St. John Paul II Proposed knanaya mission-ൽ നോമ്പ് കാല വാർഷിക ധ്യാനം Divine retreat centre, Ramsagte-ൽ വച്ചു 1/3/26 നടത്തപെട്ടു. ഫാ ജോസഫ് എടാട്ട്, ഫാ പോൾ പള്ളിച്ചാംകുടിയിൽ, ഫാ പ്രിൻസ് പനച്ചിത്തരം എന്നിവർ ധ്യാനം നയിച്ചു.
ഫാ അജൂബ് തോട്ടനാനിയിൽ ധ്യാനത്തിന് വേണ്ട നേതൃത്വം നൽകി. ധ്യാനത്തോടാനുബന്ധിച്ചു കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരുന്നു.
കെൻ്റിലെ ക്നാനായക്കാരുടെ ആത്മീയ കൂട്ടായ്മയായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ക്നാനായ കാത്തലിക് മിഷനിൽ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ തിരുനാൾ ഒക്ടോബർ പത്തൊമ്പതാം തിയതി സമുചിതമായി ആഘോഷിച്ചു.
ഉച്ചകഴിഞ്ഞ് 2: 30ന് മിഷൻ കോഡിനേറ്റർ ഫാ. അജൂബ് തോട്ടനാനിയിൽ കൈക്കാരന്മാരുടെയും കൺവീനർമാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ കോടിയേറ്റ് നടത്തി. തുടർന്ന് പ്രസുദേന്തി വാഴ്ചയും, ലദീഞ്ഞും നടത്തപ്പെട്ടു.
തിരുനാളിൽ ബഹുമാനപ്പെട്ട മാത്യൂസ് വലിയപുത്തൻപുര അച്ചൻ്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു.
ഓരോ ഇടവക കൂട്ടായ്മയുടെയും നിലനിൽപ്പിനാധാരം ദൈവപരിപാലനയിൽ ഉള്ള വിശ്വാസികളുടെ ആശ്രയമാണ് എന്ന് മാത്യൂസ് അച്ചൻ വചന സന്ദേശത്തിൽ ഓർമിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം ഭക്തിസാന്ദ്രമായി തിരുനാൾ പ്രദക്ഷിണം നടത്തുകയും ശേഷം പരിശുദ്ധ കുർബാനയുടെ ആശിർവാദം നടത്തപ്പെടുകയും ചെയ്തു. ഈ വർഷം സൺഡേ സ്കൂൾ പരീക്ഷയിൽ സമ്മാനാർഹരായവർക്ക് അവാർഡുകൾ വിതരണം ചെയ്തു. അതോടൊപ്പം ബൈബിൾ കയ്യെഴുത്ത്പ്രതി തയ്യാറാക്കുവാൻ സഹായിച്ച എല്ലാവരെയും അനുമോദിച്ചു.
തിരുനാളിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രത്യേകിച്ച് കൈക്കാരന്മാർക്കും, ലിജിയൻ ഓഫ് മേരിയിലെ അംഗങ്ങൾക്കും, മറ്റ് തിരുനാൾ കമ്മിറ്റി അംഗങ്ങൾക്കും, പ്രസുദേന്തിമാർക്കും കമ്മിറ്റി തിരുനാൾ കൺവീനർ സിജു ചാക്കോ നന്ദി അറിയിച്ചു. സ്വാദിഷ്ടമായ സ്നേഹവിരുന്ന് തിരുനാളിൻ്റെ മാറ്റ് കൂട്ടുകയും സൗഹൃദം പുതുക്കുവാനുള്ള അവസരവുമായിരുന്നു.
UK ക്നാനായ മിഷനുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ ക്നാനായ കുടുംബ സംഗമം -വാഴ്‌വ് 2023- ന് ഗംഭീര പരിസമാപ്തി. ഏപ്രിൽ 29, ശനിയാഴ്ച മാഞ്ചെസ്റ്ററിൻ്റെ മണ്ണിലാണ് UKയിലെ 15 ക്നാനായ മിഷനിലെ വിശ്വാസികൾ ഒന്നു ചേർന്നത്. ക്നാനായ സമുദായത്തിൻ്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ സാന്നിധ്യം വാഴ്‌വ് 2023 ന് ആവേശമായി. 5 വർഷങ്ങൾക്ക് ശേഷം UK യിൽ എത്തിയ വലിയ ഇടയനെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നടവിളിച്ചാണ് ക്നാനായ ജനം വരവേറ്റത്.
പരിശുദ്ധ കുർബാനയുടെ ആരാധനയെ തുടർന്നുള്ള വി. കുർബാനയിൽ മാർ മാത്യു മൂലക്കാട്ട് പിതാവിനൊപ്പം UK യിലെ മുഴുവൻ ക്നാനായ വൈദികരും സഹകാർമ്മികരായിരുന്നു. വി.കുർബാനയ്ക്ക് ശേഷം ലീജിയൺ ഓഫ് മേരി, മിഷൻ ലീഗ്, തിരുബാല സഖ്യം എന്നീ സംഘടനകൾക്ക് ഓദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ UK യിലെ ക്നാനായ വികാരി ജനറാൾ ബഹുമാനപ്പെട്ട ഫാ. സജി മലയിൽ പുത്തൻപുരയിൽ അധ്യക്ഷനായിരുന്നു. ജനറൾ കൺവീനർ ഡീക്കൻ അനിൽ ലൂക്കോസ് ഒഴുകയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, MP മൈക്ക് കേയ്ൻ, KCC അതി രൂപതാ സെക്രട്ടറി ശ്രീ ബേബി മുളവേലിപ്പുറത്ത്, എന്നിവർ കൂടാതെ മിഷൻ പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു.
