Vazhvu 2025 – Knanaya Family Gathering: A Day of Fun,Faith & Future!

You’re warmly invited to a special day of fellowship and celebration at our Vazhvu – Knanaya Family Gathering — a time for all generations to come together in joy, reflection, and inspiration!

🗓️ Date: 4th October 25

📍 Bethel convention Centre

Proudly organized by our young and energetic youth, this event is packed with engaging activities for all age groups:

• 🔍 Years 1–5: Biblical Treasure Hunt

Discover hidden treasures and explore God’s Word through a fun and interactive scavenger hunt!

• 🎲 Years 6–9: Bingo Bonanza

Enjoy an exciting game of Bingo with chances to win great prizes and share in laughter!

• 💼 Years 10 & Above: Career’s Fair

Meet professionals ready to inspire and guide our youth toward a purposeful future.

Let’s celebrate faith, family, and our shared future—together.

✨ Come and be blessed! ✨

വാഴ്‌വ് 2025 ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റി

“വീട് ഒരുക്കാം വാഴ് വ്”. ഊർജ്ജസ്വലതയോടെ ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റി . 2025 ലെ വാഴ് വ് ൻ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് കേരളത്തിൽ നിർധനരായ മിനിമം ഒരു ക്നാനായ കത്തോലിക്ക കുടുംബത്തിന് ഭവനം നിർമ്മിച്ച നൽകുക എന്നുള്ളത്. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് കഴിഞ്ഞവർഷം ഫാമിലി ടിക്കറ്റിന് 15 പൗണ്ട് എന്നതിന് പകരം ഒരു ഫാമിലിക്ക് 20 പൗണ്ട് നിശ്ചയിച്ചത്. വാഴ് വ്” ൽ പങ്കെടുക്കുക വഴി ഭവന നിർമ്മാണത്തിനും ഓരോ കുടുംബവും നേർസാക്ഷി ആകുകയാണ്. മുൻ വർഷങ്ങളിലെ പോലെ കൃത്യവും വ്യക്തവുമായ പദ്ധതികളാണ് രജിസ്ട്രേഷൻ കമ്മിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്. ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുങ്കൽ, എബി നെടുവാമ്പുഴ, റെമി പഴയിടം എന്നിവർ കൺവീനർമാർ ആയിട്ടുള്ള ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റിയിൽ അനു പുല്ലു കാട്ട്, ബെന്നി മാവേലിൽ, കിഷോർ ചെല മല, മാത്യു വില്ലൂത്തറ , സജി മന്നാട്ടുപറമ്പിൽ, ബെന്നി കോണത്തുവാലയിൽ, സജീവ് ചെമ്പകശ്ശേരിയിൽ, ജോസ് മുളവേലി പുറത്ത്, സിറിയക് മാന്താറ്റിൽ, ബെന്നി വേങ്ങേചേരിൽ , പ്രിൻസ് ഏലംതാനത്ത്, ഷിൻസൺ കവുങ്ങും പാറയിൽ, ജോസ് മുഖച്ചിറ, സജിൻ കൈതവേലിൽ, ബേബി ജോസഫ്, ഡെന്നി സ്റ്റീഫൻ എന്നിവർ പ്രവർത്തിക്കുന്നു. ഫാമിലി ടിക്കറ്റ് കൂടാതെ ഗോൾഡൻ, സിൽവർ ടിക്കറ്റുകളും ലഭ്യമാണ്.

