Skip to content

ക്രൈസ്റ്റ് ദി കിംഗ് ബെർമിങ്ഹാം മിഷനിൽ വാഴ്‌വ്‌ 2025 ടിക്കറ്റ് കിക്ക് ഓഫ് നടത്തി.

വാഴ്‌വ്‌ 2025-ന്റെ ആതിഥേയരായ ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ ടിക്കറ്റ് വിതരണത്തിന്റെ ഉൽഘാടനം നടത്തപ്പെട്ടു. 15-06-2025 -ൽ നടത്തപ്പെട്ട വിശുദ്ധ കുർബാനക്കും ഫാദർസ് ഡേ ആഘോഷങ്ങളൊടുബന്ധിച്ചാണ് ടിക്കറ്റ് വിതരണത്തിനു തുടക്കം കുറിച്ചത്. മിഷൻ ഡയറക്ടർ ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന്റെയും കൈക്കാരൻമാരായ ബെന്നി മാവേലിയുടെയും ജിജോ കോരപ്പള്ളിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകളെ ആവേശപൂർവ്വമാണ് ഇടവകാംഗങ്ങൾ സ്വീകരിച്ചത്.

വാഴ്‌വ്‌ 2025- ന്റെ ഗ്രാൻഡ് സ്പോൺസർ ആയി ബെന്നി ആൻഡ് ടെസ്സി മാവേലിൽ, പ്ലാറ്റിനം സ്പോൺസർ ആയി സജി ആൻഡ് സിനി രാമച്ചനാട്ട് എന്നിവർ മുൻപോട്ട് വന്നതിനൊപ്പം ഒട്ടേറെ പേർ ഗോൾഡ് & സിൽവർ സ്പോൺസേഴ്സ് ആയി മുൻപോട്ട് വന്നു. പരമാവധി കുടുംബങ്ങളെ ഒക്ടോബർ 4-നു ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വാഴ്‌വ്‌ 2025 -ൽ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് പാരിഷ് കൗൺസിലിന്റെയും കൈക്കാരൻമാരുടെയും നേതൃത്വത്തിൽ നടക്കുന്നത്. ക്രൈസ്റ്റ് ദി കിങ് മിഷനിലെ അഭിലാഷ് മൈലപ്പറബിൽ വാഴ്‌വ്‌ 2025-ന്റെ ജനറൽ കൺവീനറും സജി രാമച്ചനാട്ട് ജോയിന്റ് കൺവീനറായും പ്രവർത്തിക്കുന്നു.

Joe & Varsha

ബ്രിസ്റ്റോള്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായ കാത്തലിക് മിഷന്‍ അംഗവും കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളി മാതൃ ഇടവകയുമായ കൈതവേലിൽ സിറിൽ – മിനി ദമ്പതികളുടെ

More children more anointing: 6 Children family

Mr. Sujan Thomas and his wife Thushara are the proud parents of a vibrant and devout Catholic family

Liby Sibu- An ambitious Nurse’s journey : From the small state of Kerala to the Leadership role in the NHS.

Laiby is the pride of Nellanikottu family in Parambenchery. She is the daughter of the late N M