Skip to content

പൗരസ്ത്യ കത്തോലിക്ക സഭകളുടെ അധികാര പരിമിതികളും പ്രവാസി ക്നാനായ കത്തോലിക്കരുടെ അജപാലന ശുശ്രൂഷയും

ആമുഖം

കത്തോലിക്കാ സഭ 23 പൗരസ്ത്യ സഭകളുടെയും ലോകമെമ്പാടുമുള്ള പാശ്ചാത്യ ലത്തീൻ സഭയുടെയും ഒരു കൂട്ടായ്മയാണ്. പൗരസ്ത്യ സഭകൾ അവയുടെ സ്വയാധികാര പരിധിക്ക് അനുസൃതമായി മാർപാപ്പയുടെ അധികാരത്തിൻ കീഴിൽ നിന്നുകൊണ്ട് തനത് സഭയുടെ തലവന്റെയും സഭാ സിനഡിന്റെയും അധികാര പരിധിയിൽ പൗരസ്ത്യ കാനൻ നിയമ സംഹിത (CCEO 1990) അനുസരിച്ച് അജപാലന ശുശ്രൂഷകൾ ക്രമീകരിക്കപ്പെടുമ്പോൾ ലത്തീൻ സഭയിൽ സാർവ്വത്രിക സഭയുടെ മുഴുവൻ തലവനായ പരിശുദ്ധ മാർപാപ്പയാൽ ലത്തീൻ കാനൻ നിയമ സംഹിത (CIC 1983) അനുസരിച്ച് സഭയുടെ ഭരണം നിർവഹിക്കപ്പെടുന്നു.

ഫലത്തിൽ റോമിലെ മാർപാപ്പയുടെ അധികാരം പാശ്ചാത്യരും പൗരസ്ത്യരുമായ ലോകം മുഴുവനും ഉള്ള കത്തോലിക്ക വിശ്വാസികളുടെ മേൽ ഉണ്ടായിരിക്കെ പൗരസ്ത്യ സഭകളുടെ തലവന്മാർക്കും സഭാ സിനഡി നുമുള്ള അധികാരം ആ സഭയുടെ ക്ലിപ്ത അധികാര പരിധിക്കുള്ളിൽ ആയി (proper territory) നിജപ്പെടുത്തിയിരിക്കുന്നു. മുൻകാലങ്ങളിൽ പൗരസ്ത്യ സഭകൾ അവയുടെ പ്രാദേശിക അതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങി നിന്നിരുന്നതിനാൽ ഈ സഭകളുടെ അജപാലന ശുശ്രൂഷകൾ പ്രാദേശികമായി മാത്രം കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമായിരുന്നു. എന്നാൽ ഇന്ന് വർദ്ധിച്ചുവരുന്ന കുടിയേറ്റ പ്രവണതയുടെ പശ്ചാത്തലത്തിൽ പൗരസ്ത്യ സഭകളും ആഗോള വ്യാപകമായി വളരുകയും അവയുടെ അജപാലന ശുശ്രൂഷ ക്രമീകരണങ്ങൾക്ക് പുതിയ മാനങ്ങൾ കൈവരികയും ചെയ്തിരിക്കുന്നു.

1) പൗരസ്ത്യ സഭകളുടെ അധികാര പരിമിതി

പൗരസ്ത്യ സഭകളെ അവയുടെ സ്വയംഭരണ അധികാരത്തിന്റെ സ്വഭാവമനുസരിച്ച് നാലായി തരം തിരിച്ചിരിക്കുന്നു.

