മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി അഭി. പണ്ടാരശ്ശേരില്‍ പിതാവിന്റെ മിഷന്‍ സന്ദര്‍ശനം


ഈസ്റ്റ് ആന്‍ഗ്ലിയ: സെന്റ് തെരേസ ഓഫ് കല്‍ക്കട്ട ക്‌നാനായ കാത്തലിക് പ്രപ്പോസ്ഡ് മിഷനില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി അഭി. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മിഷന്‍ സന്ദര്‍ശനം ഡിസംബര്‍ മാസം 17-ാം തീയിതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കേംബ്രിഡ്ജിലുള്ള സെന്റ് ലോറന്‍സ് ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭി. പിതാവിനെ വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കൈക്കാരന്മാരായ ഡോണി കിഴക്കേപ്പറമ്പില്‍, മഹേഷ് ചേന്നങ്ങാട്ട്, അകൗണ്ടന്റ് റ്റോമി ഒഴുങ്ങാലില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ലീജിയണ്‍ ഓഫ് മേരിയുടെ ഉദ്ഘാടനവും 13 അംഗങ്ങളുടെ പ്രതിജ്ഞയും അഭി. പിതാവിന്റെ സാന്നിദ്ധ്യത്തില്‍ നടന്നു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനയക്ക് അഭി. പണ്ടാരശ്ശേരില്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ദൈവം നമുക്ക് നല്‍കിയിരിക്കുന്ന നന്മകളെ തിരിച്ചറിയുന്നതിനു നമുക്ക് സാധിക്കണമെന്നും വചനത്തിന് സാക്ഷ്യം വഹിക്കുവാന്‍ നാം ആയിരിക്കുന്ന ഇടങ്ങളില്‍ പരിശ്രമിക്കണമെന്നും വരും തലമുറയ്ക്ക് വചനത്തോട് ആഭിമുഖ്യം ലഭിക്കുന്നതിന് നാം ശ്രദ്ധിക്കണമെന്നും അഭി. പിതാവ് തന്റെ വചന സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. കുര്‍ബാനയെ തുടര്‍ന്ന് മിഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അഭി. പിതാവ് മറുപടി നല്‍കി. സന്ദര്‍ശനത്തോടനുബന്ധിച്ച് സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ മിഷനില്‍ മിഷ്യന്‍ ലീഗിന് പുതു നേതൃത്വം

ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ മിഷനില്‍ മിഷ്യന്‍ ലീഗിന് പുതു നേതൃത്വം
ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ മിഷ്യന്‍ ലീഗിന് പുതിയ ഭാരവാഹികള്‍. പ്രസിഡന്റായി അലക്‌സ് ലൂക്കോസും വൈസ് പ്രസിഡന്റായി കെയ്‌ലന്‍ ഷിനോയും സെക്രട്ടറിയായി സോനാ റോള്‍ഡും ട്രഷററായി ഡാനിയേല്‍ സജിയും തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ വികാരി റവ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്തു.

പിറവിയുടെ സന്ദേശം നല്‍കി ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ നേറ്റിവിറ്റി ഷോ


