Skip to content

വിശ്വാസ സാഗരത്താൽ തിങ്ങിനിറഞ്ഞ ദേവാലയത്തിൽ ഭക്തിനിർഭരമായ പുറത്ത് നമസ്കാരത്തിന് സ്കോട്ട്ലാൻഡ് മുതൽപ്ലിമൗത്ത് വരെയുള്ള ക്നാനായക്കാർ ഒന്നുചേർന്നു.

കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയിൽ പരമ്പരാഗതമായി നടന്നു വരാറുള്ള പുറത്ത് നമസ്കാരം ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ ഭക്തിസാന്ദ്രമായി ആചരിച്ചു. ലിവർപൂളിലെ അവർ ലേഡി ഓഫ് പീസ് കാത്തലിക് ചർച്ചിൽ രാവിലെ മുതൽ തീർത്ഥാടകർ പ്രവാഹമായിരുന്നു. യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും രാവിലെ തന്നെ വിശ്വാസ സമൂഹം എത്തിച്ചേരുകയും കൃത്യസമയത്ത് തന്നെ തിരുകർമ്മങ്ങൾ ആരംഭിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള
വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻപുരയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പുറത്ത് നമസ്കാരവും നടത്തപ്പെട്ടു. ഫാദർ സജി തോട്ടം, ഫാദർ മാത്യൂസ് വലിയ പുത്തൻപുര, ഫാദർ ഷഞ്ചു കൊച്ചു പറമ്പിൽ, ഫാദർ ജിൻസ് കണ്ടക്കാട്, ഫാദർ ജോഷി കൂട്ടുങ്കൽ ഫാദർ മനു കോന്തനാനി ക്കൽ ഫാദർ അജൂബ് തോട്ടനാനിയിൽ, ഫാദർ ജസ്റ്റിൻ കാരക്കാട് ഫാദർ ഫിലിപ്പ് കുഴിപ്പറമ്പിൽ എന്നിവർ ആയിരുന്നു.

ഫാദർ ജോബിൻ പെരുമ്പടത്തുശ്ശേരിയുടെ ശക്തവും വ്യക്തവും ദീർഘവീക്ഷണത്തോടെയുള്ള പ്രസംഗം ഏവർക്കും ഹൃദ്യമായി തീർന്നു.

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ സെൻറ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ ലിവർപൂൾ, സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മാഞ്ചസ്റ്റർ, സെൻറ് തോമസ് ക്നാനായ കാത്തലിക് മിഷൻ യോർക്ക്ഷേയർ എന്നിവർ സംയുക്തമായി വിപുലമായ ഒരുക്കങ്ങളാണ് പുറത്തു നമസ്കാര ശുശ്രൂഷക്കായി ഒരുക്കിയത്.

വികാരി ജനറൽ ഫാദർ സജി മലയിൽ പുത്തൻപുര ചെയർപേഴ്സൺ ആയിട്ടുള്ള പുറത്തു നമസ്കാര കമ്മറ്റിയിൽ ഫാദർ അജുബ് തോട്ടനാനിയിൽ, ജയ്മോൻ പടവട്ടം കാലായിൽ എന്നിവർ ജനറൽ കൺവീനർമാരും
വിവിധ കമ്മറ്റികൾ പുറത്തു നമസ്കാര തീർത്ഥാടകരെ വരവേൽക്കുവാൻ ചിട്ടയായ പ്രവർത്തനം വഴി തീർത്ഥാടകർക്ക് യാതൊരുവിധ അസൗകര്യങ്ങളും ഇല്ലാതെ പ്രവർത്തിക്കാൻ സാധിച്ചു എന്നുള്ളത് ക്നാനായ കാത്തലിക് മിഷൻ യുകെയുടെ കൂട്ടായ പ്രവർത്തനം മൂലമാണ്. അതിവിശാലമായ കാർ പാർക്കിംഗ് സൗകര്യം ദേവാലയത്തിനോട് അനുബന്ധിച്ച് ഉള്ളതിനാൽ തീർത്ഥാടകർക്ക് മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

സെൻമേരിസ് മിഷൻ മാഞ്ചസ്റ്റർ, സെൻറ് തോമസ് ക്നാനായ കാത്തലിക് മിഷൻ യോർക്ക്ക്ഷറ് എന്നീ മിഷനുകളുടെ സഹകരണത്തോടെ
ലിവർപൂൾ സെൻറ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ ആണ് പുറത്തു നമസ്കാരത്തിന് ഈ വർഷം ആതിഥേയത്വം വഹിച്ചത്
പ്രാർത്ഥനയും അനുതാപവും വഴിയും ദൈവാനുഭവം പ്രാപിപ്പിക്കുവാൻ ഏവർക്കും സാധിച്ചു എന്നുള്ളത് ഹൃദയസ്പർശിയായ പ്രാർത്ഥന ഗീതങ്ങളും ഓരോ വിശ്വാസിക്കും ദൈവാനുഗ്രഹവുമായി മാറ്റപ്പെട്ടു

വിശുദ്ധ കുർബാനയ്ക്കും പുറത്ത് നമസ്കാരത്തിനും ശേഷം സ്നേഹവിരുന്ന് നടത്തിയത് വഴി ബന്ധങ്ങൾ പുതുക്കുവാനും വിശേഷങ്ങൾ പങ്കുവയ്ക്കുവാനും ക്നാനായക്കാരുടെ കൂട്ടായ്മ ശക്തിപ്പെടുവാനും സാധിച്ചു എന്നുള്ളത് പുറത്ത് നമസ്കാരത്തിന്റെ പ്രത്യേകതയാണ്.

വാഴ്‌വ് 2025 ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റി

“വീട് ഒരുക്കാം വാഴ് വ്”. ഊർജ്ജസ്വലതയോടെ ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റി . 2025 ലെ വാഴ് വ് ൻ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ

 വാഴ്‌വ് 2025 പ്രോഗ്രാം കമ്മറ്റി

യുകെ ക്നാനായ കത്തോലിക്കാ മിഷൻ നടത്തുന്ന വാർഷിക കുടുംബ സംഗമം ‘വാഴ്‌വ് 2025’ ൻ്റെ വിജയത്തിന് വേണ്ടി വിവിധ കമ്മറ്റികളുടെ സമഗ്രമായ ഏകോപനമാണ് നടക്കുന്നത്.

ബ്രിസ്റ്റോൾ സെന്റ്. ജോർജ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ ‘വാഴ്‌വ് – 2025’ ന്റെ എൻട്രി പാസ്സ് വിതരണോൽഘാടനം നടത്തി.

ബ്രിസ്റ്റോൾ: 2025 October 4 ന് ബർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന യുകെ ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം ‘വാഴ്‌വ്

ത്രീ കൗണ്ടി മിഷനിൽ ഫാ ഷാജി മുകളേൽ അച്ചന് സ്നേഹാദരങ്ങൾ നൽകി .

കേരളത്തിൽ നിന്ന് ഹൃസ്വ സന്ദർശനത്തിനായി യു കെ യിൽ വന്ന ഫാ ഷാജി മുകളേൽ അച്ചന് ത്രീ കൗണ്ടി ഹോളി കിങ്‌സ് പ്രോപോസ്ഡ് മിഷനിൽ