യുകെ ക്നാനായ കത്തോലിക്കർ എന്തിനു വാഴ്‌വിൽ പങ്കെടുക്കണം

ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം വാഴ്‌വ് എന്ന വാക്കിന്റെ അർഥം തന്നെ അനുഗ്രഹം പകർന്നു കൊടുക്കുക എന്നതാണ്. എല്ലാ ദൈവീക ആശിർവാദങ്ങളും അനുഗ്രഹങ്ങളും അടുത്ത തലമുറകളിലേക്ക് പകർന്നു കൊടുക്കുക എന്നത് തന്നെയാണ് വാഴ്‌വിലൂടെ ചെയ്യപ്പെടുന്നത്. ആ വാഴ്‌വ് അല്ലെങ്കിൽ ആശിർവാദം സ്വീകരിക്കുന്നതിന് മക്കളെ പ്രാപ്‌തരാക്കുക എന്ന ഉത്തരവാദിത്യമാണ് മാതാപിതാക്കൾ ചെയേണ്ടത്. യഥാർത്ഥ ക്നാനായക്കാരെ സംബന്ധിച്ചിടത്തോളും അതുവഴി ദൈവവിശ്വാസത്തിലും സഭാവിശ്വാസത്തിലും അടിയുറച്ച സമുദായ സംരക്ഷണത്തിന് മക്കളെ യോഗ്യരാക്കുക എന്ന ഉത്തരവാദിത്തമാണ് നിറവേറുന്നത്. കാരണം ഇനി വരുന്ന മക്കളുടെ തലമുറയാണ് സമുദായ സംരക്ഷണം നടത്തേണ്ടതും അവരിലൂടെ ആണ് വാഴ്‌വ് കൈമാറേണ്ടതും.

ക്നാനായ സമുദായത്തിന്റെ വളർച്ച അല്ലെൻകിൽ നിലനിൽപ് എല്ലാകാലത്തും സഭാ സംവിധാനത്തോട് ചേർന്ന് നിന്നുകൊണ്ടായിരുന്നു . നമ്മുടെ വൈദികരെയും പിതാക്കൻമാരെയും ചേർത്തു പിടിക്കുവാനും സഭാസംവിധാനത്തെ പരിപോഷിപ്പിക്കുവാനും അതുവഴി മക്കളെ സഭാ നിയമങ്ങൾ പാലിച്ചു, സഭാവിശ്വാസത്തോടെ ജീവിക്കുവാൻ പ്രാപ്‌തരാക്കുവാനുമുള്ള സുവർണാവസരമാണ് വാഴ്‌വ് എന്ന പരിപാടിയിലൂടെ യുകെ ക്നാനായ മിഷൻ യുകെ ക്നാനായ കത്തോലിക്കർക്ക് ഒരുക്കി തരുന്നത്. നമ്മുടെ ആത്മീയ ആചാര്യന്മാരായ പിതാക്കന്മാരിൽ ഒരാളുടെയെങ്കിലും സാന്നിധ്യമാണ് വാഴ്‌വിന്റെ ഏറ്റവും വലിയ സവിശേഷത.

നമ്മൾ പിതാക്കൻമാരോടും സഭയോടും ചേർന്ന് നിൽക്കുന്ന യഥാർത്ഥ കാത്തോലിക്ക വിശ്വാസികൾ ആണ് എന്ന് നമ്മുടെ മക്കൾക്ക് ചെറുപ്പകാലം തൊട്ടേ തോന്നണമെങ്കിൽ അവരെ മിഷൻ കുർബാനകളിൽ ഭാഗഭാക്കുകൾ ആക്കുകയും വാഴ്‌വ് പോലുള്ള നമ്മളെ ദൈവവുമായി ബന്ധിപ്പിക്കുന്ന നമ്മുടെ ആത്മീയ ആചാര്യന്മാരായ പിതാക്കന്മാർ വരുന്ന പരിപാടികളിൽ, കുടുബസമേതം പങ്കെടുപ്പിച്ചു, സമുദായ ബോധവും സ്വവംശവിവാഹ നിഷ്ഠയുടെ പ്രാധാന്യവും ചെറുപ്പം മുതലേ ഉൾക്കൊള്ളുവാൻ ഉള്ള പ്രേരണ ചെലുത്തുവാനുമുള്ള ഉത്തരവാദിത്തം എല്ലാ ക്നാനായ മാതാപിതാക്കൾക്കും ഉണ്ട്‌ .

