ബ്രിസ്റ്റോൾ സേക്രട്ട് ഹാർട്ട് കാത്തോലിക് പള്ളിയിൽ 07/09/25 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടന്ന സ്വീകരണ യോഗത്തിൽ BKCA പ്രസിഡന്റ് ബൈജു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയുണ്ടായി. സെന്റ് ജോർജ് മിഷനെ പ്രതിനിധീകരിച്ചു കൈക്കാരൻ തോമസ് ജോസഫ് തൊണ്ണന്മാവുങ്കൽ മിഷനിലെ എല്ലാ കൂടാര യോഗങ്ങളുടെ പേരിലും ആശംസ അറിയിച്ചു.
തുടർന്ന് ജിബിൻ അച്ചൻ തന്റെ മറുപടി പ്രസംഗത്തിൽ ബ്രിസ്റ്റോളിലും സമീപ നഗരങ്ങളായ സ്വിൻഡൻ, വെസ്റ്റൺ സൂപ്പർമെയർ, ബാത്ത്, ഡെവൺ എന്നീ സ്ഥലങ്ങളിൽ താമസിക്കുന്ന ക്നാനായ സമുദായംഗങ്ങളുടെ ആത്മീയ വളർച്ചക്ക് ക്നാനായ സമുദായത്തിന്റെ പാരമ്പര്യമനുസരിച്ചു സഭയോടൊപ്പം ഒരുമയോടെ മുന്നോട്ടു പോകണമെന്ന് ആഹ്വാനം ചെയ്തു. അതിനുവേണ്ടി എല്ലാവരുടെയും ശക്തമായ പ്രാർത്ഥനയും നിറഞ്ഞ പിന്തുണയും അഭ്യർത്ഥിച്ചുകൊണ്ടാണ് അച്ചന്റെ വാക്കുകൾ അവസാനിപ്പിച്ചത്. BKCA വൈസ് പ്രസിഡന്റ് ഷിനു നിഥിൻ എല്ലാവർക്കും നന്ദി പറഞ്ഞു.