Skip to content

ക്നാനായ കാത്തലിക്‌ മിഷൻസ് യുകെ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു:ഗ്രാന്റ് ഫിനാലെ ഡിസംബറിൽ.

ക്നാനായ കാത്തലിക്‌ മിഷൻസ് യുകെയുടെ ആഭിമുഖ്യത്തിൽ മിഷൻ തലത്തിലും ദേശീയ തലത്തിലുമായി പ്രൗഢഗംഭീരമായ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ക്നാനായ കാത്തലിക്‌ മിഷൻസ് യൂത്ത് മിനിസ്ടി (Knanaya Missions Youth Ministry) യുടെ നേതൃത്വത്തിലാണ് ഈ ബൃഹത്തായ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. യുകെയിലുടനീളമുള്ള ക്നാനായ യുവജനങ്ങളെയും സമുദായാംഗങ്ങളെയും സജീവമായി പങ്കാളികളാക്കുകയാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം.

വിവിധ മിഷൻ തലങ്ങളിൽ നടക്കുന്ന പ്രാഥമിക മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രഗത്ഭ ടീമുകളാണ് ഡിസംബറിൽ നടക്കുന്ന ആവേശകരമായ ഗ്രാന്റ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്.

റവ. ഫാ. സുനി പടിഞ്ഞാറേക്കരയുടെ ആത്മീയ നേതൃത്വത്തിൽ ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ, ഫാ. ടോം പുത്തൻ പുരയ്ക്കൽ, ഫാ.ജിൻസ് കണ്ടക്കാട്ട്, Mr. ടെന്നീസൻ കുര്യാക്കോസ്, Mrs. അനു ജോം വായിത്തറ എന്നിവരുടെ രക്ഷാകർത്തൃത്വത്തിലും മാർഗ്ഗനിർദ്ദേശത്തിലുമാണ് ക്വിസ് മത്സരത്തിന്റെ സംഘാടനം പുരോഗമിക്കുന്നത്.

വിശുദ്ധ ബൈബിൾ (25%), ക്നാനായ സമുദായ ചരിത്രം (25%), സീറോ മലബാർ ആരാധനാക്രമം (50%) എന്നീ മൂന്ന് പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

മത്സരത്തിന് മുന്നോടിയായി, വരും ആഴ്ചകളിലെ ‘തെക്കൻ ടൈംസ്’ ൻ്റെ ഓരോ ലക്കത്തിലും ഇതുമായി ബന്ധപ്പെട്ട നിശ്ചിത ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. ഈ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മിഷൻതല മത്സരങ്ങൾ ക്രമീകരിക്കുക.

സമുദായത്തിന്റെ വിശ്വാസവും പാരമ്പര്യവും തലമുറകളിലേക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ട് യുവജനങ്ങൾ നേതൃത്വം നൽകുന്ന ഈ ക്വിസ് മത്സരത്തിലേക്ക് യുകെയിലുടനീളമുള്ള മുഴുവൻ ക്നാനായ സമുദായ അംഗങ്ങളേയും സ്നേഹപൂർവ്വം ക്ഷണിക്കുകയും ഏവരുടേയും സജീവമായ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷനിൽ വേദപാഠം ക്ലാസ്സുകളുടെ ഉത്‌ഘാടനം നടന്നു .

ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷനിൽ 2026- 2027 വർഷത്തേക്കുള്ള വേദപാഠം ക്ലാസുകളുടെ ഔപചാരികമായ ഉത്ഘാടനം സെപ്റ്റംബർ 13 ഞായറാഴ്ച്ചത്തെ വിശുദ്ധ കുർബാനക്ക് ശേഷം മത

വാഴ്‌വ് 2026-ന്റെ വിജയത്തിനായി അർപ്പണബോധത്തോടെ വിവിധ കമ്മിറ്റികൾ

വാഴ്‌വ് 2026: ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബർമിംഗ്ഹാം: യുകെയിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളിലെ കുടുംബങ്ങളെ ഒരുമിച്ച് അണിനിരത്തി സെപ്റ്റംബർ 26-ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ

രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും:ലിയോ പതിനാലാമൻ പാപ്പാ

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “സാക്രോസാന്ക്തും കൊൺചീലിയും” (Sacrosanctum Concilium – SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം

അതിരൂപതയ്ക്ക് നവ സഹായ മെത്രാൻ  മാർ തോമസ് ആനിമൂട്ടിൽ

1962 ജനുവരി 13 ന് ജനിച്ച ഫാ. തോമസ്, പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1978 ജൂൺ