a) Patriarchal Church Sui Iuris

b) Major Archiepiscopal Church Sui Iuris

c) Metropolitan Church Sui Iuris

d) Other Churches Sui Iuris

ആഗോള സഭ എല്ലാ പൗരസ്ത്യ സഭകൾക്കും അതിന്റേതായ അതിർത്തികൾ നിർണയിച്ച് നൽകിയിട്ടുണ്ട്. ഈ ക്ലിപ്തമായ അതിർത്തികൾക്കുള്ളിൽ (proper territory) പരിശുദ്ധ സിംഹാസനത്തോട് ചേർന്ന് നിന്നുകൊണ്ട് സഭാ തലവനും സീനഡിനും സ്വതന്ത്രമായ അധികാരം വിനിയോഗിക്കുവാൻ സാധിക്കും (CCEO 78 §. 2). എന്നാൽ പ്രോപ്പർ ടെറിറ്ററിക്ക് പുറത്തുള്ള പ്രദേശങ്ങളും (outside the proper territory) അവിടെ വസിക്കുന്ന പൗരസ്ത്യ കത്തോലിക്ക വിശ്വാസികളും നിലവിലുള്ള സഭാ നിയമം അനുസരിച്ച് മാർപാപ്പയുടെ നേരിട്ടുള്ള ഭരണത്തിൽ കീഴിലായിരിക്കും.

ആയതിനാൽ പ്രോപ്പർ ടെറിറ്ററിക്ക് പുറത്ത് സ്ഥാപിക്കപ്പെടുന്ന രൂപതകളും മറ്റ് അജപാലന ശുശ്രൂഷാ സംവിധാനങ്ങളും പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിന്റെ കീഴിലാണ്. ഇത്തരം ഇടങ്ങളിൽ ആരാധനാക്രമം ഒഴികെയുള്ള കാര്യങ്ങളിൽ അതാത് സഭകളുടെ തലവന്മാർക്കോ സഭാ സിനഡിനോ അധികാരമില്ല എന്നതാണ് യാഥാർത്ഥ്യം (CCEO 150 §. 2)

2) സീറോ മലബാർ സഭയുടെ അധികാര പരിധിയും പരിമിതിയും

പൗരസ്ത്യ സഭകളിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭകളിൽ ഒന്നായ സീറോ മലബാർ സഭയുടെ അധികാര പരിധി ചരിത്രപരമായ പല വിപുലീകരണങ്ങൾക്ക് ശേഷം ഭാരതത്തിന്റെ മുഴുവൻ അതിർത്തികൾക്കുള്ളിലായി എത്തിനിൽക്കുകയാണ്. വർദ്ധിച്ചുവരുന്ന കുടിയേറ്റ പ്രവണതയുടെ ഭാഗമായി ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലേക്ക് സീറോ മലബാർ വിശ്വാസികൾ ചേക്കേറുമ്പോൾ സഭയുടെ പ്രോപ്പർ ടെറിറ്ററിക്ക് പുറത്ത് ആയിരിക്കുന്ന ഈ സമൂഹത്തിന്റെ വിശ്വാസവും പാരമ്പര്യവും ആരാധന ക്രമവും സംരക്ഷിക്കപ്പെടുവാൻ വേണ്ടി അമേരിക്കയിലും യുകെയിലും ഓസ്ട്രേലിയയിലും കാനഡയിലും ആയി രൂപതകളും മറ്റ് സഭാ സംവിധാനങ്ങളും പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിൽ കീഴിൽ ക്രമീകരിച്ച് നൽകിയിരിക്കുന്നു.

ഇപ്രകാരം ക്രമീകരണങ്ങൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിലുള്ള സീറോ മലബാർ വിശ്വാസികൾ ഉൾപ്പെടെയുള്ള എല്ലാ പൗരസ്ത്യ സഭാ വിശ്വാസികളും അതാത് സ്ഥലങ്ങളിലുള്ള ലത്തീൻ മെത്രാന്റെ അജപാലന ഉത്തരവാദിത്വത്തിന് താൽക്കാലികമായി ഭാരമേൽപ്പിക്കപ്പെട്ടിരിക്കുന്നു (CIC 112 §. 2, 372 § 2, 383 §. 2)