ക്നാനായ സിംഫണി, ഭക്തി സാന്ദ്രമായ choir, ക്നാനായ തനിമയും പാമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ, അഭിവന്ദ്യ മൂലക്കാട്ട് പിതാവിനോടും വൈദികരോടും ഒപ്പമുള്ള ബറുമറിയം ആലാപനം തുടങ്ങിയവ മാഞ്ചെസ്റ്ററിലെ Audacious church ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ക്നാനായ ജനങ്ങൾക്ക് സന്തോഷ വിരുന്നൊരുക്കി. വരും വർഷങ്ങളിലും ഇതുപോലുള്ള ഒത്തുചേരൽ സാധ്യമാകുമെന്ന് പ്രഖ്യാപിച്ചു.
നാളുകൾക്ക് ശേഷം കണ്ടുമുട്ടുന്ന പരിചയക്കാരെ കാണുവാനും സൗഹൃദം പങ്കു വയ്ക്കുവാനും സാധിച്ചത് ഏവർക്കും സന്തോഷേമേകി. സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും വൻ വിജയമായിത്തീർന്ന വാഴ്‌വ് 2023 ൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ ഹൃദയത്തോടെയാണ് സമ്മേളന നഗരിയിൽ നിന്നും യാത്രയായത്.
“വാഴ്‌വ് ” ഒരുക്കങ്ങൾ പൂർത്തിയായി, ക്നാനായ കുടുംബങ്ങൾ ശനിയാഴ്ച ആവേശത്തോടെ മാഞ്ചസ്റ്ററിലേക്ക് .
നാളെ മാഞ്ചസ്റ്ററിൽ വച്ച് UK ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം ” വാഴ്‌വ്” ന്റെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ശനിയാഴ്ചത്തെ പൊൻപുലരി പൊട്ടി വിരിയും മുമ്പേ മാഞ്ചസ്റ്റിലേക്ക് യാത്ര തുടങ്ങാൻ പല കുടുംബങ്ങളും തയ്യാറാടുക്കുമ്പോൾ മറ്റ് ചിലർ തലേ ദിവസം വന്ന് ഹോട്ടൽ അക്കോമഡേഷനും ബന്ധുമിത്രാദികളുടെ വീടുകളും ഒക്കെ മുൻകൂട്ടി തയ്യാറാക്കി കഴിഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ക്നാനായ കത്തോലിക്ക സമുദായത്തിന്റെ വലിയ ഇടയൻ മാർ മാത്യു മൂലക്കാട്ട് മെത്രാനൊപ്പം തങ്ങളുടെ ഈ കുടുംബ കൂട്ടായ്മയിൽ പങ്ക് ചേരാൻ നിരവധി പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതീക്ഷിച്ചതിലും കവിഞ്ഞ കുടുംബങ്ങളുടെ എണ്ണം മൂലം വാഴ് വിന്റെ രജിഷ്ട്രേഷൻ ഏപ്രിൽ 23 ന് ക്ലോസ് ചെയ്യാൻ സംഘാടകർ നിർബന്ധിതരായിരിക്കുകയാണ്.
വിശിഷ്ടാദിഥികൾക്കൊപ്പം വി.കുർബാനയും പൊതുസമ്മേളനവും ക്നാനായ സിംഫണി എന്ന പാട്ടിന്റെ പാലാഴിയും യുവത്വത്തിന്റെ ഫിനാലെ ഡാൻസും മറ്റ് കലാപരിപാടികളുമൊക്കെയായി വളരെ ആനന്ദദായകമായ ഒരു ദിവസമാണ് ഈ വാഴ് വിനായി ഒരുക്കിയിരിക്കുന്നത്.
യു.കെ. യില്‍ ക്‌നാനായ ജനങ്ങള്‍ക്ക് മാത്രമായി ക്‌നാനായ മിഷനുകള്‍ സ്ഥാപിക്കപ്പെട്ടതിനു ശേഷം നടത്തുന്ന പ്രഥമ ക്നാനായ കുടുംബ സംഗമത്തിന്- വാഴ്‌വ് 2023- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്‌നാനായക്കാരുടെ കൂട്ടായ്മകള്‍ ഇതിന് മുമ്പും യു.കെ.യില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് മിഷന്‍ തലത്തില്‍ ഒരു സംഗമം നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു വിശ്വാസ-പൈതൃക സമന്വയ സംഗമമായിട്ടാണ് യു.കെ.യിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ ഇതിനെ ഉറ്റുനോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ ക്‌നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള്‍ ബഹു. സജി മലയില്‍പുത്തന്‍പുരയിലിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. അനേകം ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മാഞ്ചസ്റ്ററിലെ ഒഡേഷ്യസ് ദൈവാലയത്തിന്റെ ഓഡിറ്റോറിയത്തിലാണ് വാഴ്‌വ് 2023 സംഘടിപ്പിച്ചിരിക്കുന്നത്. (Trinity Way, Manchester, M37BD).