
ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്‌നാനായ മിഷനിൽ അൻപതു നോമ്പിനോടനുബന്ധിച്ചു ഏകദിന ധ്യാനം നടത്തി , മാർച്ച് 8 ഞായറാഴ്ച്ച രാവിലെ 11.30 മുതൽ വൈകിട്ട് 7.30 വരെയായിരുന്നു ധ്യാനം. കോട്ടയം അതിരൂപത അംഗവും ബർമിങ്ഹാം ഓസ്കോട്ട് സെമിനാരിയിൽ സേവനം ചെയ്യുന്ന ഫാ ജസ്റ്റിൻ കാരക്കാട്ടാണ് ധ്യാനത്തിനു നേതൃത്വം നൽകിയത് .
കുട്ടികളുടെ ധ്യാനം- ബ്ര. ജെയ്സൺ പഴയമ്പള്ളി, റിൻസി റെജി എന്നിവർ ചേർന്ന് നയിച്ചു. ധ്യാനത്തിന് ശേഷം ഭക്ഷണവും കഴിച്ചു ആത്‌മീയ ഉണർവിൽ ഏവരും വീടുകളിലേക്ക് മടങ്ങി.



