ഫാ ടോം പുത്തെൻപുരക്കലിന്റെ നോമ്പുകാല ലേഖനം, വാഴ്‌വിന്റെ വെളിച്ചം രണ്ട് ഭവനങ്ങളുടെ നിർമ്മാണം ആരംഭിച്ചു, കുട്ടികളുടെയും ടീനേജസിന്റെ ക്യാമ്പ് – റിജോയിസ് വിശദമായ വാർത്തകളും ചിത്രങ്ങളും അനുഭവസാക്ഷ്യങ്ങളും, വൈവാഹിക പംക്തി, വിവിധ മിഷനുകളിലെ നിരവധിയായ വാർത്തകൾ , വൈദിക സ്ഥലംമാറ്റം , സെൻറ് ജൂഡ് മിഷൻ മതബോധന അധ്യാപകരെ പരിചയപ്പെടുത്തുന്നു കൂടാതെ നിരവധിയായ വാർത്തകളും ചിത്രങ്ങളും അടക്കം തെക്കൻ ടൈംസ് 29-മത് ലക്കം.
ഡിജിറ്റൽ ഉപവാസം കാലഘട്ടത്തിന്റെ ആവശ്യം
വിരൽത്തുമ്പിൽ ലോകത്തിലെ സകല വിശേഷങ്ങളും അറിയുന്ന ഈ കാലഘട്ടത്തിൽ പണ്ട് ആഡംബര പ്രതീകം ആയിരുന്ന മൊബൈൽ ഫോൺ ഇന്ന് ഒഴിച്ചുകൂടാൻ ആവാത്ത വസ്തുവാണ്. കത്തുകൾ എഴുതിയ കാലം കാലഹരണപ്പെട്ടു. ലാൻഡ് ഫോൺ പയ്യെ നിശ്ചലമാകുന്നു. ഐഫോണും ആൻഡ്രോയിഡ് ഫോണുകളും ജീവിതത്തിൻറെ ഗതി നിർണയിക്കുന്ന ഘടകമായി മാറുകയാണ്. സോഷ്യൽ മീഡിയ ആപ്പുകൾ പ്രചുര പ്രചാരം ആയതുകൊണ്ട് , വ്യക്തികളുടെ ഫോൺ സ്ക്രീൻ ടൈം വളരെയധികം ആയി വർദ്ധിച്ചു.
ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറി “റീച്ച്” കൂട്ടാൻ വേണ്ടി എന്തും കാണിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. ഒപ്പം റീൽസിൽ മുഴുകി ഇരുന്ന് ജീവിതത്തിൻറെ നല്ലൊരു സമയവും നഷ്ടപ്പെടുത്തുന്ന മാനവ സമൂഹത്തെയാണ് ഇപ്പോൾ കണ്ടുവരുന്നത്.
മത്സ്യം മാംസാദികൾ ഉപേക്ഷിച്ചു ദൈവ സന്നിധിയിൽ അനുതാപത്തോടും പ്രാർത്ഥനയോടുകൂടി നോമ്പുകാലത്തെ വരവേൽറ്റ ഒരു ജനത – ആ ജനത സൗഭാഗ്യങ്ങൾ വന്നുചേർന്നപ്പോൾ തനിക്ക് ലഭിച്ച ആത്മീയ ചൈതന്യ ഉറവിടമായ ക്രിസ്തുവിനെയും ക്രിസ്തുവിൻറെ പഠനങ്ങളെയും തമസ്കരിക്കുന്ന ജനതയായി മാറുകയാണ്.
വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി സഭാ അധികാരികളെയും സഭ നേയും അകാരണമായി വിമർശിക്കുന്ന വ്യക്തികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രിയാത്മകമായ വിമർശനം നല്ലതാണ്. പക്ഷേ ഞാൻ പറയുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ല എങ്കിൽ അതിന് വിഘാതമായിരിക്കുന്നവരെ സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നവരുടെ എണ്ണം വളരെയധികം. ഈ നോമ്പുകാലത്ത് സോഷ്യൽ മീഡിയയുടെ അതിപ്രസരം എന്റെ ജീവിതത്തിൽ ഉണ്ടാകാതിരിക്കുക എന്ന മുഖമുദ്ര ഏറ്റെടുക്കുവാൻ ഓരോരുത്തരും തയ്യാറായാൽ അർത്ഥസമ്പുഷ്ടമായ നോമ്പുകാലമായി മാറ്റപ്പെടും.
