2026 സെപ്റ്റംബർ 26-ന് ബഥേൽ സെന്ററിൽ നടത്തപ്പെടുന്ന വാഴ്വ് 2026 ഏറ്റവും മനോഹരമായി നടത്തപ്പെടുന്നതിന് വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഓരോ കമ്മറ്റികളെ തെക്കൻ ടൈംസ് ഓരോ ലക്കവും പരിചയപ്പെടുത്തുന്നതായിരിക്കും.
ഏറ്റവും സുപ്രധാന കമ്മറ്റിയായ എല്ലാ കമ്മിറ്റികളുടെയും കമ്മറ്റിയായ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയാണ് ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നത്.
വാഴ്വ് 2026 ൻ്റെ ചെയർമാൻ ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ആണ്. ഭവന രഹിതർക്ക് ഭവനം നിർമ്മിച്ചു നൽകുന്നതിൽ പടിഞ്ഞാറേക്കര സുനി അച്ചൻ്റെ പ്രത്യേകമായ താല്പര്യത്തെക്കുറിച്ച് മുൻ ലക്കത്തിൽ തെക്കൻ ടൈംസ് പ്രസിദ്ധീകരിച്ചതാണ്.
ഈ വർഷം ജനറൽ കൺവീനറായി പ്രവർത്തിക്കുന്നത് സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ഇടവകയിലെ സാജൻ ഈഴാറാത്ത് ആണ്
കൺവീനർ മാരായി തെക്കൻ ടൈംസ് ചീഫ് എഡിറ്റർ ഫാ. മാത്യൂസ് വലിയ പുത്തൻപുര, ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ ജോസ് തേക്ക് നിൽക്കുന്നതിൽ എന്നിവർ പ്രവർത്തിക്കുന്നു. ജോയിൻറ് കൺവീനർ സെൻറ് മൈക്കിൾസ് മിഷനിലെ ജിൽസ് നന്ദികാട്ട് ആണ്. എല്ലാ കമ്മിറ്റികളുടെയും മേൽനോട്ടം വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നിശ്ചിത ഇടവേളകളിൽ വാഴ്വ്ൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.



