Skip to content

സെന്റ് പോൾ സൗത്താംപ്ടൺ മിഷൻ പൂൾ മാസ്സ് സെന്ററിൽ മാതൃദിനം ആഘോഷിച്ചു

സെന്റ് പോൾ സൗത്താംപ്ടൺ മിഷൻ പൂൾ മാസ്സ് സെന്ററിൽ വുമൺസ് ഡേ ആഘോഷിച്ചു. ഫാദർ അജൂബ് മിഷൻ അംഗങ്ങളോടൊപ്പം മാർച്ച് 8-നു പൂൾ സെന്റ് ജോസഫ് ദേവാലയത്തിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ആധുനിക ലോകക്രമത്തിൽ സ്ത്രീകളുടെ പ്രാധാന്യത്തെയും സംഭാവനകളെയും കുറിച്ച് അജൂബ് അച്ചൻ പ്രത്യേകം ഓർമിപ്പിച്ചു. നമ്മുടെ മിഷനിലെ കുടുംബങ്ങളുടെ കെട്ടുറപ്പിനായി സ്ത്രീകൾ നൽകുന്ന സംഭാവനകളെയും ഏറ്റെടുത്തിരിക്കുന്ന അർപ്പണമനോഭാവത്തെയും അച്ചൻ പ്രശംസിച്ചു. ലീജിയൻ ഓഫ് മേരി എന്ന ആത്മീയ കൂട്ടായ്മയിൽ ചേർന്ന് നിന്ന് കൊണ്ട് പ്രാർത്ഥനയിൽ ആഴപ്പെടുവാൻ ആഹ്വാനം ചെയ്തു കൊണ്ട് എല്ലാ സ്ത്രീ ജനങ്ങളെയും പൂവ് നൽകി ആദരിച്ചു.

വാഴ്‌വ് 2026-ന്റെ കലാസന്ധ്യയ്ക്ക് സ്റ്റീഫൻ ദേവസ്സിയുടെ സംഗീതവിസ്മയത്തോടെ തുടക്കം

ക്നാനായ കാത്തലിക് മിഷൻസ് യു.കെ.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഴ്‌വ് 2026-ന്റെ കലാസന്ധ്യ പ്രശസ്ത സംഗീതജ്ഞനും പിയാനിസ്റ്റുമായ സ്റ്റീഫൻ ദേവസ്സി ഉദ്ഘാടനം ചെയ്തു. സംഗീതലോകത്ത് തന്റേതായ

വാഴ്‌വ് 2026 – ക്നാനായ തനിമയിൽ വേരൂന്നിയ കുടുംബബന്ധങ്ങളുടെ ഉത്സവം – ജാക്സൺ മണപ്പാട്ട്

UK Knanaya Catholic Mission-ന്റെ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാമിലെ Bethel Convention Centre-ൽ നടന്ന ‘വാഴ്‌വ് 2026’ എന്ന കുടുംബസംഗമത്തിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ

ക്നാനായ പ്രൗഢി വിളിച്ചോതിയ പൊതുസമ്മേളനം

വാഴ്‌വ് 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ക്നാനായ സമൂഹത്തിന്റെ വിശ്വാസവും ഐക്യവും പാരമ്പര്യവും വിളിച്ചോതുന്ന പ്രൗഢഗംഭീരമായ സംഗമമായി മാറി. വിശ്വാസികളെ ആത്മീയ ഉണർവിലാഴ്ത്തിയ പൊന്തിഫിക്കൽ

വാഴ്‌വ് 2026-ന്റെ പൊന്തിഫിക്കൽ ദിവ്യബലി വിശ്വാസികൾക്ക് ആത്മീയ ഉണർവായി

ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻസ് യു.കെ.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഴ്‌വ് 2026-ന് ആത്മീയ നിറവേകി പൊന്തിഫിക്കൽ ദിവ്യബലി. അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