Skip to content

പിറവിയുടെ സന്ദേശം നല്‍കി ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ നേറ്റിവിറ്റി ഷോ


ലണ്ടണ്‍: പിറവിയുടെ സന്ദേശം നല്‍കി ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ നേറ്റിവിറ്റി ഷോ. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച നേറ്റിവിറ്റി ഷോ വ്യത്യസ്തതകൊണ്ടും പുതുമകൊണ്ടും ഏറെ ശ്രദ്ധേയമായി. ഉച്ചകഴിഞ്ഞ് 2.30 ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് എലം പാര്‍ക്ക് സെന്റ് ആല്‍ബന്‍സ് ദൈവാലയത്തിന്റെ ഹാളിലാണ് പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്. ഈശോയുടെ പിറവിയുടെ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വേദപാഠ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകുന്ന തരത്തിലും മുതിര്‍ന്നവര്‍ക്ക് തങ്ങള്‍ക്ക് പരിചിതമായ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനും സഹായകമായി. നേറ്റിവിറ്റി ഷോയോടനുബന്ധിച്ച് മിഷന്റെ വിവിധ ഏരിയകളില്‍ നിന്നും കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച മികവുറ്റ പ്രോഗ്രാമുകള്‍ പിറവിയുടെ നല്ല സന്ദേശങ്ങള്‍ നല്‍കുന്നവയായിരുന്നു. വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ നേറ്റിവിറ്റി ഷോ ഉദ്ഘാടനം ചെയ്തു. ഹെഡ് ടീച്ചര്‍ ശ്രീമതി ഷൈനി മച്ചാനിക്കല്‍, ശ്രീമതി ജിന്റു ജിമ്മി ക്ലാക്കിയില്‍, ശ്രീ. ഷാജി പൂത്തറ, സ്വപ്ന സാം, ജാസ്മിന്‍ ജസ്റ്റിന്‍, ജെന്‍സി ജിനീഷ്, അല്‍ഫോന്‍സാ പൂത്തൃക്കയില്‍, ഹെലന്‍ ഷാജി പൂത്തറ, മേബിള്‍ അനു പുല്ലുകാട്ട് കൈക്കാരന്മാരായ ശ്രീ. ജോണി കല്ലിടാന്തിയില്‍, ശ്രീ. സാജന്‍ പടിക്കമ്യാലില്‍, ശ്രീ. സജീവ് ചെമ്പകശ്ശേരില്‍, ശ്രീ. റെജി മൂലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാമിനോടനുബന്ധിച്ച് ലീജിയണ്‍ ഓഫ് മേരിയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ ലിസ്സി ടോമി, സിബി ഷാജി, ജിനി ജെയിംസ്, ഷൈനി ഫ്രാന്‍സീസ്, സീലിയ സാബു, ബില്‍സി ജിജി, മേഴ്‌സി ഷാജി, ജിനി അജു, സ്റ്റെല്‍ബി സാജന്‍, റെജി ബിനു, വിജി സജി, ബിനി ഷിനോ, ആന്‍സി ബാബു, ജാസ്മിന്‍ ജസ്റ്റിന്‍, സെലീന സജീവ്, ലിസമ്മ ജോണി എന്നിവര്‍ ചേര്‍ന്ന് സ്‌നേഹവിരുന്നും സജ്ജമാക്കി. പ്രോഗ്രാമിനോടനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോയില്‍ ഷെക്കിന്‍ പി. ഷാജി പാലന്തറ, സിബി കക്കുഴി ജോണി കല്ലിടാന്തിയില്‍, എന്നിവര്‍ സമ്മാനാര്‍ഹരായി. ലിസ്സി ടോമി പടവെട്ടുംകാലായില്‍, ഫ്രാന്‍സീസ് സൈമണ്‍ മച്ചാനിക്കല്‍, സജി കിണരിരിക്കുംതൊട്ടിയില്‍ എന്നിവര്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. പ്രോഗ്രാമില്‍ കഴിഞ്ഞ വാഴ്‌വ് -2023 ന് രജിസ്‌ട്രേഷനായി സഹായിച്ച ജോജു അനുവിന് ഫലകം നല്‍കി ആദരിച്ചു.

GOD BLESS YOU