ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷനിൽ 2026- 2027 വർഷത്തേക്കുള്ള വേദപാഠം ക്ലാസുകളുടെ ഔപചാരികമായ ഉത്ഘാടനം സെപ്റ്റംബർ 13 ഞായറാഴ്ച്ചത്തെ വിശുദ്ധ കുർബാനക്ക് ശേഷം മത ബോധനത്തിന്റെ ഹെഡ് ടീച്ചർ ജോൺ ജേക്കബ് ചെറുതാന്നിയെലിന്റെയും മറ്റ് വേദ പാഠം അധ്യാപകരുടെയും സാനിധ്യത്തിൽ മിഷൻ ഡയറക്ടർ ഫാ . ഷഞ്ചു കൊച്ചുപറമ്പിൽ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു
തുടർന്ന് 2025-2026 വർഷം പത്താം ക്ലാസ്സിൽ വേദപാഠം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .
ചെറുപ്പം മുതലെ ലഭിക്കുന്ന വിശ്വാസ പരിശീലനം വിശ്വാസ ജീവിതത്തെ അനുദിനം ബലപ്പെടുത്തുകയും ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് വളരാനുള്ള പ്രജോധനവും വഴികാട്ടിയുമാണ് എന്ന് മിഷൻ ഡയറക്ടർ ഓർമിപ്പിച്ചു .



