കത്തോലിക്കാ സഭയുടെ കലണ്ടറിലെ നവംബർ മാസം മുഴുവൻ തന്നെ മരിച്ച വിശ്വാസികളെ ഓർക്കുന്നതിനായി പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്നു.
നവംബർ 1 — സകല വിശുദ്ധരുടെ തിരുനാൾ (All Saints’ Day) — എല്ലാ വിശുദ്ധരെയും, പേരറിയപ്പെടാത്തവരെയുപോലും, ആദരിക്കുന്ന ദിനമാണ്.
നവംബർ 2 — സകല മരിച്ച വിശ്വാസികളുടെ തിരുനാൾ (All Souls’ Day) — മരണാനന്തര ശുദ്ധീകരണാവസ്ഥയിലുള്ള ആത്മാക്കൾക്കായി പ്രാർത്ഥിക്കുന്ന ദിവസമാണ്.
ഇവയ്ക്കു മുന്‍പുള്ള രാത്രി, ഒക്ടോബർ 31, All Hallows’ Eve എന്നത് അതിന്റെ വിജിൽ ദിനമായിരുന്നു. “Hallow” എന്ന പദം വിശുദ്ധൻ എന്നർത്ഥം വഹിക്കുന്നു. അതിനാൽ All Hallows’ Eve → Hallowe’en → Halloween എന്ന രൂപാന്തരം ഭാഷാപരമായ സ്വാഭാവിക വികാസമായിരുന്നു.
ആദ്യകാല ക്രിസ്ത്യാനികൾക്ക്, ഈ ദിവസം വിശുദ്ധരെയും മരിച്ചവരെയും ഓർത്തു പ്രാർത്ഥിക്കാൻ, അവരുടെ വിശ്വാസം പുതുക്കാനുള്ള ഒരു അവസരമായിരുന്നു. അതായത്, ഹലോവീന്റെ മതപരമായ മൂല്യം മരണം, വിശുദ്ധി, നിത്യജീവിതം എന്നിവയെ കുറിച്ചുള്ള ആത്മീയ ധ്യാനത്തിൽ ആയിരുന്നു — ഭീതിയിലോ കളിയിലോ അല്ല. ഇന്ന്, ഹലോവീൻ പ്രധാനമായും ഒരു സാംസ്കാരിക–വിനോദോത്സവമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും, കുട്ടികളും മുതിർന്നവരും വേഷങ്ങൾ ധരിച്ച്, “Trick or Treat”, Pumpkin Carving, Theme Parties, Horror Movies തുടങ്ങിയവയിലൂടെ ആഘോഷിക്കുന്നു.
അനേകം രക്തസാക്ഷികളുടെ ചുടുണത്താൽ സ്ഥാപിതമായ കത്തോലിക്കാ സഭ, 2000 വർഷങ്ങൾക്ക് ശേഷവും അചഞ്ചലമായി സഭ നിലനിൽക്കുന്നതിൽ പ്രധാന കാരണം ലോകമെങ്ങും 24 മണിക്കൂറും ബലിയർപ്പണം നടത്തപ്പെടുന്നു. ഒരു ദിവസം ഏകദേശം 5 ലക്ഷം ദിവ്യബലി അർപ്പിക്കപ്പെടുന്നു എന്നതാണ് ഏകദേശ കണക്ക്. സാത്താനിക് ആരാധകർ നിരവധി പ്രവർത്തനങ്ങൾ സഭക്കെതിരെ നടത്തുന്നുണ്ടെങ്കിലും അവയൊന്നും ലക്ഷ്യപ്രാപ്തിയിൽ എത്താത്തതിന്റെ പ്രധാന കാരണം ദിവ്യബലി അർപ്പണം തന്നെയാണ്. പരിശുദ്ധ കുർബാനയോട് ചേർന്ന് സഭാ പഠനങ്ങൾക്ക് അനുസൃതമായി വരുംതലമുറയെ വളർത്തി എടുക്കുക എന്ന ലക്ഷ്യമാണ് ഓരോ കത്തോലിക്ക കുടുംബത്തിനും വേണ്ടത്. അതിനായി വേദോപദേശ പഠന ക്ലാസുകളും സഭയുടെ പഠനങ്ങളും ഇടവകകളിലും കുടുംബങ്ങളിലും ആവശ്യമാണ്.
ഫാ. മാത്യൂസ് വലിയ പുത്തൻപുര
ചീഫ് എഡിറ്റർ



