Skip to content

നവ വൈദികരെ സ്വാഗതം ചെയ്തു

ലിവർപൂളിൽ നടത്തപ്പെട്ട പുറത്തു നമസ്കാര ശുശ്രൂഷയിൽ ക്നാനായ കാത്തലിക് മിഷൻസ് യുകെയിൽ പുതുതായി ശുശ്രൂഷ ചെയ്യാനെത്തിയ നവ വൈദികരെ മിഷൻസ് ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കര പൊതുവായി പരിചയപ്പെടുത്തുകയും സ്വാഗതം അരുളുകയും ചെയ്തു. ഫാ. എൽബിൻ തിരുനെല്ലിപറമ്പിൽ, ഫാ. ടോം പുത്തൻപുരയ്ക്കൽ എന്നിവരാണ് പുതുതായി ശുശ്രൂഷ ചെയ്യാൻ എത്തിയ വൈദികർ.

ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ പാലത്തുരുത്ത് ഇടവക തിരുനെല്ലിപറമ്പിൽ തോമസ് (പരേതൻ) – എൽസമ്മ ദമ്പതികളുടെ മകനാണ്. കോട്ടയം അതിരൂപത മൈനർ സെമിനാരിയിലും ആലുവ മേജർ സെമിനാരിയിലും പഠനം പൂർത്തിയാക്കിയ ഫാ. എൽബിൻ 2022 ഡിസംബർ 31ന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ഉഴവൂർ ഫൊറോനാ പള്ളി അസിസ്റ്റൻറ് വികാരിയായും അറയങ്ങാട്, പോത്തുകുഴി ഇടവകകളിലെ വികാർ-ഇൻ-ചാർജായും സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് യുകെയിലേക്ക് എത്തിയത്.

കാരിത്താസ് ഇടവക പുത്തൻപുരയ്ക്കൽ ജോർജ് മോളി ദമ്പതികളുടെ മകനാണ് ഫാ. ടോം. കോട്ടയം അതിരൂപത MSP മൈനർ സെമിനാരിയിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം ഫിലോസഫി ഉജ്ജയിനിൽ നിന്നും തിയോളജി വടവാതൂർ സെമിനാരിൽ നിന്നും പഠനം പൂർത്തിയാക്കി. 2023 ജനുവരി രണ്ടിന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ചു. ഗുജറാത്തിലെ രാജ്കോട്ട് ക്രൈസ്റ്റ് ഹോസ്പിറ്റലിലെ അസിസ്റ്റൻറ് ഡയറക്ടറായും, പുന്നത്തറ, തൊടുപുഴ ചുങ്കം എന്ന ഇടവകകളിൽ അസിസ്റ്റൻറ് വികാരിയായും, കാനം വയലിൽ ഇടവകയുടെ വികാരിയായും സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് ഫാ. ടോം പുത്തൻപുരയ്ക്കൽ യുകെയിലേക്ക് എത്തിയത്.

നോട്ടിങ്ഹാം ക്നാനായ കത്തോലിക് മിഷന് അനുഗ്രഹത്തിന്റെയും,അഭിമാനത്തിന്റെയും നിമിഷങ്ങൾ!

2017-ൽ സ്ഥാപിതമായ സെന്റ് മൈക്കിൾസ് ക്നാനായ പ്രൊപ്പോസ്ഡ് മിഷൻ, സെപ്റ്റംബർ 13-ാം തീയതി ഞായറാഴ്ച മിഷൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു. മിഷന്റെ മധ്യസ്ഥനായ വിശുദ്ധ മിഖായേൽ

ക്നാനായ കത്തോലിക്കാ സഭയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ;വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും വാഴ്‌വ് 2026

ക്നാനായ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അഭിമാനത്തിന്റെയും ആനന്ദത്തിന്റെയും വിശ്വാസദൃഢീകരണത്തിന്റെയും സ്മരണീയ നിമിഷങ്ങളായി മാറുകയാണ് ഈ ദിനങ്ങൾ. കോട്ടയം അതിരൂപതയ്ക്ക് പുതിയ സഹായമെത്രാനായി മാർ തോമസ്

കെന്റ് സെന്റ് ജോൺ പോൾ രണ്ടാമൻ ക്നാനായ മിഷനിൽ ഇടവക മധ്യസ്ഥന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

കെന്റ് സെന്റ് ജോൺ പോൾ രണ്ടാമൻ ക്നാനായ മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുനാൾ 2026 ഒക്ടോബർ 3-ാം

ലെസ്റ്റർ, കെറ്ററിംഗ് സേക്രഡ് ഹാർട്ട് – സെന്റ് സെബാസ്റ്റ്യൻ കുർബാന സെന്ററുകൾക്നാനായ കത്തോലിക്ക പ്രൊപ്പോസ്ഡ് മിഷനുകളായി ഉയർത്തി

ലെസ്റ്റർ: ലെസ്റ്റർ സേക്രഡ് ഹാർട്ട് വിശുദ്ധ കുർബാന സെന്ററും കെറ്ററിംഗ് സെന്റ് സെബാസ്റ്റ്യൻ വിശുദ്ധ കുർബാന സെന്ററും ക്നാനായ കത്തോലിക്ക പ്രൊപ്പോസ്ഡ് മിഷനുകളായി പ്രഖ്യാപിച്ചു.