ഫലത്തിൽ റോമിലെ മാർപാപ്പയുടെ അധികാരം പാശ്ചാത്യരും പൗരസ്ത്യരുമായ ലോകം മുഴുവനും ഉള്ള കത്തോലിക്ക വിശ്വാസികളുടെ മേൽ ഉണ്ടായിരിക്കെ പൗരസ്ത്യ സഭകളുടെ തലവന്മാർക്കും സഭാ സിനഡി നുമുള്ള അധികാരം ആ സഭയുടെ ക്ലിപ്ത അധികാര പരിധിക്കുള്ളിൽ ആയി (proper territory) നിജപ്പെടുത്തിയിരിക്കുന്നു. മുൻകാലങ്ങളിൽ പൗരസ്ത്യ സഭകൾ അവയുടെ പ്രാദേശിക അതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങി നിന്നിരുന്നതിനാൽ ഈ സഭകളുടെ അജപാലന ശുശ്രൂഷകൾ പ്രാദേശികമായി മാത്രം കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമായിരുന്നു. എന്നാൽ ഇന്ന് വർദ്ധിച്ചുവരുന്ന കുടിയേറ്റ പ്രവണതയുടെ പശ്ചാത്തലത്തിൽ പൗരസ്ത്യ സഭകളും ആഗോള വ്യാപകമായി വളരുകയും അവയുടെ അജപാലന ശുശ്രൂഷ ക്രമീകരണങ്ങൾക്ക് പുതിയ മാനങ്ങൾ കൈവരികയും ചെയ്തിരിക്കുന്നു.

1) പൗരസ്ത്യ സഭകളുടെ അധികാര പരിമിതി

പൗരസ്ത്യ സഭകളെ അവയുടെ സ്വയംഭരണ അധികാരത്തിന്റെ സ്വഭാവമനുസരിച്ച് നാലായി തരം തിരിച്ചിരിക്കുന്നു.

a) Patriarchal Church Sui Iuris

b) Major Archiepiscopal Church Sui Iuris

c) Metropolitan Church Sui Iuris

d) Other Churches Sui Iuris

ആഗോള സഭ എല്ലാ പൗരസ്ത്യ സഭകൾക്കും അതിന്റേതായ അതിർത്തികൾ നിർണയിച്ച് നൽകിയിട്ടുണ്ട്. ഈ ക്ലിപ്തമായ അതിർത്തികൾക്കുള്ളിൽ (proper territory) പരിശുദ്ധ സിംഹാസനത്തോട് ചേർന്ന് നിന്നുകൊണ്ട് സഭാ തലവനും സീനഡിനും സ്വതന്ത്രമായ അധികാരം വിനിയോഗിക്കുവാൻ സാധിക്കും (CCEO 78 §. 2). എന്നാൽ പ്രോപ്പർ ടെറിറ്ററിക്ക് പുറത്തുള്ള പ്രദേശങ്ങളും (outside the proper territory) അവിടെ വസിക്കുന്ന പൗരസ്ത്യ കത്തോലിക്ക വിശ്വാസികളും നിലവിലുള്ള സഭാ നിയമം അനുസരിച്ച് മാർപാപ്പയുടെ നേരിട്ടുള്ള ഭരണത്തിൽ കീഴിലായിരിക്കും.

ആയതിനാൽ പ്രോപ്പർ ടെറിറ്ററിക്ക് പുറത്ത് സ്ഥാപിക്കപ്പെടുന്ന രൂപതകളും മറ്റ് അജപാലന ശുശ്രൂഷാ സംവിധാനങ്ങളും പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിന്റെ കീഴിലാണ്. ഇത്തരം ഇടങ്ങളിൽ ആരാധനാക്രമം ഒഴികെയുള്ള കാര്യങ്ങളിൽ അതാത് സഭകളുടെ തലവന്മാർക്കോ സഭാ സിനഡിനോ അധികാരമില്ല എന്നതാണ് യാഥാർത്ഥ്യം (CCEO 150 §. 2)

