Skip to content

വാഴ്‌വ് 2026-ന്റെ കലാസന്ധ്യയ്ക്ക് സ്റ്റീഫൻ ദേവസ്സിയുടെ സംഗീതവിസ്മയത്തോടെ തുടക്കം

ക്നാനായ കാത്തലിക് മിഷൻസ് യു.കെ.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഴ്‌വ് 2026-ന്റെ കലാസന്ധ്യ പ്രശസ്ത സംഗീതജ്ഞനും പിയാനിസ്റ്റുമായ സ്റ്റീഫൻ ദേവസ്സി ഉദ്ഘാടനം ചെയ്തു. സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്റ്റീഫൻ ദേവസ്സിയുടെ സാന്നിധ്യം വാഴ്‌വ് 2026-ന്റെ കലാസന്ധ്യയ്ക്ക് പ്രത്യേക മിഴിവേകി.

അസാധാരണമായ സംഗീതപ്രതിഭയും പിയാനോയിലെ വിസ്മയകരമായ പ്രാവീണ്യവും സർഗാത്മകമായ അവതരണശൈലിയും കൊണ്ട് ശ്രദ്ധേയനായ സ്റ്റീഫൻ ദേവസ്സി, തന്റെ സംഗീതത്തിലൂടെ പ്രേക്ഷകരെ വേറിട്ടൊരു അനുഭവത്തിലേക്ക് നയിച്ചു. വേദിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും അവതരണത്തിലെ ഊർജവും സദസ്സിൽ ആവേശം നിറച്ചു.

ഉദ്ഘാടനത്തിന് പിന്നാലെ സ്റ്റീഫൻ ദേവസ്സി അവതരിപ്പിച്ച പ്രത്യേക സംഗീതാവതരണം സദസ്സിന്റെ ഹൃദയം കീഴടക്കി. സംഗീതോപകരണത്തിന്റെ മാസ്മരിക ശബ്ദവും അദ്ദേഹത്തിന്റെ സവിശേഷമായ അവതരണശൈലിയും ഒത്തുചേർന്നപ്പോൾ വേദി സംഗീതവിസ്മയത്തിന് സാക്ഷിയായി.

അവതരണത്തിന്റെ ഓരോ ഘട്ടവും നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. വാഴ്‌വ് 2026-ന്റെ കലാസന്ധ്യയ്ക്ക് അവിസ്മരണീയമായ തുടക്കം കുറിച്ച സ്റ്റീഫൻ ദേവസ്സിയുടെ സംഗീതാവതരണം, ആഘോഷത്തിന്റെ കലാപരമായ മികവിന് പുതിയൊരു ഉയരം നൽകി.

15 ഓളം വ്യക്തികളാണ് സ്റ്റീഫൻ ദേവസിയുടെ പ്രോഗ്രാമിന്റെ ചിലവുകൾ വഹിച്ചത്

വാഴ്‌വ് 2026 – ക്നാനായ തനിമയിൽ വേരൂന്നിയ കുടുംബബന്ധങ്ങളുടെ ഉത്സവം – ജാക്സൺ മണപ്പാട്ട്

UK Knanaya Catholic Mission-ന്റെ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാമിലെ Bethel Convention Centre-ൽ നടന്ന ‘വാഴ്‌വ് 2026’ എന്ന കുടുംബസംഗമത്തിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ

ക്നാനായ പ്രൗഢി വിളിച്ചോതിയ പൊതുസമ്മേളനം

വാഴ്‌വ് 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ക്നാനായ സമൂഹത്തിന്റെ വിശ്വാസവും ഐക്യവും പാരമ്പര്യവും വിളിച്ചോതുന്ന പ്രൗഢഗംഭീരമായ സംഗമമായി മാറി. വിശ്വാസികളെ ആത്മീയ ഉണർവിലാഴ്ത്തിയ പൊന്തിഫിക്കൽ

വാഴ്‌വ് 2026-ന്റെ പൊന്തിഫിക്കൽ ദിവ്യബലി വിശ്വാസികൾക്ക് ആത്മീയ ഉണർവായി

ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻസ് യു.കെ.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഴ്‌വ് 2026-ന് ആത്മീയ നിറവേകി പൊന്തിഫിക്കൽ ദിവ്യബലി. അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