Saint Alphonsa

My name is Alphonsa, and I am named after Saint Alphonsa, whose faith and strength inspire me. Carrying her name is a reminder for me to live with faith and hope.

Saint Alphonsa of the Immaculate Conception is one of the most beloved saints of India and the first canonised woman saint from India. Her life is remembered for her deep faith, humility, and courageous embrace of suffering. Saint Alphonsa was born on 19 August 1910 in Kudamaloor, Kerala, and was baptised as Anna Muttathupadathu. She lost her mother at a young age and was raised by relatives. From childhood, she showed a strong desire for a religious life and a deep love for prayer. Although her family hoped she would marry, she felt called to religious life and even accepted suffering in order to preserve her vocation.

In 1927, Anna joined the Franciscan Clarist Congregation and took the name Sister Alphonsa of the Immaculate Conception. She made her religious profession in 1936. Her life as a nun was marked by simplicity, obedience, humility, and dedication to teaching and prayer. Her spirituality was shaped by deep devotion to the Eucharist, love of suffering as participation in Christ’s Passion, and humility expressed through hidden service within the convent. Saint Alphonsa endured severe illnesses and physical pain throughout her life, including severe burns from an accident in childhood, eczema, chronic digestive issues, recurring infection, weakness and other complications. Rather than complaining, she offered her sufferings to God for the salvation of souls and for the holiness of the Church. Her patience and joyful acceptance of suffering became central to her reputation for holiness.

Saint Alphonsa died on 28 July 1946 at the young age of 35 in Bharananganam, Kerala. Soon after her death, many people began visiting her tomb and reporting answered prayers and healings. This widespread devotion and reported healings led the Church to investigate her life and miracles. She was beatified on 8 February 1986 by Pope John Paul I and was canonised on 12 October 2008 by Pope Benedict XVI. Her tomb at Bharananganam is now a major pilgrimage centre. Today, Saint Alphonsa is a symbol of hope for millions, especially for those who suffer physically or emotionally. She is often called the “Little Flower of India,” reflecting her gentle spirit and hidden holiness. Saint Alphonsa teaches the value of redemptive suffering, trust in God’s will, the beauty of humility and purity, and perseverance in faith even during hardships. Her life continues to inspire people who struggle with illness or hardship, as she is often invoked as a patron for those enduring physical suffering.

Asher Mathew Wins National-Level Bible Quiz Award 🏆

Cardiff: Bringing great joy and pride to the St. Anthony’s Knanaya Catholic Proposed Mission (Wales), mission member Asher Mathew has achieved a remarkable success at the national level. Asher secured third place in the “SUVARA” National Level Bible Quiz Competition (11–13 age category) organized by the Bible Apostolate of the Syro-Malabar Eparchy of Great Britain.

This achievement reflects Asher’s deep knowledge of the Word of God, along with dedicated preparation and hard work. The mission community, under the leadership of Mission Coordinator Fr. Jins Kandakkattu, expressed their happiness and extended heartfelt congratulations to Asher for this accomplishment.

Mission members also acknowledged the important role played by Asher’s parents, whose encouragement and guidance greatly contributed to this success.

The mission community considers this achievement a proud moment and prays that the Word of God will always guide Asher in his life. Heartfelt congratulations are extended to Asher and his family on behalf of the entire mission community.

Christ the King – Catechism Teachers

ബെർമിങ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ മതബോധനത്തിനു നേതൃത്വം നൽകുന്ന അധ്യാപകരെ ഈ എഡിഷനിൽ പരിചയപ്പെടുത്തുന്നു. 60 -ഇൽ അധികം കുട്ടികൾ എല്ലാ ആഴ്ചകളിലും വിശുദ്ധ കുർബാനക്ക് മുൻപായി മതബോധന ക്ലാസ്സുകളിൽ പങ്കെടുക്കുന്നു. ശ്രീ ജോമി കല്ലിടുക്കിയിൽ ഹെഡ് ടീച്ചറായും ശ്രീമതി തുഷാര മൈലപ്പറമ്പിൽ ഡെപ്യൂട്ടി ഹെഡ് ടീച്ചറായും പ്രവർത്തിച്ചു കൊണ്ട് മതബോധന ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നു.