2) സീറോ മലബാർ സഭയുടെ അധികാര പരിധിയും പരിമിതിയും

പൗരസ്ത്യ സഭകളിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭകളിൽ ഒന്നായ സീറോ മലബാർ സഭയുടെ അധികാര പരിധി ചരിത്രപരമായ പല വിപുലീകരണങ്ങൾക്ക് ശേഷം ഭാരതത്തിന്റെ മുഴുവൻ അതിർത്തികൾക്കുള്ളിലായി എത്തിനിൽക്കുകയാണ്. വർദ്ധിച്ചുവരുന്ന കുടിയേറ്റ പ്രവണതയുടെ ഭാഗമായി ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലേക്ക് സീറോ മലബാർ വിശ്വാസികൾ ചേക്കേറുമ്പോൾ സഭയുടെ പ്രോപ്പർ ടെറിറ്ററിക്ക് പുറത്ത് ആയിരിക്കുന്ന ഈ സമൂഹത്തിന്റെ വിശ്വാസവും പാരമ്പര്യവും ആരാധന ക്രമവും സംരക്ഷിക്കപ്പെടുവാൻ വേണ്ടി അമേരിക്കയിലും യുകെയിലും ഓസ്ട്രേലിയയിലും കാനഡയിലും ആയി രൂപതകളും മറ്റ് സഭാ സംവിധാനങ്ങളും പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിൽ കീഴിൽ ക്രമീകരിച്ച് നൽകിയിരിക്കുന്നു.

സഭാപരമായ ക്രമീകരണങ്ങൾ ഉണ്ടാകുന്ന മുറയ്ക്ക് അതാത് സഭകളുടെ അജപാലകരിലേക്ക് ഈ ഉത്തരവാദിത്വം സ്വാഭാവികമായും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ആയതിനാൽ ഭാരതത്തിന് പുറത്ത് സ്ഥിരതാമസമാക്കിയിരിക്കുന്ന ക്നാനായ കത്തോലിക്കർ ഉൾപ്പെടെയുള്ള എല്ലാ സീറോ മലബാർ വിശ്വാസികളും അതാത് സ്ഥലങ്ങളിൽ സ്ഥാപിതമായിരിക്കുന്ന സീറോ മലബാർ രൂപതകളിലും മറ്റ് സഭ സംവിധാനങ്ങളിലും സ്വാഭാവികമായും സഭാ നിയമത്തിന്റെ അടിസ്ഥാനത്തിൽ അംഗങ്ങളാണ്. ഇത്തരമുള്ള അംഗത്വം ഒരു വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെയോ ഇഷ്ടത്തിന്റെയോ ഭാഗമല്ല എന്നും സഭയുടെ കാനോനിക നിയമത്താൽ ബന്ധിതവും സഭാവിജ്ഞാനീയത്തിലും ആരാധനക്രമത്തിലും അടിസ്ഥാനപ്പെടുത്തിയുള്ള സഭയുടെ നിലപാടാണ് എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാൽ വ്യക്തികൾക്ക് പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ മറ്റൊരു വ്യക്തി സഭയിലേക്ക് (Church Sui Iuris) മാറുവാനുള്ള സാധ്യത സഭാ നിയമം നിലനിർത്തുന്നുണ്ട് (CCEO 32 §. 1).

3) കോട്ടയം അതിരൂപതയുടെ വ്യക്തിഗത അജപാലന പരിധി

1911ൽ സീറോ മലബാർ സഭയിലെ നിലവിൽ ഉണ്ടായിരുന്ന ചങ്ങനാശ്ശേരി, എറണാകുളം എന്നീ വികാരിയാത്തു കളിൽ ഉണ്ടായിരുന്ന എല്ലാ തെക്കുംഭാഗ പള്ളികളും കപ്പേളകളും വേർപെടുത്തി കൊണ്ട് ഈ രണ്ട് വികാരിയത്തുകളുടെ ഭൂമിശാസ്ത്ര പരിധിക്കുള്ളിൽ തെക്കുംഭാഗ ജനതയുടെ മേൽ വ്യക്തിപരമായ അജപാലന അധികാരം (personal jurisdiction) നൽകിയാണ് കോട്ടയം വികാരിയാത്ത് സ്ഥാപിതമായത് (In Universi Christiani).