ലണ്ടണ്‍: പിറവിയുടെ സന്ദേശം നല്‍കി ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ നേറ്റിവിറ്റി ഷോ. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച നേറ്റിവിറ്റി ഷോ വ്യത്യസ്തതകൊണ്ടും പുതുമകൊണ്ടും ഏറെ ശ്രദ്ധേയമായി. ഉച്ചകഴിഞ്ഞ് 2.30 ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് എലം പാര്‍ക്ക് സെന്റ് ആല്‍ബന്‍സ് ദൈവാലയത്തിന്റെ ഹാളിലാണ് പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്. ഈശോയുടെ പിറവിയുടെ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വേദപാഠ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകുന്ന തരത്തിലും മുതിര്‍ന്നവര്‍ക്ക് തങ്ങള്‍ക്ക് പരിചിതമായ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനും സഹായകമായി. നേറ്റിവിറ്റി ഷോയോടനുബന്ധിച്ച് മിഷന്റെ വിവിധ ഏരിയകളില്‍ നിന്നും കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച മികവുറ്റ പ്രോഗ്രാമുകള്‍ പിറവിയുടെ നല്ല സന്ദേശങ്ങള്‍ നല്‍കുന്നവയായിരുന്നു. വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ നേറ്റിവിറ്റി ഷോ ഉദ്ഘാടനം ചെയ്തു. ഹെഡ് ടീച്ചര്‍ ശ്രീമതി ഷൈനി മച്ചാനിക്കല്‍, ശ്രീമതി ജിന്റു ജിമ്മി ക്ലാക്കിയില്‍, ശ്രീ. ഷാജി പൂത്തറ, സ്വപ്ന സാം, ജാസ്മിന്‍ ജസ്റ്റിന്‍, ജെന്‍സി ജിനീഷ്, അല്‍ഫോന്‍സാ പൂത്തൃക്കയില്‍, ഹെലന്‍ ഷാജി പൂത്തറ, മേബിള്‍ അനു പുല്ലുകാട്ട് കൈക്കാരന്മാരായ ശ്രീ. ജോണി കല്ലിടാന്തിയില്‍, ശ്രീ. സാജന്‍ പടിക്കമ്യാലില്‍, ശ്രീ. സജീവ് ചെമ്പകശ്ശേരില്‍, ശ്രീ. റെജി മൂലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാമിനോടനുബന്ധിച്ച് ലീജിയണ്‍ ഓഫ് മേരിയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ ലിസ്സി ടോമി, സിബി ഷാജി, ജിനി ജെയിംസ്, ഷൈനി ഫ്രാന്‍സീസ്, സീലിയ സാബു, ബില്‍സി ജിജി, മേഴ്‌സി ഷാജി, ജിനി അജു, സ്റ്റെല്‍ബി സാജന്‍, റെജി ബിനു, വിജി സജി, ബിനി ഷിനോ, ആന്‍സി ബാബു, ജാസ്മിന്‍ ജസ്റ്റിന്‍, സെലീന സജീവ്, ലിസമ്മ ജോണി എന്നിവര്‍ ചേര്‍ന്ന് സ്‌നേഹവിരുന്നും സജ്ജമാക്കി. പ്രോഗ്രാമിനോടനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോയില്‍ ഷെക്കിന്‍ പി. ഷാജി പാലന്തറ, സിബി കക്കുഴി ജോണി കല്ലിടാന്തിയില്‍, എന്നിവര്‍ സമ്മാനാര്‍ഹരായി. ലിസ്സി ടോമി പടവെട്ടുംകാലായില്‍, ഫ്രാന്‍സീസ് സൈമണ്‍ മച്ചാനിക്കല്‍, സജി കിണരിരിക്കുംതൊട്ടിയില്‍ എന്നിവര്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. പ്രോഗ്രാമില്‍ കഴിഞ്ഞ വാഴ്‌വ് -2023 ന് രജിസ്‌ട്രേഷനായി സഹായിച്ച ജോജു അനുവിന് ഫലകം നല്‍കി ആദരിച്ചു.

ലണ്ടണ്‍ ക്‌നാനായ കാത്തലിക് മിഷനില്‍ ആത്മീയ പ്രഭവിതറി മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മിഷന്‍ സന്ദര്‍ശനം