വാഴ്‌വിൽ സഹകരിക്കുന്നതിലൂടെ ഈ വലിയൊരു ഉത്തരവാദിത്തത്തിൽ പങ്കാളി ആകുവാനുള്ള അവസരം ആണ് ലഭിക്കുന്നത്. നമ്മുടെ കുട്ടികളെ ദൈവത്തോട് അടുപ്പിക്കുന്ന നമ്മുടെ ദൈവീക ഉത്തരവാദിത്വത്തിന്റെ വിജയമാണ് സഭാ പിതാക്കന്മാരോടും വൈദികരോടും ഒപ്പം ആത്മാർത്ഥമായി വാഴ്‌വിൽ പങ്കാളിയാകുന്നത് .

വാഴ്‌വ് ഒരു കുടുംബകൂട്ടായ്‍മയാണ്. ഇവിടെ യുകെയിലുള്ള എല്ലാ ക്നാനായ കത്തോലിക്കരും, സഭാ നിയമം അനുസരിച് ഇവിടുത്തെ സീറോ മലബാർ രൂപതയുടെ കിഴിൽ വരികയും ക്നാനായ മിഷൻ ക്നാനായകാർക്ക് മാത്രമായുള്ള സംവിധാനം ആകുന്നതിനാലും, മിഷൻ / ഇടവക വികാരിമാർ ക്നാനായ വൈദികർ ആകുന്നതിനാലും ക്നാനായ തനിമയും പാരമ്പര്യവും കാത്തു സൂക്ഷിക്കുവാൻ സഭാ പിതാക്കന്മാരുടെ ദീർഘ വീക്ഷണവും പ്രത്യേക താൽപര്യ പ്രകാരവും സ്ഥാപിതമായ ക്നാനയമിഷന്റെ നേതൃത്വത്തിൽ നടക്കുന്ന വാഴ്‌വിൽ കുടുംസമേതം പങ്കെടുക്കുക എന്നുള്ളത് യുകെയിലുള്ള എല്ലാ ക്നാനായ കത്തോലിക്കരുടെയും ആവശ്യമാണ്, അവകാശമാണ്. കുട്ടികൾ ഉള്ള, പ്രത്യേകിച്ച് ടീനേജ് പ്രായം മുതൽ, മാതാപിതാക്കൾ അവരെ പങ്കെടുപ്പിക്കാൻ ബാധ്യസ്ഥരുമാണ് .

യുകെ ക്നാനായ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വാഴ്‌വിൽ പങ്കെടുക്കുന്നത്, ദൈവത്തോടുള്ള ഭക്തിയും, സഭയോടുള്ള വിധേയത്വവും, സഭാപിതാക്കന്മാരോടുള്ള അനുസരണവും, വൈദികരോടുള്ള ബഹുമാനവും, സമുദായത്തോടുള്ള സ്നേഹവും, സ്വന്തം കുടുംബത്തോടുമുള്ള ഉത്തരവാദിത്തവും പ്രകടമാക്കുന്നതിനുള്ള ഒരു സുവർണ്ണാവസരം കൂടി ആയിട്ടാണ് കണക്കാക്കുന്നത്.

“വാഴ്‌വ് ഒരു അനുഭൂതി ആണ് , ദൈവീക അനുഭൂതി , ഒരിക്കലും കൈമോശം വരാത്ത ഒരു അനുഭൂതി , ആ അനുഭൂതി നേരിട്ട് അനുവഭിച്ചു തന്നെ അറിയണം. യുകെയിൽ ഉള്ള എല്ലാ യഥാർത്ഥ ക്നാനായ കത്തോലിക്കരും ഇതിൽ പങ്കെടുക്കുവാൻ പിതാക്കന്മാരും, വൈദികരും, ലോകമെമ്പാടുമുള്ള ക്നാനായ കാത്തോലിക്കാ സമൂഹവും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .

വീടൊരുക്കാം വാഴ്‌വിലൂടെ വാതിൽ തുറന്നു കൊടുക്കുന്നത് വീടില്ലാത്ത ഒരു കുടുംബത്തിനാണ് . ഇതിൽ പങ്കാളി ആകുന്നതിലൂടെ നമ്മൾ നിക്ഷേപിക്കുന്നത് ദൈവ സമക്ഷത്താണ്‌. ഒരു കുടുംബത്തിന്റെ, വീട് എന്ന സ്വപ്നം സഫലമാക്കാൻ അണിചേരാം നമ്മുക്കു ഈ അനുഗ്രഹ വാഴ്‌വിൽ ( vazhvu 2025 ).

വീടൊരുക്കാം വാഴ്‌വിലൂടെ : കൈത്താങ്ങുമായ് ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷനിലെ യുവജനത

ഒക്ടോബർ 4 ന് ബർമിംഗ്ഹാമിൽ നടക്കുന്ന വാഴ്‌വ് 2025 ലെ “വീടൊരുക്കാം ‌ വാഴ്‌വിലൂടെ “ എന്ന പുണ്യ പദ്ധതിക്ക്‌ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തു ലഭിച്ച തുകയിൽ നിന്നും 200 പൗണ്ട്‌ വിലയുളള 2 ഗോൾഡൻ ടിക്കറ്റുകൾ വാങ്ങി ഈ ഉദ്യമത്തിന് പങ്കാളികളായി ഏവർക്കും മാതൃക ആയിരിക്കുകയാണ് ഹോളി കിങ്‌സ് മിഷനിലെ യുവതി യുവാക്കൾ .

ഹോളി കിങ്‌സ് മിഷനിലെ വൂസ്റ്റർ ഭാഗത്തു താമസിക്കുന്ന പഠനത്തോടൊപ്പം ജോലി ചെയ്യുന്ന പുതു തലമുറയും , നാട്ടിൽ നിന്നും പഠനത്തിനും ജോലിക്കുമായി എത്തി ഹെർഫോർഡിൽ താമസിക്കുന്ന യുവതി യുവാക്കളുമാണ് ഇതിൽ പങ്കാളികളായിരിക്കുന്നത് .

തങ്ങളുടെ പൂർവികരും, മാതാപിതാക്കളും പകർന്നു തന്ന പര സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും നന്മകൾ ആണ് ഈ സൽപ്രവർത്തിക്കു ഇവർക്ക് പ്രചോദനമായത് .

കോട്ടയം അതിരൂപതയുടെ പിതാക്കന്മാർക്കും വൈദികർക്കുമൊപ്പം സഭയേയും സമുദായത്തെയും കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന കുടിയേറ്റ മഹാരഥൻമാരുടെ പിൻതലമുറക്കാർ ഒഴുകി എത്തുന്ന മഹാ കുടുംബ സംഗമത്തിനുള്ള തയ്യാറെടുപ്പിലും ആകാംഷയിലുമാണ് ഹോളി കിങ്‌സ് മിഷനിലെ മാതാപിതാക്കളും യുവജങ്ങളും.

ആത്‌മീയ ഉണർവും ആവേശവുമായി ESPERANZA 2025

ബർമിങ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തോലിക് മിഷനും ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷനും സംയുക്തമായി സംഘടിപ്പിച്ച Esparaansa 2025 ആവേശോജ്വലമായി

പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനു ‌ മുന്നോടിയായ് സെപ്‌റ്റംബർ 7 ഞായറാഴ്ച്ച രാവിലെ 10 മണിക്കു മിഷൻ ഡയറക്ടർ ഫാ ഷഞ്ചു കൊച്ചുപറമ്പിലിന്റെ വിശുദ്ധ കുർബാനയോട് കൂടി ഏകദിന ശിൽപശാല ആരംഭിച്ചു .

യുവജനങ്ങൾക്കായി നിരവധി ക്ലാസുകൾ നയിക്കുകയും കൗണ്സിലിംഗ് നടത്തുകയും ചെയ്യുന്ന ശ്രീ സുജൻ തോമസും , ക്നാ ഫയർ uk ടീം ശ്രീമതി മിലി തോമസിന്റെയും, നേതൃത്വത്തിൽ മാതാപിതാക്കൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം പരിപാടികളും ക്ലാസുകളും നടത്തി. കൂട്ടായ്മയുടെ ശക്തിയും പ്രാധാന്യവും മനസിലാക്കിത്തരുന്ന വ്യത്യസ്തങ്ങളായ ഗെയിമുകളും മറ്റും ഉൾക്കൊള്ളിച്ചുള്ള ഈ ഏകദിന സ്നേഹ കൂട്ടായ്മ യിൽ പങ്കെടുത്ത എല്ലാവർക്കും ഒരു നവ്യാനുഭവമായി .