തുടർന്ന് മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ സീറോ മലബാർ സഭയുടെ അജപാലന പരിധി വർദ്ധിപ്പിച്ചപ്പോൾ 1955 ൽ പരിശുദ്ധ സിംഹാസനം സീറോ മലബാർ സഭയുടെ വർദ്ധിപ്പിച്ച അജപാലന അധികാര പരിധി ക്കുള്ളിൽ മുഴുവൻ കോട്ടയം രൂപതാ അധ്യക്ഷനും അജപാലന അധികാരം നൽകി. തുടർന്നുള്ള വളർച്ചയുടെ ചരിത്രത്തിൽ സീറോ മലബാർ സഭയുടെ ക്ലിപ്ത അധികാര പരിധിക്കുള്ളിൽ മുഴുവൻ കോട്ടയം മെത്രാന് വ്യക്തിഗത അധികാരം അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന സാധ്യതയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്നാനായ കത്തോലിക്കർക്ക് വേണ്ടിയുള്ള അജപാലന ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഫലത്തിൽ കോട്ടയം അതിരൂപതയുടെ അധികാരപരിധി എന്നത് സീറോ മലബാർ സഭയുടെ ക്ലിപ്ത അധികാര പരിധിക്കുള്ളിൽ കോട്ടയം മെത്രാപോലീത്തായ്ക്ക് വ്യക്തിഗത അധികാരം ഉണ്ട് എന്നതാണ് സീറോ മലബാർ സിനഡ് സ്വീകരിച്ചിരിക്കുന്ന നിലപാട്.

4) പ്രവാസി ക്നാനായ കത്തോലിക്കർക്ക് വേണ്ടിയുള്ള അജപാലന സംവിധാനങ്ങൾ

സീറോ മലബാർ സഭയുടെ പ്രോപ്പർ ടെറിട്ടറിക്ക് പുറത്തു താമസിക്കുന്ന ക്നാനായക്കാർ ഉൾപ്പെടെയുള്ള സീറോ മലബാർ പ്രവാസികൾ ആദ്യകാലങ്ങളിൽ അതാത് സ്ഥലങ്ങളിലെ ലത്തീൻ മെത്രാൻമാരുടെ അജപാലന ശുശ്രൂഷയുടെ കീഴിലായിരുന്നു. എന്നാൽ, വളർച്ചയുടെ ഭാഗമായി അമേരിക്കയിലും യുകെയിലും ഓസ്ട്രേലിയയിലും കാനഡയിലും സീറോ മലബാർ രൂപതകൾ നിലവിൽ വന്നപ്പോൾ, പ്രാദേശിക ലത്തീൻ രൂപതകളുടെ അജപാലന അധികാര പരിധിയിൽ നിന്നും പ്രാദേശികമായി സ്ഥാപിക്കപ്പെട്ട സീറോ മലബാർ സഭ സംവിധാനങ്ങളിലേക്ക് ക്നാനായക്കാർ ഉൾപ്പെടെയുള്ള എല്ലാ സീറോ മലബാർ വിശ്വാസികളും സഭ നിയമമനുസരിച്ച് സ്വാഭാവികമായി മാറ്റപ്പെടുകയാണ് ചെയ്തത്. ഇപ്രകാരം വിദേശങ്ങളിൽ രൂപീകരിക്കപ്പെട്ട സീറോ മലബാർ രൂപതകളിൽ അംഗങ്ങളായ ക്നാനായ കത്തോലിക്കരുടെ വ്യത്യസ്തമായ സാമുദായിക പാരമ്പര്യങ്ങൾ പരിഗണിച്ച് കോട്ടയം മെത്രാപ്പോലീത്തയുടെ അഭ്യർത്ഥന പ്രകാരം പുതിയ രൂപതകളിലെ മെത്രാന്മാർ കനാനായകാർക്ക് മാത്രമായി ഇടവകകളും മിഷനുകളും അനുവദിച്ച് നൽകുകയുണ്ടായി. കോട്ടയം മെത്രാപ്പോലീത്ത നിർദ്ദേശിച്ച് നൽകുന്ന വൈദികരെ മാത്രമാണ് ഇപ്രകാരം ക്നാനായക്കാർക്ക് മാത്രമായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഇടവകകളിലും മിഷനുകളിലും നിയമിച്ചിരിക്കുന്നത് എന്നും അവ ക്നാനായകാർക്ക് വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്ന സഭ സംവിധാനങ്ങളാണ് എന്നും എടുത്ത് പറയേണ്ടിയിരിക്കുന്നു.

