ്‌ 16ന് ലിവർപൂളിൽ നടക്കും.

കഴിഞ്ഞ വർഷം ലക്ഷ്യം വെച്ചത് ഒരു കുടുംബത്തിന് വീട് വെച്ച് കൊടുക്കുക എന്നതായിരുന്നു. എന്നാൽ സുമനസുകളുടെ സഹകരണത്താൽ നാട്ടിൽ രണ്ട് ഭാവനങ്ങൾക്കുള്ള പ്രാരംബ പണികൾ തുടങ്ങി കഴിഞ്ഞു. ഇത്തവണ വാഴ്‌വിന്റെ സദുദേശം (motto) കഴിഞ്ഞ വർഷത്തെപ്പോലെ നിർധനരായ ഒരു കുടുംബത്തിന് ഭവനവും, നമ്മുടെ സമൂഹത്തിൽ രോഗികളായി സമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുക എന്നതുമാണ്.

വാഴ്‌വ് 2026 അനുഗ്രഹീതവും, സന്തോഷകരവും, വിജയവും ആയി തീരാൻ യുകെയിലെ മുഴുവൻ ക്നാനായ കുടുംബങ്ങളുടെയും സഹകരണവും, സാന്നിധ്യവും വാഴ്‌വ് കമ്മിറ്റി പ്രതീക്ഷിക്കുന്നു. എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.

ബാല കൗമാര ഹൃദയങ്ങളെ തൊട്ടുണർത്തിയ Rejoice 2026

“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും “Philippi 4:18 2026 ഫെബ്രുവരി 19-22 വരെ Yanfield park ഇൽ സംഘടിപ്പിക്കപ്പെട്ട Rejoice 2026

NR സിറ്റി, തിരൂർ ഇടവകളിൽ ‘വാഴ്‌വിന്റെ’ വെളിച്ചം വീശി!

2025ൽ നടത്തപെട്ട വാഴ്‌വിന്റെ ‘വീടൊരുക്കം വാഴ്‌വിലൂടെ’ എന്ന പദ്ധതിയിലൂടെ നിർധനരായ രണ്ട് ക്നാനായ കാത്തോലിക്ക കുടുംബങ്ങൾക്ക് ഭവനം നൽകുവാൻ തീരുമാനിച്ചിരുന്നു! ഇതിൻപ്രകാരം നാട്ടിലെ വിവിധ

വിശുദ്ധ വാരം: കത്തോലിക്കാ സഭയിലെ ഏറ്റവും പവിത്രമായ ദിനങ്ങൾ

കത്തോലിക്കാ സഭയുടെ ആരാധനാക്രമ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഭക്തിനിർഭരവുമായ കാലയളവാണ് വിശുദ്ധ വാരം (Holy Week). ഓശാന ഞായർ മുതൽ ഈസ്റ്റർ ഞായർ വരെയുള്ള

അടക്കം തെക്കൻ ടൈംസ് 29-മത് ലക്കം.

ഫാ ടോം പുത്തെൻപുരക്കലിന്റെ നോമ്പുകാല ലേഖനം, വാഴ്‌വിന്റെ വെളിച്ചം രണ്ട് ഭവനങ്ങളുടെ നിർമ്മാണം ആരംഭിച്ചു, കുട്ടികളുടെയും ടീനേജസിന്റെ ക്യാമ്പ് – റിജോയിസ് വിശദമായ വാർത്തകളും