Skip to content

ലണ്ടണ്‍ ക്‌നാനായ കാത്തലിക് മിഷനില്‍ ആത്മീയ പ്രഭവിതറി മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മിഷന്‍ സന്ദര്‍ശനം

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ ആത്മീയ പ്രഭവിതറി മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മിഷന്‍ സന്ദര്‍ശനം നടത്തി. 13-ാം തീയതി വൈകുന്നേരം 7.30 ന് ഹോഡസ്ഡണ്‍ സെന്റ് അഗസ്റ്റിന്‍ ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവിനെ കൈക്കാരന്മാരായ ശ്രീ. ജോണി കല്ലിടാന്തിയില്‍, ശ്രീ. സാജന്‍ പടിക്കമ്യാലില്‍, ശ്രീ. സജീവ് ചെമ്പകശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഭി. പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയര്‍പ്പണം നടന്നു. പരിശുദ്ധ അമ്മയുടെ സ്‌തോത്രഗീതം പോലെ നമുക്കും ദൈവം കഴിഞ്ഞ നാളുകളില്‍ നല്‍കിയ നല്‍കിയ നന്മകളോര്‍ത്ത് സ്‌തോത്രഗീതം പാടാന്‍ കഴിയണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ വചന സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു. വി. കുര്‍ബാനയെ തുടര്‍ന്ന് മിഷന്‍ ഞായറാഴ്ചയോടനുബന്ധിച്ച് നടത്തിയ പ്രോഗ്രാമുകളില്‍ നിന്ന് മിഷന്‍ ലീഗിലെ കുട്ടികള്‍ സമാഹരിച്ച തുക കോട്ടയം അതിരൂപത ഏറ്റെടുത്ത് നടത്തുന്ന പഞ്ചാബ് മിഷനിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി മിഷന്‍ ലീഗ് വൈസ് പ്രസിഡന്റ് കെയ്‌ലിന്‍ ഷിനോ, ട്രഷറര്‍ ഡാനിയേല്‍ സജി, ഹെഡ് ടീച്ചര്‍ ഷെനി മച്ചാനിക്കല്‍, ജിന്റു ജിമ്മി ക്ലാക്കിയില്‍, ജെറി തൊണ്ടിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് അഭി. പിതാവിന് നല്‍കി. തുടര്‍ന്ന് ലീജിയണ്‍ ഓഫ് മേരിയില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്കായി അഭി. പിതാവ് പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് അഭി. പിതാവ് എല്ലാവരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും പൊതു സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സ്‌നേഹവിരുന്നോടെ പ്രസ്തുത സന്ദര്‍ശനം സമംഗളം പര്യവസാനിച്ചു. സന്ദര്‍ശനത്തോടനുബന്ധിച്ച് മിഷനിലുള്ള വിവിധ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും രോഗികളായിട്ടുള്ളവരെ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ദിശാബോധവും നല്‍കുന്നതായിരുന്നു അഭി. പിതാവിന്റെ മിഷന്‍ സന്ദര്‍ശനം.

Christmas Newsletter St.Anthony’s Knanaya Catholic Proposed Mission Wales

Christmas Newsletter St.Anthony’s Knanaya Catholic Propossed Mission Wales

ലണ്ടണ്‍ മിഷനില്‍ ക്രിസ്മസ് രാവ് 2025 നടത്തപ്പെട്ടു.

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് രാവ് സംഘടിപ്പിച്ചു. ഡിസംബര്‍ 14 ന് എലംപാര്‍ക്കിലുള്ള സെന്റ് ആല്‍ബന്‍സ്

മംഗളവാര്‍ത്താക്കാലം: ദൈവിക സന്ദേശത്തിന്റെ നാളുകള്‍

ഡിസംബർ മാസത്തിൽ ക്രിസ്മസ് വൈബും പാർട്ടികളും സമ്മാനങ്ങളുമൊക്കെയായി നമ്മൾ തിരക്കിലാകുകയാണ്. എന്നാൽ ഈ ആഘോഷങ്ങൾക്ക് തൊട്ടുമുൻപ്, ആത്മീയമായും ആഴത്തിലും ചിന്തിക്കേണ്ട ഒരു സമയമാണ് മംഗളവാർത്താക്കാലം

Rejoice രജിസ്ട്രേഷൻ പുരോഗമിക്കുന്നു

UK യിലെ 15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള 9 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന rejoice നുള്ള രജിസ്ട്രേഷൻ തുടരുന്നു.