കോട്ടയം മെത്രാപ്പോലീത്തയുടെ അധികാര പരിധിക്ക് പുറത്ത് താമസിക്കുന്ന ക്നാനായ കത്തോലിക്കർക്ക് തങ്ങളുടെ മാതൃ അതിരൂപതയുമായുള്ള മുറിച്ചുമാറ്റാൻ ആവാത്ത വൈകാരിക ബന്ധം പരിഗണിച്ചുകൊണ്ട് സാമുദായിക തനിമ നിലനിർത്താനും പരിപോഷിപ്പിക്കുവാനും 2017 നവംബർ 15ന് പരിശുദ്ധ സിംഹാസനം രേഖാമൂലം നൽകിയ ആനുകൂല്യങ്ങൾ (Port. N. 203/2012) പ്രയോജനപ്പെടുത്തിക്കൊണ്ട് സഭാ നിയമത്തിന്റെ പരിധികൾക്കും പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ട് കോട്ടയം അതിരൂപത നേതൃത്വം നടത്തിയ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമാണ് ഇപ്രകാരമുള്ള ഇടവകകളും മിഷനുകളും.

5) പ്രവാസി ക്നാനായ കത്തോലിക്കരുടെ കൗദാശിക ജീവിതം

സഭാ നിയമമനുസരിച്ച് ഒരാളുടെ domicile അല്ലെങ്കിൽ quasi-domicile എവിടെയാണ് എന്ന് അനുസരിച്ചാണ് അയാൾ അംഗമായിരിക്കുന്ന വ്യക്തിസഭയിലെ (Church Sui Iuris) നിയതമായ അജപാലകരെ (proper pastor) അയാളുടെ ആത്മീയ ശുശ്രൂഷയുടെ നിർവഹണത്തിനായി അയാൾക്ക് ലഭിക്കുന്നത് (CCEO 916). ഇപ്രകാരം പ്രവാസികളായ ക്നാനായ കത്തോലിക്കർ (വ്യക്തിപരമായ കാരണത്താൽ സഭാ നിയമപ്രകാരം (CCEO 32 § 1) പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ മറ്റൊരു വ്യക്തിസഭയിലേക്ക് അംഗത്വം മാറിയവർ അല്ലെങ്കിൽ) അവർ താമസമുറപ്പിച്ചിരിക്കുന്ന സ്ഥലത്തെ സീറോ മലബാർ സഭ സംവിധാനത്തിൽ ക്നാനായകാർക്ക് വേണ്ടി മാത്രം പ്രത്യേകം നൽകപ്പെട്ടിരിക്കുന്ന ഇടവക അഥവാ മിഷനിൽ ചേർന്ന് അവിടെ നിയോഗിക്കപ്പെട്ടിരിക്കുന്ന ക്നാനായ വൈദികനെ proper pastor ആയി സ്വീകരിക്കുകയും ആത്മീയ ശുശ്രൂഷകൾ നിർവഹിക്കുകയും ചെയ്യേണ്ടതാണ്.

പുതിയ ഒരു സ്ഥലത്ത് വാസമുറപ്പിക്കുമ്പോഴും (domicile നേടുമ്പോൾ) ക്നാനായ സമുദായ അംഗങ്ങളുടെ മാതൃ ഇടവക- അതിരൂപത അംഗത്വം നഷ്ടപ്പെടാതെ നിലനിർത്താൻ സഭാ നിയമത്തിന്റെ (CCEO 917) സംരക്ഷണം ഉറപ്പു നൽകുന്ന അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ സർക്കുലർ (No. 302 dated 20.07.2023) ആവശ്യപ്പെടുന്നതും അതാത് സ്ഥലത്തെ ക്നാനായ അജപാലകരും ആയി ചേർന്ന് നിന്ന് കൗദാശിക ജീവിതവും സാമുദായിക കൂട്ടായ്മയും തുടർന്ന് കൊണ്ടുപോകണം എന്നാണ്.