അതിരാവിലെ എഴുന്നേൽക്കുമ്പോൾ ഫോണിനു പകരം പുസ്തകരൂപത്തിലുള്ള ബൈബിൾ വായിച്ച് മനസ്സിന് ഉന്മേഷം പകരുക മാത്രമല്ല കുട്ടികൾക്ക് മാതൃകയും ആകും. രാത്രിയിൽ കിടക്കുന്നതിനുമുമ്പും ബൈബിൾ വായന ഈ നോമ്പുകാലത്ത് ശീലിക്കുക. ഉത്തരവാദിത്തങ്ങൾക്ക് തടസ്സമാകുന്ന സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുക. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കാണപ്പെടുന്ന ഒരു ഉപകാരമില്ലാത്ത ചർച്ചകളിൽ നിന്നും ഒഴിവാക്കുക.
വാരാന്ത്യങ്ങളിൽ 24 മണിക്കൂർ സോഷ്യൽ മീഡിയ ഉപേക്ഷിക്കുക. വൈഫൈ , ഡേറ്റ ഇൻറർനെറ്റ് എന്നിവ സ്വിച്ച് ഓഫ് ചെയ്തു ഇതിനോടുള്ള അഭിനിവേശം കുറയ്ക്കുവാൻ സാധിക്കും. സ്ക്രീൻ ടൈം കുറച്ച് കുട്ടികളോടും, പങ്കാളിയോടും ചേർന്നിരുന്ന്സംസാരിക്കുക, നല്ല പുസ്തകം വായിച്ച് അതിനെക്കുറിച്ച് ചർച്ച ചെയ്യുക ,സീരിയൽ, സിനിമ, റീൽസ് ഭ്രമം ഉപേക്ഷിക്കുക.നോമ്പുകാലം അത് ദൈവമായിട്ടുള്ള ബന്ധം പുനസ്ഥാപിക്കുവാൻ ഉപകാരപ്പെടുന്ന ആത്മീയപരമായ കാര്യങ്ങളിൽ വ്യാപൃതരാവുക. സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിച്ച് വിഷാദരോഗത്തിന് അടിമയാകാതെ ആത്മീയ ചൈതന്യത്തിൽ വളരുവാൻ ആത്മീയമായ കാര്യങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ സാധ്യമാകും.
കുടുംബ ബന്ധം ഊഷ്മതമാക്കുവാനും അതുവഴി സന്തോഷവും സമാധാനവും സാധ്യമാകുവാനും ഈ നോമ്പുകാലത്ത് ഡിജിറ്റൽ ഫാസ്റ്റിംഗ് വഴി സാധ്യമാകട്ടെ.
തെക്കൻ ടൈംസ് 28 മത് ലക്കം.
അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻറെ നോമ്പുകാല ഇടയ ലേഖനം, ഫാ. ജോസ് പൂതൃക്കയിൽ, ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ എന്നിവരുടെ ലേഖനങ്ങൾ, പുറത്തു നമസ്കാരം പ്രത്യേക ഫോട്ടോ ഫീച്ചർ, എന്താണ് ഡിജിറ്റൽ ഫാസ്റ്റിംഗ്? തെക്കൻസ് ഫെസ്റ്റ് കമ്മറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്നു. മതബോധനം: ഡെപ്യൂട്ടി ഹെഡ് ടീച്ചർമാരെ പരിചയപ്പെടാം. വൈറലായി എഡിറ്റോറിയലും വൈവാഹിക പംക്തിയും, വിവിധ മിഷനുകളുടെ നിരവധിയായ വാർത്തകളും ലേഖനങ്ങളും അടക്കം തെക്കൻ ടൈംസ് 28 മത് ലക്കം.