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ ആത്മീയ പ്രഭവിതറി മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മിഷന്‍ സന്ദര്‍ശനം നടത്തി. 13-ാം തീയതി വൈകുന്നേരം 7.30 ന് ഹോഡസ്ഡണ്‍ സെന്റ് അഗസ്റ്റിന്‍ ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവിനെ കൈക്കാരന്മാരായ ശ്രീ. ജോണി കല്ലിടാന്തിയില്‍, ശ്രീ. സാജന്‍ പടിക്കമ്യാലില്‍, ശ്രീ. സജീവ് ചെമ്പകശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഭി. പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയര്‍പ്പണം നടന്നു. പരിശുദ്ധ അമ്മയുടെ സ്‌തോത്രഗീതം പോലെ നമുക്കും ദൈവം കഴിഞ്ഞ നാളുകളില്‍ നല്‍കിയ നല്‍കിയ നന്മകളോര്‍ത്ത് സ്‌തോത്രഗീതം പാടാന്‍ കഴിയണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ വചന സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു. വി. കുര്‍ബാനയെ തുടര്‍ന്ന് മിഷന്‍ ഞായറാഴ്ചയോടനുബന്ധിച്ച് നടത്തിയ പ്രോഗ്രാമുകളില്‍ നിന്ന് മിഷന്‍ ലീഗിലെ കുട്ടികള്‍ സമാഹരിച്ച തുക കോട്ടയം അതിരൂപത ഏറ്റെടുത്ത് നടത്തുന്ന പഞ്ചാബ് മിഷനിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി മിഷന്‍ ലീഗ് വൈസ് പ്രസിഡന്റ് കെയ്‌ലിന്‍ ഷിനോ, ട്രഷറര്‍ ഡാനിയേല്‍ സജി, ഹെഡ് ടീച്ചര്‍ ഷെനി മച്ചാനിക്കല്‍, ജിന്റു ജിമ്മി ക്ലാക്കിയില്‍, ജെറി തൊണ്ടിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് അഭി. പിതാവിന് നല്‍കി. തുടര്‍ന്ന് ലീജിയണ്‍ ഓഫ് മേരിയില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്കായി അഭി. പിതാവ് പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് അഭി. പിതാവ് എല്ലാവരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും പൊതു സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സ്‌നേഹവിരുന്നോടെ പ്രസ്തുത സന്ദര്‍ശനം സമംഗളം പര്യവസാനിച്ചു. സന്ദര്‍ശനത്തോടനുബന്ധിച്ച് മിഷനിലുള്ള വിവിധ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും രോഗികളായിട്ടുള്ളവരെ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ദിശാബോധവും നല്‍കുന്നതായിരുന്നു അഭി. പിതാവിന്റെ മിഷന്‍ സന്ദര്‍ശനം.

സകല വിശുദ്ധരുടെയും തിരുനാളും മിഷന്‍ ഞായറും സംയുക്തമായി ആഘോഷിച്ചു


ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ മിഷന്‍ ഞായറും സകല വിശുദ്ധരുടെയും തിരുനാളും സംയുക്തമായി ആചരിച്ചു. സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ച് വേദപാഠം പഠിക്കുന്ന കുട്ടികള്‍ വിശുദ്ധരുടെ വേഷം ധരിച്ച് എത്തുകയും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധരെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. മിഷന്‍ ഞായര്‍ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മിഷന്‍ ലീഗ് കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ ഗെയിമുകള്‍ സംഘടിപ്പിച്ചു. ബേക്ക് സെയില്‍, സ്‌നാക്‌സ് സെയില്‍, ലേലം എന്നിവയും മിഷന്‍ ഞായറിനോടനുബന്ധിച്ച് നടത്തി. പ്രസ്തുത കാര്യങ്ങളില്‍ നിന്നും പിരിഞ്ഞ് കിട്ടിയ തുക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതിന് തീരുമാനിച്ചു. സ്വപ്ന സാം, മിഷേല്‍ ഷാജി, ജെറി അബ്രാഹം, ജിന്റു ജിമ്മി, ഷൈനി ഫ്രാന്‍സിസ്, സുജ സോയ്‌മോന്‍, സ്റ്റേല്‍ബി സാജന്‍, റെജി ബിജു, ബിനിമോള്‍ ഷിനോ, ബീനാ റോള്‍ഡ്, സജി വെമ്മേലില്‍, ഷാജി പൂത്തറ, സാജന്‍ പടിക്കമ്യാലില്‍, ജോണി കല്ലിടാന്തിയില്‍, സജീവ് ചെമ്പകശ്ശേരില്‍, ജസ്റ്റിന്‍, ലിസി ടോമി, മിഷന്‍ ലീഗ് ഭാരവാഹികളായ അലക്‌സ് ലൂക്കോസ്, സോന റോള്‍ഡ്, കെയ്‌ലിന്‍ ഷിനോ, ഡാനിയല്‍ സജി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി