Skip to content

മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി അഭി. പണ്ടാരശ്ശേരില്‍ പിതാവിന്റെ മിഷന്‍ സന്ദര്‍ശനം


ഈസ്റ്റ് ആന്‍ഗ്ലിയ: സെന്റ് തെരേസ ഓഫ് കല്‍ക്കട്ട ക്‌നാനായ കാത്തലിക് പ്രപ്പോസ്ഡ് മിഷനില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി അഭി. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മിഷന്‍ സന്ദര്‍ശനം ഡിസംബര്‍ മാസം 17-ാം തീയിതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കേംബ്രിഡ്ജിലുള്ള സെന്റ് ലോറന്‍സ് ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭി. പിതാവിനെ വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കൈക്കാരന്മാരായ ഡോണി കിഴക്കേപ്പറമ്പില്‍, മഹേഷ് ചേന്നങ്ങാട്ട്, അകൗണ്ടന്റ് റ്റോമി ഒഴുങ്ങാലില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ലീജിയണ്‍ ഓഫ് മേരിയുടെ ഉദ്ഘാടനവും 13 അംഗങ്ങളുടെ പ്രതിജ്ഞയും അഭി. പിതാവിന്റെ സാന്നിദ്ധ്യത്തില്‍ നടന്നു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനയക്ക് അഭി. പണ്ടാരശ്ശേരില്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ദൈവം നമുക്ക് നല്‍കിയിരിക്കുന്ന നന്മകളെ തിരിച്ചറിയുന്നതിനു നമുക്ക് സാധിക്കണമെന്നും വചനത്തിന് സാക്ഷ്യം വഹിക്കുവാന്‍ നാം ആയിരിക്കുന്ന ഇടങ്ങളില്‍ പരിശ്രമിക്കണമെന്നും വരും തലമുറയ്ക്ക് വചനത്തോട് ആഭിമുഖ്യം ലഭിക്കുന്നതിന് നാം ശ്രദ്ധിക്കണമെന്നും അഭി. പിതാവ് തന്റെ വചന സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. കുര്‍ബാനയെ തുടര്‍ന്ന് മിഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അഭി. പിതാവ് മറുപടി നല്‍കി. സന്ദര്‍ശനത്തോടനുബന്ധിച്ച് സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

ദൈവാശ്രയ ബോധവും കഠിനാധ്വാനവും ജിജോ ഫിനിലിൻ്റെ വിജയ രഹസ്യം

കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന്, ഇംഗ്ലണ്ടിലെ സെൻറ് തോമസ് ആൻഡ് ഗയ്‌സ് ഹോസ്പിറ്റലിലെ ലീഡ് അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ പദവിയിലെത്തിയത് ദൈവാശ്രയ ബോധവും

ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെ നാഷണല്‍ മീറ്റ് സംഘടിപ്പിച്ചു

ബര്‍മിംഗ്ഹാം: ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ ഫിസിക്കല്‍ നാഷണല്‍ മീറ്റ് ബര്‍മിംഗ്ഹാമിലെ കിംഗ്‌സ്‌ വിന്‍ഫോര്‍ഡിലുള്ള ഔർ ലേഡി ഓഫ് ലൂര്‍ദ്ദ് ദൈവാലയത്തില്‍ വച്ച് ഡിസംബര്‍ മാസം

വളര്‍ച്ചയുടെ പാതയില്‍ സെന്റ് തോമസ് ക്‌നാനായ മിഷനിലെ വിന്റ്‌സെന്റ് ഡി പോള്‍ സൊസൈറ്റി യോര്‍ക്ക്‌ഷെയര്‍

യോര്‍ക്ക്‌ഷെയര്‍: സെന്റ് തോമസ് ക്‌നാനായ മിഷന്‍ യോര്‍ക്ക്‌ഷെയറിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ കോട്ടയം

രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യം : ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

യു.കെ: രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവ്. ക്‌നാനായ കാത്തലിക് മിഷന്‍ യു.കെ,