“വീട് ഒരുക്കാം വാഴ് വ്”. ഊർജ്ജസ്വലതയോടെ ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റി . 2025 ലെ വാഴ് വ് ൻ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് കേരളത്തിൽ നിർധനരായ മിനിമം ഒരു ക്നാനായ കത്തോലിക്ക കുടുംബത്തിന് ഭവനം നിർമ്മിച്ച നൽകുക എന്നുള്ളത്. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് കഴിഞ്ഞവർഷം ഫാമിലി ടിക്കറ്റിന് 15 പൗണ്ട് എന്നതിന് പകരം ഒരു ഫാമിലിക്ക് 20 പൗണ്ട് നിശ്ചയിച്ചത്. വാഴ് വ്” ൽ പങ്കെടുക്കുക വഴി ഭവന നിർമ്മാണത്തിനും ഓരോ കുടുംബവും നേർസാക്ഷി ആകുകയാണ്. മുൻ വർഷങ്ങളിലെ പോലെ കൃത്യവും വ്യക്തവുമായ പദ്ധതികളാണ് രജിസ്ട്രേഷൻ കമ്മിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്. ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുങ്കൽ, എബി നെടുവാമ്പുഴ, റെമി പഴയിടം എന്നിവർ കൺവീനർമാർ ആയിട്ടുള്ള ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റിയിൽ അനു പുല്ലു കാട്ട്, ബെന്നി മാവേലിൽ, കിഷോർ ചെല മല, മാത്യു വില്ലൂത്തറ , സജി മന്നാട്ടുപറമ്പിൽ, ബെന്നി കോണത്തുവാലയിൽ, സജീവ് ചെമ്പകശ്ശേരിയിൽ, ജോസ് മുളവേലി പുറത്ത്, സിറിയക് മാന്താറ്റിൽ, ബെന്നി വേങ്ങേചേരിൽ , പ്രിൻസ് ഏലംതാനത്ത്, ഷിൻസൺ കവുങ്ങും പാറയിൽ, ജോസ് മുഖച്ചിറ, സജിൻ കൈതവേലിൽ, ബേബി ജോസഫ്, ഡെന്നി സ്റ്റീഫൻ എന്നിവർ പ്രവർത്തിക്കുന്നു. ഫാമിലി ടിക്കറ്റ് കൂടാതെ ഗോൾഡൻ, സിൽവർ ടിക്കറ്റുകളും ലഭ്യമാണ്.
വാഴ്‌വ് 2025 ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റി
📜ക്നാനായ കത്തോലിക്കാ മിഷൻസ് UK – വിശദീകരണക്കുറിപ്പിന്റെ സംഗ്രഹം
യു.കെ.യിലെ ക്നാനായ കത്തോലിക്കാ മിഷൻസ് UK (Knanaya Catholic Missions UK), മീഡിയ കമ്മീഷൻ മുഖേന 2025 നവംബർ 27-ന് പുറത്തിറക്കിയ ഈ വിശദീകരണക്കുറിപ്പ്,
പരിശുദ്ധ ജപമാല രാജ്ഞിയോടൊപ്പം പത്ത് നാൾ:വെയിൽസിൽ കൊന്തപ്പത്തിന് ആത്മീയ നിറവിൽ സമാപനം
വെയിൽസിലെ സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനു കീഴിലുള്ള വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ ഭവനങ്ങളിൽ നടന്നുവന്ന ‘കൊന്തപ്പത്ത് ആചരണത്തിന്’
മരിച്ചവരുടെ മാസം – പ്രത്യാശയുടെ ഓർമ്മകാലം
നവംബർ മാസം കത്തോലിക്കാ സഭയുടെ ജീവിതചര്യയിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസം, “മരിച്ചവരുടെ മാസം” എന്ന പേരിൽ, സഭ മുഴുവൻ സ്വർഗ്ഗീയജീവിതത്തിലേക്കു യാത്ര ചെയ്ത
ഹലോവീൻ: വിനോദത്തിന്റെ രാത്രിയിൽ നിന്നും വിശുദ്ധരുടെ വിശുദ്ധിയിലേക്ക്
കത്തോലിക്കാ സഭയുടെ കലണ്ടറിലെ നവംബർ മാസം മുഴുവൻ തന്നെ മരിച്ച വിശ്വാസികളെ ഓർക്കുന്നതിനായി പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്നു. നവംബർ 1 — സകല വിശുദ്ധരുടെ തിരുനാൾ



