ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷൻ അംഗവും രാജപുരം ഹോളി ഫാമിലി പള്ളി ഇടവക കുടുന്തനാംകുഴി ജോസ് മേഴ്‌സി ദമ്പതികളുടെ മകൻ അജയ് ജോസും , കള്ളാർ സെന്റ് തോമസ് പള്ളി ഇടവക കുരുവിനാവേലിൽ ബിജു പുഷ്പ ദമ്പതികളുടെ മകൾ മരിയയും തമ്മിലുള്ള വിവാഹം നിരവധി വൈദികരുടെ സാനിധ്യത്തിൽ ഫാ . ജോസഫ് അവണൂർ ആശീർവദിച്ചു
വിവാഹിതരായതിനു ശേഷം ആദ്യമായി മിഷനിൽ വന്ന നവ ദമ്പതിമാർക്കു മിഷൻ ഡയറക്ടർ ഫാ . ഷഞ്ചു കൊച്ചുപറമ്പിലിന്റെ സാനിധ്യത്തിൽ കൈക്കാരന്മാരായ ജോസ് തോമസ് വടകരപ്പറമ്പിലും , മാത്യുക്കുട്ടി അമ്മായി കുന്നേലും ചേർന്ന് എല്ലാ മിഷൻ അംഗങ്ങളുടെയും പേരിലുള്ള വിവാഹ മംഗളാശംസകൾ നേർന്ന് പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്‌തു .
അജയ് ജോസിനും മരിയക്കും ഹോളി കിങ്സ് ക്‌നാനായ മിഷന്റെ വിവാഹ മംഗളാശംസകൾ .