ദിവസം മുഴുവൻ ആഘോഷമാക്കിയ പരിപാടികൾക്ക് ബഹു ഷഞ്ചു കൊച്ചുപറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ കോർഡിനേറ്റർമാരായ ശ്രീമതി മിനി ബെന്നി, ശ്രീമതി ലിറ്റി ജിജോ എന്നിവരും രണ്ടു മിഷനുകളിലെ കൈക്കാരന്മാർ പാരിഷ് കൗൺസിൽ അംഗങ്ങൾ, വേദപാഠ അദ്ധ്യാപകർ, യുവജന പ്രീതിനിധികൾ തുടങ്ങി വിപുലമായ കമ്മറ്റിയാണ് ഈ ഏകദിന കൂട്ടായ്മ്മക്ക് നേതൃത്വം കൊടുത്തത്. ESPERANZA എന്ന പേര് സൂചിപ്പിക്കുന്നത് പോലെ പ്രത്യാശയുടെ നിറവിൽ, സന്തോഷത്തിലാണ് ആരാധനക്കും സ്നേഹവിരുന്നിനും ശേഷം രാത്രി 8 മണിയോടുകൂടി എല്ലാവരും മടങ്ങിയത്‌ .

Vazhvu 2025 – Knanaya Family Gathering: A Day of Fun,Faith & Future!

You’re warmly invited to a special day of fellowship and celebration at our Vazhvu – Knanaya Family Gathering — a time for all generations to come together in joy, reflection, and inspiration!

🗓️ Date: 4th October 25

📍 Bethel convention Centre

Proudly organized by our young and energetic youth, this event is packed with engaging activities for all age groups:

• 🔍 Years 1–5: Biblical Treasure Hunt

Discover hidden treasures and explore God’s Word through a fun and interactive scavenger hunt!

• 🎲 Years 6–9: Bingo Bonanza

Enjoy an exciting game of Bingo with chances to win great prizes and share in laughter!

• 💼 Years 10 & Above: Career’s Fair

Meet professionals ready to inspire and guide our youth toward a purposeful future.

Let’s celebrate faith, family, and our shared future—together.

✨ Come and be blessed! ✨

ബ്രിസ്റ്റോൾ സെന്റ് ജോർജ് മിഷനിലേക്ക് പുതിയതായി നിയമിതനായ ജിബിൻ പാറടിയിൽ അച്ചന് സ്വീകരണം നൽകി

ബ്രിസ്റ്റോൾ സേക്രട്ട് ഹാർട്ട് കാത്തോലിക് പള്ളിയിൽ 07/09/25 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടന്ന സ്വീകരണ യോഗത്തിൽ BKCA പ്രസിഡന്റ്‌ ബൈജു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയുണ്ടായി. സെന്റ് ജോർജ് മിഷനെ പ്രതിനിധീകരിച്ചു കൈക്കാരൻ തോമസ് ജോസഫ് തൊണ്ണന്മാവുങ്കൽ മിഷനിലെ എല്ലാ കൂടാര യോഗങ്ങളുടെ പേരിലും ആശംസ അറിയിച്ചു.

തുടർന്ന് ജിബിൻ അച്ചൻ തന്റെ മറുപടി പ്രസംഗത്തിൽ ബ്രിസ്റ്റോളിലും സമീപ നഗരങ്ങളായ സ്വിൻഡൻ, വെസ്റ്റൺ സൂപ്പർമെയർ, ബാത്ത്, ഡെവൺ എന്നീ സ്ഥലങ്ങളിൽ താമസിക്കുന്ന ക്നാനായ സമുദായംഗങ്ങളുടെ ആത്മീയ വളർച്ചക്ക് ക്നാനായ സമുദായത്തിന്റെ പാരമ്പര്യമനുസരിച്ചു സഭയോടൊപ്പം ഒരുമയോടെ മുന്നോട്ടു പോകണമെന്ന് ആഹ്വാനം ചെയ്തു. അതിനുവേണ്ടി എല്ലാവരുടെയും ശക്തമായ പ്രാർത്ഥനയും നിറഞ്ഞ പിന്തുണയും അഭ്യർത്ഥിച്ചുകൊണ്ടാണ് അച്ചന്റെ വാക്കുകൾ അവസാനിപ്പിച്ചത്. BKCA വൈസ് പ്രസിഡന്റ് ഷിനു നിഥിൻ എല്ലാവർക്കും നന്ദി പറഞ്ഞു.

സ്വന്തമായി ദൈവാലയം സാധ്യമാകുമ്പോൾ…

യുകെയിലെ ഓരോ ക്നാനായ കത്തോലിക്ക വിശ്വാസികൾക്കും സന്തോഷത്തിന്റെ നിമിഷങ്ങളാണ്. സർവ്വശക്തനായ ദൈവത്തെ ആരാധിക്കുവാൻ സ്വന്തമായി ഒരു ദൈവാലയം കൂടാതെ നല്ലൊരു പാരീഷ് ഹാളും വൈദിക മന്ദിരവും. വർഷങ്ങൾ ആയിട്ടുള്ള നിരന്തരമായ പ്രാർത്ഥനയുടെയും പ്രവർത്തിയുടെയും ഫലമാണ് ഈ ശനിയാഴ്ച ലിവർപൂൾ ദേശത്ത് സാധ്യമാകുന്നത്.

ദൈവാലയത്തിന്റെ പ്രഥമമായ ലക്ഷ്യം ദൈവ ആരാധന തന്നെയാണ്. സ്തുതി ഗീതങ്ങളാലും, ആരാധന ഗീതങ്ങളാലും, അനുതാപത്തിന്റെയും അനുരഞ്ജനയും കൃതജ്ഞതയുടെയും പ്രാർത്ഥനകൾക്ക് ഉറവിടമാണ് ദൈവാലയം.

ക്രിസ്തുവിൻറെ ശരീര രക്തങ്ങൾ സ്വീകരിക്കുമ്പോൾ മറ്റുള്ളവരിൽ ക്രിസ്തു ദർശനം സാധ്യമാകുവാനും, പരസ്പര സ്നേഹത്തിലും, സൗഹൃദത്തിലും സമുദായം വളരുവാനും ദൈവാലയം ഉപകരിക്കും.

സുവിശേഷവൽക്കരണത്തിന്റെ ഉറവിടമാകുകയാണ് ദൈവാലയം ലഭിക്കുക വഴി. വചനം പഠിക്കുവാനും അത് അനുസരിച്ച് ജീവിക്കുവാനും ദൈവാലയത്തിൽ നിന്ന് ലഭിക്കുന്ന പഠനം വഴി ഉപകരിക്കും.

ഇടവക എന്നുള്ളത് സാമൂഹിക സമ്പർക്കത്തിനുള്ള വേദി അല്ല. പകരം ദൈവത്തിൻറെ ഭവനമാണ്. അതിവിശുദ്ധമായ സ്ഥലമാണ് ദൈവാലയം. അതിനാൽ തന്നെ അതിൻറെ പവിത്രതയോടെ തന്നെ കാത്തുസൂക്ഷിക്കുവാൻ ഓരോ വിശ്വാസിയും പ്രതിജ്ഞാബദ്ധരാണ്. .

കൂദാശകൾ പരികർമ്മം ചെയ്യുന്നതു വഴി / അവ സ്വീകരിക്കുന്നത് വഴി ക്രിസ്തുവാകുന്ന മുന്തിരിച്ചടിയുടെ ശാഖകളായി നാം മാറ്റപ്പെടുന്നു.

നിങ്ങൾ എന്നിൽ വസിക്കുവിൻ, ഞാൻ നിങ്ങളിലും വസിക്കും. മുന്തിരി ചെടിയിൽ നിൽക്കാതെ ശാഖയ്ക്ക് സ്വയമേ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതുപോലെ എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല. ഞാൻ മുന്തിരി ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.

(യോഹ 15.4-5)

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

യൂറോപ്പില്‍ ക്‌നാനായക്കാര്‍ക്ക് മാത്രമായി ലഭിച്ച ആദ്യ ദേവാലയത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം സെപ്റ്റംബര്‍ 20-ന് ലിവര്‍പൂളില്‍

പ്രിയമുള്ളവരേ,

കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്തുതികള്‍ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്കു നന്ദി പറയുവാന്‍ അവിടുത്തെ നാമം വാഴ്ത്തുവിന്‍ (സങ്കീ. 100, 4). ദൈവ കരുണയുടെ വലിയ അടയാളമായി ലിവര്‍പൂളില്‍ നമുക്ക് ലഭിച്ച ദേവാലയത്തിന്റെയും പാരീഷ് ഹാളിന്റെയും വെഞ്ചെരിപ്പു കര്‍മ്മം 2025 സെപ്റ്റംബര്‍ 20 രാവിലെ 10 മണിക്ക് നടക്കുകയാണല്ലോ. കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന വെഞ്ചെരിപ്പ് തിരുക്കര്‍മ്മങ്ങളില്‍ ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ഷെറിങ്ങ്ടണ്‍, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ വികാരി ജനറാള്‍ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് എന്നിവരും മറ്റു വൈദികരും സഹകാര്‍മ്മികരാകും. യൂറോപ്പിലെ തന്നെ ആദ്യ ക്‌നാനായ കത്തോലിക്ക ദേവാലയമായി ലിവര്‍പൂള്‍ സെന്റ് പയസ് ടെന്‍ത് ദൈവാലയം മാറുമ്പോള്‍ ദീര്‍ഘകാല സൗജന്യ ഉപയോഗത്തിനായി ഈ ദേവാലയം തന്ന ലിവര്‍പൂള്‍ അതിരൂപതയേയും പ്രത്യേകിച്ച് അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ്പ് മാര്‍കം മാക്മഹോനെയും, അനുവാദം തന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെയും ത്യാഗപൂര്‍വ്വം പ്രവര്‍ത്തിച്ച ഡീക്കന്‍ അനില്‍ ലൂക്കോസിനെയും കൈക്കാരന്മാരായ ഫിലിപ്പ്, ജോയി, സോജന്‍, ജോജോ എന്നിവരെയും നന്ദിയോടെ സ്മരിക്കാം. ഇതോടൊപ്പം ഇതിനായി സഹകരിച്ച പാരീഷ് കൗണ്‍സില്‍ അംഗങ്ങളെയും മിഷനിലെ മറ്റെല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളേയും പ്രത്യേകം നന്ദിയോടെ ഓര്‍ക്കുന്നു. ദൈവം തന്ന ഈ വലിയ അനുഗ്രഹത്തിന് നന്ദി പറയുവാനും ഈ പുണ്യനിമിഷങ്ങള്‍ക്ക് സാക്ഷിയാകുവാനും ഏവരേയും ക്ഷണിക്കുന്നു.

യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെയും പാരിഷ് സെന്ററിന്റെയും ആശീര്‍വാദം ഈ വരുന്ന സെപ്റ്റംബര്‍ ഇരുപതാം തീയതി യു.കെ യിലെ ലിവര്‍പൂളില്‍ നടക്കുമ്പോള്‍ അത് ദൈവം ക്‌നാനായ ജനതയോട് കാണിക്കുന്ന വലിയ കാരുണ്യത്തിന്റെയും ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ അഭിമാനത്തിന്റെയും ചരിത്രമുഹൂര്‍ത്തമായി മാറും.

കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ആശീര്‍വാദ ശുശ്രൂഷകളില്‍, ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ഷെറിങ്ടണ്‍, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ചിക്കാഗോ സീറോമലബാര്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ക്‌നാനായക്കാര്‍ക്കുവേണ്ടിയുള്ള കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര എന്നിവരും യു.കെയില്‍ നിന്നും യൂറോപ്പില്‍നിന്നുമുള്ള ക്‌നാനായ വൈദികരും ലിവര്‍പൂള്‍ രൂപതയിലെയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെയും മറ്റ് വൈദികരും സഹകാര്‍മ്മികരാകും. ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളാകാനും ദൈവം പരിശുദ്ധ കത്തോലിക്ക സഭയിലൂടെ ക്‌നാനായ ജനതയ്ക്കു നല്‍കിയ ഈ വലിയ അനുഗ്രഹത്തിനു നന്ദി പറയുവാനും യു.കെ യിലെ പതിനഞ്ചു ക്‌നാനായ മിഷനുകളില്‍ നിന്നും വിശ്വാസി സമൂഹം അന്നേദിവസം ലിവര്‍പൂളില്‍ എത്തിച്ചേരും.

വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ ക്‌നാനായക്കാര്‍ ക്കായി കോട്ടയം വികാരിയാത്ത് അനുവദിച്ചു തന്ന അതേവര്‍ഷം തന്നെ, 1911 ല്‍ ലിവര്‍പൂളിലെ ലിതര്‍ലണ്ടില്‍ സ്ഥാപിതമായ സെന്റ് എലിസബത്ത് ദൈവാലയമാണ് ലിവര്‍പൂളിലെ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള ക്‌നാനായ കാത്തലിക് മിഷന്റെ ഇടവക ദൈവാലയമായി ദൈവം അനുവദിച്ചു നല്‍കിയത് എന്നത് ചരിത്രത്തിലൂടെ ദൈവം ക്‌നാനായ ജനതക്കായി കരുതിവച്ച വലിയ അനുഗ്രഹത്തിന്റെ അടയാളമായി മാറുകയാണ്. കത്തോലിക്ക സഭയോട് ചേര്‍ന്നു ജീവിക്കുന്നതിലൂടെയാണ് ക്‌നാനായ ജനത അനുഗ്രഹിക്കപ്പെടുന്നത് എന്നുള്ളതിന്റെ ഏറ്റവും പുതിയ തെളിവായിട്ടാണ് ലോകമെമ്പാടുമുള്ള ക്‌നാനായ ജനത ഈ വലിയ അനുഗ്രഹത്തെ കാണുന്നത്.

1911 ല്‍ നിര്‍മ്മിച്ച ഈ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ 1960 ല്‍ നടത്തുകയും ഇതിന്റെ അള്‍ത്താരയും മറ്റു ഭാഗങ്ങളും കൂടുതല്‍ മനോഹരമാക്കുകയും ചെയ്തു. ഈ ദൈവാലയവും ഇതിനോടനുന്ധിച്ചുള്ള പാരിഷ് സെന്ററും യു. കെ യിലെ ക്‌നാനായ കാത്തലിക് മിഷന്റെ ഭാഗമായി മാറുമ്പോള്‍ അത് യു. കെ യിലെ, പ്രത്യേകിച്ച് ലിവര്‍പൂളിലെ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് മിഷനിലെ വിശ്വാസി സമൂഹത്തിന് അവരുടെ കത്തോലിക്ക വിശ്വാസവും ക്‌നാനായ പാരമ്പര്യവും സംരക്ഷിക്കുന്നതിനും അത് തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനും സഹായകമായി മാറും.

2024 ഏപ്രില്‍ മാസത്തില്‍ അമേരിക്കയില്‍ നിന്നും ഒരു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി യു.കെ യിലെത്തി. യു. കെയിലെ ക്‌നാനായ കത്തോലിക്ക വിശ്വാസികളുടെ രൂപതാ കോ-ഓര്‍ഡിനേറ്റര്‍ ആയി നിയമിതനായ ബഹുമാനപ്പെട്ട ഫാ. സുനി പടിഞ്ഞാറേക്കര, അദ്ദേഹത്തിന്റെ യു.കെ യിലെ ശുശ്രൂഷയുടെ ആരംഭത്തില്‍ തന്നെ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ഒരു ദേവാലയം ലഭിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ബഹുമാനപ്പെട്ട സുനിയച്ചനും ഞാനും കൂടി അന്നത്തെ ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ്പ് മാര്‍കം മാക്ടഹോനെ കണ്ട് നമ്മുടെ ആവശ്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശ്രമങ്ങളുടെയും ചര്‍ച്ചകളുടെയും പ്രാര്‍ത്ഥനകളുടെയും ഫലമായിട്ടാണ് ഇപ്രകാരം ഒരു ദേവാലയം ക്‌നാനായക്കാര്‍ക്കായി അനുവദിച്ചു നല്‍കിയത്.