ദീർഘവീക്ഷണം + കഠിനാധ്വാനം = തെക്കൻ ടൈംസ്
ക്നാനായ കത്തോലിക് മിഷൻസ് യുകെയുടെ ധീരവും ദൂരദർശിയുമായ ഇടപെടലിന്റെ ഫലമായാണ് തെക്കൻ ടൈംസ് എന്ന ഔദ്യോഗിക പ്രസിദ്ധീകരണം ഉദയം കൊണ്ടത്. വ്യാജപ്രചാരണങ്ങളിൽ ക്നാനായ കത്തോലിക്ക വിശ്വാസികൾ വീഴാതിരിക്കാനും, സത്യം ഔദ്യോഗികമായി അവരെ അറിയിക്കാനും, മിഷനുകളുടെ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും കാര്യക്ഷമമായി എത്തിക്കാനും ഉള്ള ദീർഘവീക്ഷണമാണ് തെക്കൻ ടൈംസ് എന്ന മാധ്യമ സംരംഭത്തിന് പിന്നിലെ പ്രേരകശക്തി.

ഫാ. സുനി പടിഞ്ഞാറേക്കര ക്നാനായ കത്തോലിക് മിഷൻസ് യുകെയുടെ കോർഡിനേറ്ററായി ചുമതലയേറ്റതിനു ശേഷം, ക്നാനായ വൈദികരുടെ യോഗത്തിൽ നിന്നുയർന്ന ഒരു ആശയമായിരുന്നു—എല്ലാ മാസവും ഒരു ഔദ്യോഗിക പ്രസിദ്ധീകരണം ഉണ്ടായിരിക്കണം എന്നത്. ആ ദൗത്യത്തിന്റെ ഭാഗമായി, മാധ്യമരംഗത്ത് പരിചയസമ്പത്തുള്ള ഫാ. മാത്യൂസ് വലിയപുത്തൻപുരയെ ഈ സംരംഭത്തിന്റെ ചുമതല ഏൽപ്പിച്ചു.
ബഹുമാനപ്പെട്ട ഫാ. സുനി പടിഞ്ഞാറേക്കര അച്ചന്റെ ദീർഘവീക്ഷണവും, ഫാ. മാത്യൂസ് വലിയപുത്തൻപുര അച്ചന്റെ അക്ഷീണമായ കഠിനാധ്വാനവും, മറ്റ് ക്നാനായ വൈദികരുടെ പൂർണ്ണ പിന്തുണയും ഒരുമിച്ചുചേർന്നതിന്റെ ഫലമായി, ഓരോ മിഷനിൽ നിന്നുമുള്ള പബ്ലിക് റിലേഷൻസ് ഓഫീസർമാരെ തെരഞ്ഞെടുത്തു. ഒരു മാധ്യമത്തിന്റെ നട്ടെല്ലായ എഡിറ്റോറിയൽ ബോർഡും അതോടൊപ്പം രൂപം കൊണ്ടു. വാർത്താമാധ്യമത്തിന് നല്ല പേര് കണ്ടെത്തുവാൻ ക്ഷണിക്കുകയും മാഞ്ചസ്റ്റർ സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷനിലെ ക്രിസ് കുര്യാക്കോസ് തോട്ടത്തിൽ നിർദ്ദേശിച്ച നാമമാണ് ഏവർക്കും സ്വീകാര്യമായത്. ആ നാമമായിരുന്നു “തെക്കൻ ടൈംസ്”
ഫാ. സുനി പടിഞ്ഞാറേക്കര ഡയറക്ടറായും, ഫാ. മാത്യൂസ് വലിയപുത്തൻപുര ചീഫ് എഡിറ്ററായും, സക്കറിയ പുത്തൻകുളം ന്യൂസ് എഡിറ്ററായും ചുമതലയേറ്റു. വായനാസുഖം ഏവർക്കും ലഭ്യമാക്കുന്നതിന് മികച്ച ലേഔട്ട് ഡിസൈനർമാരായ ബിജു പന്നിവേലിൽ, ലിജു കരിപ്പാക്കിൽ എന്നിവർ സംഘത്തിൽ ചേർന്നു. സബ് എഡിറ്റർമാരായി എബി നെടുവാമ്പുഴ, സോജൻ തോമസ്, ജോജോ മേലേടം, ടൈസ് പറമ്പേട്ട്, ഷെറി ബേബി എന്നിവർ ഉൾപ്പെട്ട എഡിറ്റോറിയൽ ബോർഡിന്റെ അക്ഷീണ പരിശ്രമമാണ് തെക്കൻ ടൈംസ് ഓരോ മാസവും രണ്ടുതവണ പ്രസിദ്ധീകരിക്കപ്പെടാൻ കാരണമായത്.