അനേകം വർഷങ്ങളായി കുടുംബത്തോടൊപ്പം പ്രവാസികളായി ജീവിക്കുന്ന ഏതാനും ചില ആളുകൾ, വിദേശത്തുള്ള ക്നാനായ ഇടവകകളും മിഷനുകളും കോട്ടയം അതിരൂപതയുടെ നേരിട്ടുള്ള അധികാരത്തിൽ അല്ലാത്തതിനാൽ അതിൽ അംഗമാകില്ല എന്നും അവിടങ്ങളിലുള്ള ക്നാനായ വൈദികരെ അവരുടെ proper pastor ആയി സ്വീകരിക്കില്ല എന്ന് നിർബന്ധം പിടിക്കുമ്പോൾ സാധുവായും അനുഗ്രഹ ദായകമായും നടത്തപ്പെടേണ്ട കൂദാശകളുടെ പരികർമ്മം പ്രതിസന്ധി നേരിടുകയാണ്. വിവാഹം ഉൾപ്പെടെയുള്ള കൂദാശകൾ സാധുവായി പരികർമ്മം ചെയ്യുവാൻ ആവശ്യമായ രേഖകളും നടപടിക്രമങ്ങളും ക്രമീകരിക്കുവാൻ ആ വ്യക്തിയും അദ്ദേഹത്തിന്റെ അജപാലകനും (proper pastor) ചേർന്ന് പ്രവർത്തിക്കുമ്പോൾ മാത്രമേ സാധിക്കുകയുള്ളൂ. എന്തെന്നാൽ മാമോദിസ വഴി താൻ സ്ഥിരമായി അംഗമായിരിക്കുന്ന വ്യക്തിസഭയിലൂടെയാണ് ഒരു വ്യക്തി കത്തോലിക്കാ സഭയിൽ അംഗമാകുന്നതും അതുവഴി സഭയിൽ അവകാശങ്ങൾ ലഭിക്കുവാനും കടമകൾ നിർവഹിക്കുനുമുള്ള ഉത്തരവാദിത്വം ലഭിക്കുകയും ചെയ്യുന്നത്.

ഉപസംഹാരം

കത്തോലിക്കാ സഭയുടെ നിലവിലുള്ള കാനൻ നിയമങ്ങളുടെയും സഭാ വിജ്ഞാനീയത്തിന്റെയും അടിസ്ഥാനത്തിൽ ലോകം മുഴുവനും ഉള്ള സഭാ വിശ്വാസികളുടെ മേൽ അധികാരമുള്ള ഏക വ്യക്തി പരിശുദ്ധ മാർപാപ്പ മാത്രമാണ് എന്നും സീറോ മലബാർ സഭയുടെ സിനഡിനും അതിന്റെ തലവനായ മേജർ ആർച്ച് ബിഷപ്പിനും ഭാരതത്തിന്റെ അതിർത്തികൾക്കുള്ളിൽ ക്ലിപ്തമായ അധികാര പരിധിയാണ് നിലവിൽ സഭ അംഗീകരിച്ച നൽകിയിരിക്കുന്നത് എന്നും സീറോ മലബാർ സഭയുടെ ക്ലിപ്ത അധികാര പരിധിക്കുള്ളിൽ മാത്രമാണ് കോട്ടയം മെത്രാപ്പോലീത്തയുടെ വ്യക്തിഗത അധികാരം (personal jurisdiction) എന്നും വ്യക്തതയോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പൗരസ്ത്യ സഭകളുടെ അധികാര പരിമിതി മൂലമുള്ള അജപാലന പ്രശ്നങ്ങളും പ്രതിസന്ധികളും വളർച്ചയുടെ ഭാഗമായുള്ള താൽക്കാലിക പ്രതിഭാസമായി മനസ്സിലാക്കി അത് പരിഹരിക്കപ്പെടുന്നതിനായി കത്തോലിക്കാ സഭയുടെ വിവിധ തലങ്ങളിൽ ചർച്ചകളും പഠനങ്ങളും സജീവമായി നടത്തപ്പെടുന്നുണ്ട്.

പ്രവാസ ലോകത്ത് ക്നാനായ കത്തോലിക്കർക്ക് വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ മറ്റ് സഭാ സംവിധാനങ്ങൾ നിലവിൽ ലഭ്യമല്ല എന്ന് തിരിച്ചറിഞ്ഞ് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ലഭ്യമായ സഭാ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിയില്ല എങ്കിൽ കാലക്രമേണ ഈ സമുദായത്തിന്റെ മഹത്തായ പാരമ്പര്യവും പൈതൃകവും പൊതു സംവിധാനങ്ങളിൽ ലയിച്ച് ഇല്ലാതാകും എന്ന കാര്യത്തിൽ സംശയമില്ല.

ആയതിനാൽ ക്നാനായ സമുദായത്തിന്റെ വിശ്വാസവും പാരമ്പര്യവും സംസ്കാരവും നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കണമെന്നും വരും തലമുറകൾക്ക് പകർന്നു കൊടുക്കണം എന്നും ആഗ്രഹിക്കുന്ന പ്രവാസികളായ എല്ലാ ക്നാനായ കത്തോലിക്ക വിശ്വാസികളും പ്രാദേശികമായുള്ള സീറോ മലബാർ രൂപതകളിൽ ക്നാനായകാർക്ക് വേണ്ടി മാത്രം സ്ഥാപിതമായിരിക്കുന്ന സഭാ സംവിധാനങ്ങളോട് ചേർന്ന് നിന്ന് വിശ്വാസ ജീവിതത്തിലും സമുദായ സ്നേഹത്തിലും സാഹോദര്യ ബന്ധങ്ങളിലും വളരുകയാണ് ചെയ്യേണ്ടത്.

പരിശുദ്ധ ജപമാല രാജ്ഞിയോടൊപ്പം പത്ത് നാൾ:വെയിൽസിൽ കൊന്തപ്പത്തിന് ആത്മീയ നിറവിൽ സമാപനം

വെയിൽസിലെ സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനു കീഴിലുള്ള വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ ഭവനങ്ങളിൽ നടന്നുവന്ന ‘കൊന്തപ്പത്ത് ആചരണത്തിന്’

മരിച്ചവരുടെ മാസം – പ്രത്യാശയുടെ ഓർമ്മകാലം

നവംബർ മാസം കത്തോലിക്കാ സഭയുടെ ജീവിതചര്യയിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസം, “മരിച്ചവരുടെ മാസം” എന്ന പേരിൽ, സഭ മുഴുവൻ സ്വർഗ്ഗീയജീവിതത്തിലേക്കു യാത്ര ചെയ്ത

ഹലോവീൻ: വിനോദത്തിന്റെ രാത്രിയിൽ നിന്നും വിശുദ്ധരുടെ വിശുദ്ധിയിലേക്ക്

കത്തോലിക്കാ സഭയുടെ കലണ്ടറിലെ നവംബർ മാസം മുഴുവൻ തന്നെ മരിച്ച വിശ്വാസികളെ ഓർക്കുന്നതിനായി പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്നു. നവംബർ 1 — സകല വിശുദ്ധരുടെ തിരുനാൾ

മിഷൻ സൺഡേയും ജപമാല മാസത്തിന്റെ സമാപനവും ഭക്തിപൂർവ്വം ആഘോഷിച്ചു

ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷൻ, സ്കോട്ട്‌ലൻഡിൽ, 2025 ഒക്‌ടോബർ 26-ന് മിഷൻ സൺഡേയും ജപമാല മാസത്തിന്റെ (കൊന്തപ്പത്തിന്റെ) സമാപനവും ഭക്തിപൂർവ്വം ആഘോഷിച്ചു. മിഷൻ