Skip to content

ആത്‌മീയ ഉണർവും ആവേശവുമായി ESPERANZA 2025

ബർമിങ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തോലിക് മിഷനും ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷനും സംയുക്തമായി സംഘടിപ്പിച്ച Esparaansa 2025 ആവേശോജ്വലമായി

പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനു ‌ മുന്നോടിയായ് സെപ്‌റ്റംബർ 7 ഞായറാഴ്ച്ച രാവിലെ 10 മണിക്കു മിഷൻ ഡയറക്ടർ ഫാ ഷഞ്ചു കൊച്ചുപറമ്പിലിന്റെ വിശുദ്ധ കുർബാനയോട് കൂടി ഏകദിന ശിൽപശാല ആരംഭിച്ചു .

യുവജനങ്ങൾക്കായി നിരവധി ക്ലാസുകൾ നയിക്കുകയും കൗണ്സിലിംഗ് നടത്തുകയും ചെയ്യുന്ന ശ്രീ സുജൻ തോമസും , ക്നാ ഫയർ uk ടീം ശ്രീമതി മിലി തോമസിന്റെയും, നേതൃത്വത്തിൽ മാതാപിതാക്കൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം പരിപാടികളും ക്ലാസുകളും നടത്തി. കൂട്ടായ്മയുടെ ശക്തിയും പ്രാധാന്യവും മനസിലാക്കിത്തരുന്ന വ്യത്യസ്തങ്ങളായ ഗെയിമുകളും മറ്റും ഉൾക്കൊള്ളിച്ചുള്ള ഈ ഏകദിന സ്നേഹ കൂട്ടായ്മ യിൽ പങ്കെടുത്ത എല്ലാവർക്കും ഒരു നവ്യാനുഭവമായി .

ദിവസം മുഴുവൻ ആഘോഷമാക്കിയ പരിപാടികൾക്ക് ബഹു ഷഞ്ചു കൊച്ചുപറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ കോർഡിനേറ്റർമാരായ ശ്രീമതി മിനി ബെന്നി, ശ്രീമതി ലിറ്റി ജിജോ എന്നിവരും രണ്ടു മിഷനുകളിലെ കൈക്കാരന്മാർ പാരിഷ് കൗൺസിൽ അംഗങ്ങൾ, വേദപാഠ അദ്ധ്യാപകർ, യുവജന പ്രീതിനിധികൾ തുടങ്ങി വിപുലമായ കമ്മറ്റിയാണ് ഈ ഏകദിന കൂട്ടായ്മ്മക്ക് നേതൃത്വം കൊടുത്തത്. ESPERANZA എന്ന പേര് സൂചിപ്പിക്കുന്നത് പോലെ പ്രത്യാശയുടെ നിറവിൽ, സന്തോഷത്തിലാണ് ആരാധനക്കും സ്നേഹവിരുന്നിനും ശേഷം രാത്രി 8 മണിയോടുകൂടി എല്ലാവരും മടങ്ങിയത്‌ .

ക്നാനായ കലോത്സവം ‘തെക്കൻസ് ഫെസ്റ്റ് 2026’:ഒരുക്കങ്ങൾ സജീവം

ലണ്ടൻ: യുകെയിലെ ക്നാനായ മിഷനുകളെ ഏകോപിപ്പിച്ചുകൊണ്ട് ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയതല കലോത്സവം ‘തെക്കൻസ് ഫെസ്റ്റ് 2026’-ന്റെ ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. മിഷൻ, നാഷണൽ കോർഡിനേറ്റർമാരുടെ

ഡിജിറ്റൽ ഉപവാസം കാലഘട്ടത്തിന്റെ ആവശ്യം

വിരൽത്തുമ്പിൽ ലോകത്തിലെ സകല വിശേഷങ്ങളും അറിയുന്ന ഈ കാലഘട്ടത്തിൽ പണ്ട് ആഡംബര പ്രതീകം ആയിരുന്ന മൊബൈൽ ഫോൺ ഇന്ന് ഒഴിച്ചുകൂടാൻ ആവാത്ത വസ്തുവാണ്. കത്തുകൾ

പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട നാലാമത് പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി സമാപിച്ചു. യുകെയുടെ വിവിധ ദേശങ്ങളിൽ നിന്നായി അനേകം ഭക്തജനങ്ങൾ വിശ്വാസപൂർവ്വം

അഭി മാത്യു മൂലക്കാട്ട് പിതാവിന്റെ ഇടയലേഖനം

ഈശോമിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ, “ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടി നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ എൻ അടുക്കലേക്ക് തിരിച്ചു വരുവിൻ” (ജോയേൽ 2:12).