തുടക്കം മുതൽ ഇന്നേവരെ, യുകെയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കരുടെ പിന്തുണയും പ്രോത്സാഹനവും തെക്കൻ ടൈംസിന് ലഭിച്ചുവരുന്നു. തുടക്കകാലത്ത് ആവശ്യമായ സാങ്കേതിക നിർദ്ദേശങ്ങൾ ബഹുമാനപ്പെട്ട തച്ചാറയിൽ ജോസഫ് അച്ചൻ എഡിറ്റോറിയൽ ബോർഡിന് നൽകി എന്നത് നന്ദിയോടെ സ്മരിക്കുന്നു.ശ്രീ ബിജു പന്നിവേലിൽ, ശ്രീ ലിജു കരിപ്പാക്കിൽ എന്നിവരുടെ നിസ്വാർത്ഥ സേവനഫലമായാണ് അതിമനോഹരമായ ഡിസൈനിൽ തെക്കൻ ടൈംസ് തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെടുന്നത്.ആരംഭകാലം മുതലേ, അനേകം പ്രഗൽഭ വ്യക്തികളുടെ അർത്ഥസമ്പുഷ്ടമായ ലേഖനങ്ങളും, യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾ അറിയേണ്ട യഥാർത്ഥ സത്യങ്ങളും ഉൾക്കൊള്ളിച്ച്, കഴിഞ്ഞ ഒരു വർഷമായി തെക്കൻ ടൈംസ് അനേകരുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരി, ഗീവർഗീസ് മാർ അപ്രൈം പിതാക്കന്മാരുടെ ആശീർവാദവും പിന്തുണയും തെക്കൻ ടൈംസിന് പുതുഊർജം പകരുന്നു. കഴിഞ്ഞ ഒരു വർഷമായി നൽകുന്ന പൂർണമായ പിന്തുണയ്ക്ക് ഹൃദയംഗമായ നന്ദി അർപ്പിക്കുന്നതിനോടൊപ്പം മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പ്രോത്സാഹനവും ക്രിയാത്മകമായ വിമർശനങ്ങളും പ്രതീക്ഷിക്കുന്നു.
തെക്കൻ ടൈംസിന്റെ വാർഷികപ്പതിപ്പ്
കോട്ടയം അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിൻറെ ആശംസ സന്ദേശം, ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കോഡിനേറ്റർ ബഹുമാനപ്പെട്ട പടിഞ്ഞാറേക്കര സുനിയച്ചന്റെ പ്രത്യേക അഭിമുഖം , കഴിഞ്ഞ ഒരു വർഷക്കാലം തെക്കൻ ടൈംസ് പ്രവർത്തനങ്ങളുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വായനക്കാരുടെ പ്രതികരണങ്ങൾ, വൈവാഹിക പംക്തി, വിവിധ മിഷനുകളിലെ ക്രിസ്തുമസ് കുർബാന സമയക്രമം, കൂടാതെ നിരവധിയായ വാർത്തകളും ചിത്രങ്ങളും അടക്കം തെക്കൻ ടൈംസ് 24മത് ലക്കം.
തെക്കൻ ടൈംസിന്റെ ഇരുപതാമത് എഡിഷൻ
ഒക്ടോബർ 4 ശനിയാഴ്ച യുകെയിലെ ക്നാനായ കത്തോലിക്കരുടെ മഹനീയ ദിനം വാഴ് വ് വിശദമായ വാർത്തകൾ, ലിവർപൂൾ ദൈവാലയ വെഞ്ചിരിപ്പിന്റെ വിശേഷങ്ങളും ചിത്രങ്ങളും, റോയി സ്റ്റീഫൻ എഴുതിയ ലേഖനം, ജീവിതപങ്കാളിയെ കണ്ടെത്തുവാൻ തെക്കൻ ടൈംസ് വൈവാഹിക പംക്തി, വിവിധ മിഷനുകളിലെ നിരവധിയായ വാർത്തകളും ചിത്രങ്ങളും അടക്കം 37 പേജുകളിലായി തെക്കൻ ടൈംസിന്റെ ഇരുപതാമത് എഡിഷൻ.