വാഴ്‌വ് സ്നേഹവീട് പദ്ധതിയുടെ തറക്കല്ലിടീൽ നടന്നു

2025ലെ വാഴ്‌വ്ൻ്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു ഭവന രഹിതരായ ഒരു കുടുംബത്തിന് ഭവനം നിർമ്മിച്ചു നൽകുക എന്ന പദ്ധതി. ടിക്കറ്റ് വിൽപ്പനയിലൂടെയും നിരവധി വ്യക്തികളുടെ നിർലോഭമായ സഹകരണത്തിന്റെയും ഫലമായി ഒരു ഭവനത്തിന് പകരം രണ്ട് ഭവനം നിർമ്മിച്ച നടക്കുന്നതിനുള്ള പണം സമാഹരിക്കുവാൻ സാധ്യമായി. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയും മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയും ഗുണഭോക്താക്കളെ കണ്ടെത്തുകയും അത് വാഴ്‌വ് കോർ കമ്മറ്റി വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിൽ മലബാറിലും ഹൈറേഞ്ചിലുമായി ഓരോ ഭവന രഹിതരെ കണ്ടെത്തി. തിരൂരിലും എൻ ആർ സിറ്റിയിലും ആണ് ഭവനങ്ങൾ നിർമ്മിച്ച നൽകുന്നത്.

എൻ ആർ സിറ്റിയിലെ ഭവന നിർമ്മാണത്തിന്റെ തറക്കല്ലിടീൽ ചടങ്ങ് നടക്കുകയും ഭവന നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. തിരൂരിലെ ഭവന നിർമ്മാണത്തിന്റെ ഭൂമിയുടെ ഇടപാടുകൾ നടന്നുവരുന്നു.

ഭവന നിർമ്മാണത്തിന്റെ പുരോഗതികൾ ഓരോ ഘട്ടത്തിലും തെക്കൻ ടൈംസ് വഴി പ്രസിദ്ധീകരിക്കുന്നതാണ്. 2026 വാഴ്‌വ് ലക്ഷ്യമെന്നത് ഒരു ഭവന നിർമ്മാണവും ചികിത്സാ സഹായവും ആണ്.

വാഴ്‌വ് ഒരു ആഘോഷം മാത്രമല്ല വേദനിക്കുന്നവരുടെ മനസ്സറിഞ്ഞ് സഞ്ചരിക്കുന്ന തീർത്ഥാടന യാത്രയാണ്.

മാഞ്ചസ്റ്റർ സെൻ്റ് മേരീസ് ക്നാനായ മിഷനിൽ കരുണയുടെ തിരുന്നാൾ ആഘോഷിച്ചു.

മാഞ്ചസ്റ്റർ സെൻ്റ് മേരീസ് ക്നാനായ മിഷനിൽ ഏപ്രിൽ 12-ന് ഞായറാഴ്ച കരുണയുടെ തിരുന്നാൾ ആഘോഷിച്ചു .ഞായറാഴ്ച 11 മണിക്ക് ലദീഞ്ഞോടുകൂടി തിരുകർമ്മങ്ങൾ ആരംഭിക്കുകയും വി. കുർബാനയോടെ തിരുകർമ്മങ്ങൾ അവസാനിക്കുകയും ചെയ്തു. മിഷനിലെ വിശ്വാസികളാണ് പ്രസുദേന്തി മാരായി തിരുന്നാൾ ഏറ്റെടുത്ത് നടത്തിയത് .മിഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ .ജിബിൻ പാറടിയിൽ തിരുകൾമ്മങ്ങൾക്ക് നേതൃത്വം നൽകി.

Reception to Rev. Fr. Jins Kandakkattu at St. Anthony’s Knanaya Mission, Wales

A warm reception was accorded to Rev. Fr. Jins Kandakkatil, who recently assumed charge of St. Antony’s Mission in Wales. The welcoming ceremony was held on Sunday, March 29, following the Holy Qurbana at St. Illtyd’s School Chapel, Cardiff.

The gathering began with a welcome address by trustee Mr. Alex Oravanakkalam. Mission Secretary Mr. Binu Kurakose Parambettu extended greetings, and Mr. James Ozhungalil conveyed felicitations on behalf of the trustees. As a token of love and appreciation, a bouquet was presented to the new priest.

In his reply, Rev. Fr. Jins expressed his gratitude and humbly requested the continued support and cooperation of all members for the fruitful journey of the mission.

ധൂപക്കുറ്റി ; സവിശേഷതകൾ

നമ്മുക്കെല്ലാം പരിചിതമായ ഒരു ദേവാലയ ഉപകരണമാണ് ധൂപക്കുറ്റി. അപ്പോസ്തോലിക സഭകളുടെ എല്ലാ ശുശ്രൂഷകളിലും ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് ധൂപം. കർത്താവിന്റെ ആലയത്തിലെ ധൂപാർപ്പണം വിശുദ്ധ ഗ്രന്ഥത്തിൽ അനേകം തവണ പ്രതിപാദിക്കുന്നു. ഇസ്രയേലിന്റെ പ്രധാനപുരോഹിതനായ അഹറോനോട് കർത്താവിന്റെ ആലയത്തിൽ ധൂപാർപ്പണം നടത്തുവാൻ ദൈവം കൽപ്പിക്കുന്നത് ലേവ്യ പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. സ്നാപക യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് സഖറിയാ പുരോഹിതന് ലഭിക്കുന്നത് അദ്ദേഹം ദേവാലയത്തിൽ ധൂപം അർപ്പിക്കുന്ന സമയത്താണ്. ധൂപക്കുറ്റിയെ സഭയായും അതിൽ നിന്ന് ഉയരുന്ന ധൂപം സഭയുടെ ആരാധന സ്വർഗത്തിലേക്ക് ഉയരുന്നതായും അർത്ഥമാക്കുന്നു. ധൂപക്കുറ്റിയുടെ താഴത്തെ തട്ട് ഭൂമിയുടെയും മുകൾത്തട്ട് സ്വർഗ്ഗത്തിന്റെയും പ്രതീകമാണ്. മനുഷ്യന്റെ പാപങ്ങളെ സൂചിപ്പിക്കുന്ന കരിയെ പരിശുദ്ധാത്മാവാകുന്ന അഗ്നി ശുദ്ധീകരിച്ചു കനലുകളായി രൂപാന്തരപ്പെടുന്നു. ധൂപക്കുറ്റിയുടെ നാല് ചങ്ങലകളിൽ വശങ്ങളിൽ ഉള്ള 3 ചങ്ങലകൾ പിതാവിനേയും പുത്രനെയും പരിശുദ്ധാത്മാവിനെയും നടുവിൽ ഉള്ള ചങ്ങല പരിശുദ്ധ ത്രിത്വത്തിന്റെയും പ്രതീകമാണ്. അതോടൊപ്പം നാല് ചങ്ങലകൾ നാല് സുവിശേഷങ്ങളെയും സൂചിപ്പിക്കുന്നു. ചങ്ങലകളിൽ ഉള്ള പന്ത്രണ്ട് മണികൾ പന്ത്രണ്ട് അപ്പോസ്തോലന്മാരെ ഓർമിപ്പിക്കുന്നു. ഈ ചങ്ങലകളുടെ എഴുപത്തിരണ്ട് കണ്ണികൾ 72 സുവിശേഷ പ്രസംഗകരെ സൂചിപ്പിക്കുന്നു. ധൂപക്കുറ്റി പരിശുദ്ധ ദൈവമാതാവിനെയും അഗ്നിഅമ്മയുടെ ഉദരത്തിൽ വസിച്ച ദൈവത്തെയും സൂചിപ്പിക്കുന്നു. സുറിയാനി പാരമ്പര്യത്തിൽ പ്രധാനകാർമ്മികനെ നമ്മുടെ കർത്താവിനോടും മദ്ബഹയിൽ ധൂപം വീശുന്ന പ്രധാന ശുശ്രൂഷിയെ കർത്താവിനു വഴിയൊരുക്കിയ സ്നാപക യോഹന്നാനോടും ഉപമിക്കുന്നു.

വാഴ്‌വ് 2026; ആപ്തവാക്യ വിജയി ജോസ് മുഖച്ചിറ

“കരുണതൻ കരുതലായി വാഴ്‌വ്” ഈ വർഷത്തെ ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കുടുംബ സംഗമമായ വാഴ്‌വ്ൻ്റെ അപ്തവാക്യം. വാഴ്‌വിന്റെ അന്തസത്തയോട് യോജിച്ച ആപ്തവാക്യം തയ്യാറാക്കിയത് ഷെഫീൽഡ് മാസ്സ് സെൻറർ ജോസ് മുഖച്ചിറയാണ്. നിരവധിയായ എൻട്രികളിൽ നിന്നും ജഡ്ജിങ് കമ്മിറ്റി “കരുണതൻ കരുതലായി വാഴ്‌വ് എന്ന ആപ്തവാക്യമാണ് ഈ വർഷം ഏറ്റവും യോജിച്ചതെന്ന് ഐക്യകണ്ഠേന തീരുമാനമെടുത്തത്.

കോട്ടയം കുറുമുള്ളൂർ സ്വദേശിയായ ജോസ് മുഖച്ചിറ തയ്യാറാക്കിയ ആപ്തവാക്യത്തിന് അനുസൃതമായിട്ടാണ് വാഴ്‌വ്ൻ്റെ പ്രവർത്തനങ്ങൾ. ചികിത്സാസഹായവും ഭവന നിർമ്മാണവും ഈ വർഷത്തെ വാഴ്‌വ് ലക്ഷ്യമെടുന്നു. 2026 സെപ്റ്റംബർ 26-ന് നടത്തപ്പെടുന്ന വാഴ്‌വിൽ ജോസ് മുഖച്ചിറയ്ക്ക് പ്രത്യേക സമ്മാനം നൽകും. ആപ്തവാക്യ വിജയിയായ ജോസ് മുഖച്ചിറയ്ക്ക് തെക്കൻ ടൈംസിന്റെ ആശംസകൾ!

വാഴ്‌വ് – സ്നേഹദീപ പ്രയാണം മെയ് 16-ന് ലിവർപൂളിൽ തുടക്കമിടും

വാഴ്‌വ് 2026 സെപ്റ്റംബർ 26-ന് ബഥേൽ സെന്ററിൽ നടത്തപ്പെടുന്നതിന്റെ മുന്നോടിയായി സ്നേഹത്തിന്റെ സന്ദേശം എല്ലാ ക്നാനായ കത്തോലിക്ക മിഷൻസ് ഇടവകയിലും തുടർന്ന് കുടുംബങ്ങളിലും എത്തിക്കുന്ന സ്നേഹ ദീപ പ്രയാണത്തിന്റെ യുകെയിലെ സഞ്ചാരം മെയ് 16-ന് ലിവർപൂളിൽ തുടക്കമാകും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവ് തിരി തെളിയിച്ച സ്നേഹദീപം യുകെയിലെ പ്രതിനിധികൾക്ക് കൈമാറുകയും തുടർന്ന് സ്നേഹദീപ പ്രയാണം മെയ് 16-ന് ലിവർപൂളിൽ നിന്നും വിവിധ ക്നാനായ കത്തോലിക്ക മിഷൻസ് ഇടവകകളിലേക്ക് യാത്രയാകും.

“കരുണതൻ കരുതലായി വാഴ്‌വ്” എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായ വാഴ്‌വ് 2026 ലക്ഷ്യമിടുന്നത് കുടുംബ സംഗമത്തോടൊപ്പം ഭവന രഹിതരായ ഒരു കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനവും കൂടാതെ ചികിത്സാ സഹായങ്ങളും സാധ്യമാക്കുക എന്നതാണ്. കഴിഞ്ഞവർഷം ഒരു ഭവനം എന്ന ലക്ഷ്യമിട്ടത് രണ്ട് ഭവനത്തിനുള്ള തുക സമാഹരിക്കുവാൻ സാധിക്കുകയും അതിൻറെ പണികൾ പുരോഗമിക്കുകയും ചെയ്യുന്നു.

മെയ് 16-ന് ലിവർപൂൾ സെൻറ് പയസ് ടെൻത് ക്നാനായ കത്തോലിക്ക മിഷൻ ഇടവകയിൽ ലൈറ്റ് ഓഫ് ലവ് എന്ന സ്നേഹ ദീപ പ്രയാണം ഔദ്യോഗികമായി യുകെയിൽ ആരംഭിക്കും. അഭിവന്ദ്യ മൂലക്കാട്ട് പിതാവിൽ നിന്നും സ്വീകരിച്ച സ്നേഹദീപം ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കോഡിനേറ്റർ ഫാ. സുനി പടിഞ്ഞാറക്കരയ്ക്ക് കൈമാറുകയും തുടർന്ന് ബഹുമാനപ്പെട്ട പടിഞ്ഞാറേക്കര സുനി അച്ചൻ 15 ക്നാനായ കാത്തലിക് മിഷനുകളിലേക്കും വിവിധങ്ങളായ മാസ്സ് സെന്ററുകളിലേക്കും തുടർന്ന് ക്നാനായ കാതോലിക്കാ ഭവനങ്ങളിലേക്കും കൈമാറും.

കത്തോലിക്ക വിശ്വാസത്തിൽ അടിയുറച്ച് സമുദായ സ്നേഹത്തിൽ നിലയുറച്ച് സ്നേഹത്തിന്റെ, സാമുദായിക ഐക്യത്തിന്റെ, നന്മയുടെ, സാക്ഷ്യമായി മാറുവാൻ വാഴ്‌വ് 2026 സ്നേഹദീപ പ്രയാണം മുഖ്യഘടകം ആകും

വാഴ്‌വ് 2026 എക്സിക്യൂട്ടീവ് കമ്മിറ്റി സുസജ്ജം

2026 സെപ്റ്റംബർ 26-ന് ബഥേൽ സെന്ററിൽ നടത്തപ്പെടുന്ന വാഴ്‌വ് 2026 ഏറ്റവും മനോഹരമായി നടത്തപ്പെടുന്നതിന് വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഓരോ കമ്മറ്റികളെ തെക്കൻ ടൈംസ് ഓരോ ലക്കവും പരിചയപ്പെടുത്തുന്നതായിരിക്കും.

ഏറ്റവും സുപ്രധാന കമ്മറ്റിയായ എല്ലാ കമ്മിറ്റികളുടെയും കമ്മറ്റിയായ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയാണ് ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നത്.

വാഴ്‌വ് 2026 ൻ്റെ ചെയർമാൻ ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ആണ്. ഭവന രഹിതർക്ക് ഭവനം നിർമ്മിച്ചു നൽകുന്നതിൽ പടിഞ്ഞാറേക്കര സുനി അച്ചൻ്റെ പ്രത്യേകമായ താല്പര്യത്തെക്കുറിച്ച് മുൻ ലക്കത്തിൽ തെക്കൻ ടൈംസ് പ്രസിദ്ധീകരിച്ചതാണ്.

ഈ വർഷം ജനറൽ കൺവീനറായി പ്രവർത്തിക്കുന്നത് സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ഇടവകയിലെ സാജൻ ഈഴാറാത്ത് ആണ്

കൺവീനർ മാരായി തെക്കൻ ടൈംസ് ചീഫ് എഡിറ്റർ ഫാ. മാത്യൂസ് വലിയ പുത്തൻപുര, ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ ജോസ് തേക്ക് നിൽക്കുന്നതിൽ എന്നിവർ പ്രവർത്തിക്കുന്നു. ജോയിൻറ് കൺവീനർ സെൻറ് മൈക്കിൾസ് മിഷനിലെ ജിൽസ് നന്ദികാട്ട് ആണ്. എല്ലാ കമ്മിറ്റികളുടെയും മേൽനോട്ടം വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നിശ്ചിത ഇടവേളകളിൽ വാഴ്‌വ്ൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.