മാഞ്ചസ്റ്റർ സെൻ്റ് മേരീസ് ക്നാനായ മിഷനിൽ എ ലവൽ ,യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ്നായി പ്രത്യേക ശുശ്രൂഷ നടത്തപ്പെട്ടു. 2025 നവംബർ 9 ഞായറാഴ്ചയാണ് യൂത്തിന് വേണ്ടിയുള്ള രണ്ടാമത്തെ ഈ ശ്രുശ്രൂഷ നടത്തപെട്ടത്. എല്ലാ രണ്ടാമത്തെ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയ്ക്കു മുൻപായി 9:45am മുതൽ 10:45am വരെയായിരിക്കും ഇതു നടത്തപ്പെടുക.
യൂണിവേസിറ്റി വിദ്യാഭ്യാസത്തിനായി പോകുന്ന നമ്മുടെ കുട്ടികൾ കത്തോലിക്കാ വിശ്വാസത്തിലും ക്‌നാനായ പാരമ്പര്യത്തിലും കൂടുതൽ ആഴത്തിൽ വേരുറക്കുന്നതിനും, ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളും പ്രലോഭനങ്ങളും ശക്തിയോടും ദൃഢനിശ്ചയത്തോടും കൂടെ കൈകാര്യം ചെയ്യാൻ അവർക്കു കഴിവുണ്ടാകുന്നതിനും വേണ്ടിയാണ് ഈ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ഈ ക്ലാസുകൾ നയിക്കുന്നത് നമ്മുടെ മിഷൻ അംഗമായ ഡീക്കൺ അനിൽ ലൂക്കോസ് ആണ്
ഏകദേശം 25 ഓളം കുട്ടികളാണ് ഈ ശുശ്രൂഷയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എല്ലാ കുട്ടികളെയും മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കര സ്വാഗതം ചെയ്യുകയും തുടർന്നുള്ള ക്ളാസുകൾ ദൈവാനുഗ്രഹപ്രദമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു .



