Skip to content

UK ക്നാനായ കുടുംബ സംഗമം – വാഴ്‌വ് 2024-തിന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു.

ജനുവരി 27, ശനിയാഴ്ച UK യിലെ 15 ക്നാനായ കാത്തലിക് മിഷനുകൾ ഒന്നു ചേർന്ന് ലിവർപൂളിൽ നടത്തിയ പുറത്തു നമസ്കാരത്തിൽ വച്ച് ഏപ്രിൽ 20-ന് നടക്കുന്ന കുടുംബ സംഗമം -വാഴ്‌വ് 2024- തിനുള്ള ടിക്കറ്റ് കിക്ക് ഓഫ് ചെയ്തു.

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയിൽ കാലങ്ങളായി നടത്തി വരുന്ന പുറത്തു നമസ്കാരം ലിവർപൂളിൽ ഭക്തി നിർഭരമായി നടത്തപ്പെട്ട ജനസാന്ദ്രമായ വേദിയിൽ വച്ചാണ് പ്രകാശന കർമ്മം നടത്തിയത്.

Great Britain Syro Malabar രൂപതയിൽ ക്നാനായക്കാരുടെ അധിക ചുമതല വഹിക്കുന്ന വികാരി ജനറാൾ ബഹുമാനപ്പെട്ട ഫാ. സജി മലയിൽ പുത്തൻപുരയും, ജനറൽ കൺവീനർ എബി നെടുവാമ്പുഴയും 10 ക്നാനായ വൈദികരുടെയും അനേകം വിശ്വാസികളുടെയും,15 ക്നാനായ മിഷനുകളിലെ കൈക്കാരൻമാരുടെയും,വിവിധ കമ്മിറ്റികളുടെ കോഡിനേറ്റർ മാരുടെയും സാന്നിധ്യത്തിൽ ഡയമണ്ട് ഫാമിലി ടിക്കറ്റും, പ്ലാറ്റിനം ഫാമിലി ടിക്കറ്റും പ്രകാശനം ചെയ്തത്. ഫൈനാൻസ്, രജിസ്ട്രേഷൻ കമ്മിറ്റികളുടെ കൺവീനർമാരായ റെമി ജോസഫ് പഴയിടത്ത്, സാജൻ പഠിക്ക്യമ്യാലിൽ, മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ടിക്കറ്റ് പ്രകാശനത്തിന് നേതൃത്വം നൽകി.

2024 APRIL 20-ന് UK യിലെ ബർമിങ്ഹാമിലെ Bethel Convention centre- ൽ വച്ചാണ് വാഴ്‌വ് 2024 നടത്തപ്പെടുന്നത്. കോട്ടയം അതിരൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരുടെയും, UK യിലെ ക്നാനായ വൈദികരുടെയും, കാർമ്മികത്വത്തിൽ വി.കുർബാനയോടു കൂടിയാണ് കുടുംബ സംഗമത്തിന് ആരംഭം കുറിക്കുന്നത്. തുടർന്ന് UKയിലുള്ള എല്ലാ ക്നാനായ മിഷനുകളുടെയും കലാപരിപാടികൾ ഈ സംഗമത്തിന് മിഴിവേകും. UK ക്നാനായ മിഷനുകളുടെ രണ്ടാമത്തെ കുടുംബസംഗമത്തിൽ പങ്കെടുക്കാൻ സമുദായ അംഗങ്ങൾ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള കൈക്കാരൻമാരിൽ നിന്നും, അഡ്ഹോക്ക് പാസ്റ്റർ കൗൺസിൽ നിന്നും തിരഞ്ഞെടുത്ത
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഈ സംഗമത്തിനായി നടന്നു വരുന്നത്.

ക്നാനായ സമുദായ അംഗങ്ങളുടെ കുടുംബ കൂട്ടായ്മയിൽ തനിമയും, ഒരുമയും, സന്തോഷവും നമ്മുടെ പിതാക്കന്മാരോടും വൈദികരോടുമൊപ്പം പങ്കിടാനും, ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനും UK യിലെ എല്ലാ ക്നാനായ മക്കളെയും ഏപ്രിൽ 20- ന് ബർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് സാദരം ക്ഷണിക്കുന്നു.

ക്നാനായ കാത്തലിക്‌ മിഷൻസ് യുകെ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു:ഗ്രാന്റ് ഫിനാലെ ഡിസംബറിൽ.

ക്നാനായ കാത്തലിക്‌ മിഷൻസ് യുകെയുടെ ആഭിമുഖ്യത്തിൽ മിഷൻ തലത്തിലും ദേശീയ തലത്തിലുമായി പ്രൗഢഗംഭീരമായ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്നാനായ കാത്തലിക്‌ മിഷൻസ് യൂത്ത് മിനിസ്ടി (Knanaya

ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷനിൽ വേദപാഠം ക്ലാസ്സുകളുടെ ഉത്‌ഘാടനം നടന്നു .

ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷനിൽ 2026- 2027 വർഷത്തേക്കുള്ള വേദപാഠം ക്ലാസുകളുടെ ഔപചാരികമായ ഉത്ഘാടനം സെപ്റ്റംബർ 13 ഞായറാഴ്ച്ചത്തെ വിശുദ്ധ കുർബാനക്ക് ശേഷം മത

വാഴ്‌വ് 2026-ന്റെ വിജയത്തിനായി അർപ്പണബോധത്തോടെ വിവിധ കമ്മിറ്റികൾ

വാഴ്‌വ് 2026: ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബർമിംഗ്ഹാം: യുകെയിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളിലെ കുടുംബങ്ങളെ ഒരുമിച്ച് അണിനിരത്തി സെപ്റ്റംബർ 26-ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ

രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും:ലിയോ പതിനാലാമൻ പാപ്പാ

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “സാക്രോസാന്ക്തും കൊൺചീലിയും” (Sacrosanctum Concilium – SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം