ബർമിങ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തോലിക് മിഷനും ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷനും സംയുക്തമായി സംഘടിപ്പിച്ച Esparaansa 2025 ആവേശോജ്വലമായി
പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനു മുന്നോടിയായ് സെപ്‌റ്റംബർ 7 ഞായറാഴ്ച്ച രാവിലെ 10 മണിക്കു മിഷൻ ഡയറക്ടർ ഫാ ഷഞ്ചു കൊച്ചുപറമ്പിലിന്റെ വിശുദ്ധ കുർബാനയോട് കൂടി ഏകദിന ശിൽപശാല ആരംഭിച്ചു .
യുവജനങ്ങൾക്കായി നിരവധി ക്ലാസുകൾ നയിക്കുകയും കൗണ്സിലിംഗ് നടത്തുകയും ചെയ്യുന്ന ശ്രീ സുജൻ തോമസും , ക്നാ ഫയർ uk ടീം ശ്രീമതി മിലി തോമസിന്റെയും, നേതൃത്വത്തിൽ മാതാപിതാക്കൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം പരിപാടികളും ക്ലാസുകളും നടത്തി. കൂട്ടായ്മയുടെ ശക്തിയും പ്രാധാന്യവും മനസിലാക്കിത്തരുന്ന വ്യത്യസ്തങ്ങളായ ഗെയിമുകളും മറ്റും ഉൾക്കൊള്ളിച്ചുള്ള ഈ ഏകദിന സ്നേഹ കൂട്ടായ്മ യിൽ പങ്കെടുത്ത എല്ലാവർക്കും ഒരു നവ്യാനുഭവമായി .
ദിവസം മുഴുവൻ ആഘോഷമാക്കിയ പരിപാടികൾക്ക് ബഹു ഷഞ്ചു കൊച്ചുപറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ കോർഡിനേറ്റർമാരായ ശ്രീമതി മിനി ബെന്നി, ശ്രീമതി ലിറ്റി ജിജോ എന്നിവരും രണ്ടു മിഷനുകളിലെ കൈക്കാരന്മാർ പാരിഷ് കൗൺസിൽ അംഗങ്ങൾ, വേദപാഠ അദ്ധ്യാപകർ, യുവജന പ്രീതിനിധികൾ തുടങ്ങി വിപുലമായ കമ്മറ്റിയാണ് ഈ ഏകദിന കൂട്ടായ്മ്മക്ക് നേതൃത്വം കൊടുത്തത്. ESPERANZA എന്ന പേര് സൂചിപ്പിക്കുന്നത് പോലെ പ്രത്യാശയുടെ നിറവിൽ, സന്തോഷത്തിലാണ് ആരാധനക്കും സ്നേഹവിരുന്നിനും ശേഷം രാത്രി 8 മണിയോടുകൂടി എല്ലാവരും മടങ്ങിയത് .