 വാഴ്‌വ് 2025 പ്രോഗ്രാം കമ്മറ്റി

യുകെ ക്നാനായ കത്തോലിക്കാ മിഷൻ നടത്തുന്ന വാർഷിക കുടുംബ സംഗമം ‘വാഴ്‌വ് 2025’ ൻ്റെ വിജയത്തിന് വേണ്ടി വിവിധ കമ്മറ്റികളുടെ സമഗ്രമായ ഏകോപനമാണ് നടക്കുന്നത്. വാഴ്‌വ് 2025 ൻ്റെ കുടുംബ സംഗമദിനം ആസ്വാദ്യകരമാക്കുന്നതിന് വേണ്ട കലാപരിപാടികളുടേയും പൊതുസമ്മേളനത്തിൻ്റേയും ഒക്കെ കൃമീകരണങ്ങൾ നടത്തുന്നത് പ്രോഗ്രാം കമ്മറ്റിയാണ്. പ്രതിഭാധനരായ പന്ത്രണ്ടുപേരടങ്ങുന്ന കമ്മറ്റിയാണ് ഇത്തവണ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത്. മുൻ വർഷങ്ങളിൽ വാഴ്‌വിൻ്റെ വിജയകരമായ നടത്തിപ്പിന് ചുക്കാൻ പിടിച്ച നേതൃ നിരയാണ് പുതിയ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി ഈ വർഷവും വാഴ്‌വ് യുകെയിലെ ക്നാനായക്കാർക്ക് അവിസ്മരണീയമായ ആഘോഷമാക്കി മാറ്റുന്നതിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. വളരെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ യുകെയിലെ പ്രഗത്ഭരായ ഗായകർ അണിനിരക്കുന്ന സംഗീത സദസ്സ് ‘ക്നാനായ സിംഫണിമേളം’ ഇക്കുറി ഏറെ പുതുമകളോടെ അരങ്ങേറും, പതിനഞ്ചു ക്നാനായ മിഷനുകളിലെ കലാപ്രതിഭകൾ പങ്കെടുക്കുന്ന കലാസന്ധ്യ വാഴ്‌വിൻ്റെ അരങ്ങ് ഉണർത്തും. സമുദായ ആചാരങ്ങളുടെയും, ക്രൈസ്തവ വിശ്വാസത്തിൻ്റെയും അനുഷ്ഠാനങ്ങളുടേയും, സാമൂഹിക മൂല്യങ്ങളുടെയും അന്തസ്സത്ത ഉൾക്കൊള്ളുന്ന കലാരൂപങ്ങൾ വേദിയിലെത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് കലാ- സാംസ്കാരിക രംഗങ്ങളിൽ തങ്ങളുടെ മികവുതെളിയിച്ചിട്ടള്ള പ്രോഗ്രാം കമ്മറ്റി അംഗങ്ങൾ നടത്തി വരുന്നത് . ഫാ. ഷഞ്ജു കൊച്ചുപറമ്പിൽ, ഫാ. ജിൻസ് കണ്ടക്കാട്ട്, ഷാജി ചരമേൽ, ഷെറി ബേബി, ബിന്ദു ജോം മാക്കീൽ, സോജൻ തോമസ്, ലിറ്റി ജിജോ, അനിൽ മംഗലത്ത്, ബീനാ ബെന്നി ഓണശ്ശേരിൽ, സലീനാ സജീവ്, ജോമോൾ സന്തോഷ്, ജെൻസി ജിനീഷ് എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഈ വർഷം വാഴ്‌വിൻ്റെ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്. ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനും, അഭിലാഷ് മൈലപ്പറമ്പിൽ ജനറൽ കൺവീനറും,ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവർ കൺവീനർമാരായും സജി രാമച്ചനാട് ജോയിൻ്റ് കൺവീനറുമായുള്ള കോർ കമ്മറ്റിയാണ് വാഴ്‌വിന് നേതൃത്വം കൊടുക്കുന്നത്.

ബ്രിസ്റ്റോൾ സെന്റ്. ജോർജ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ ‘വാഴ്‌വ് – 2025’ ന്റെ എൻട്രി പാസ്സ് വിതരണോൽഘാടനം നടത്തി.

ബ്രിസ്റ്റോൾ: 2025 October 4 ന് ബർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന യുകെ ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം ‘വാഴ്‌വ് 2025’-ന്റെ ആദ്യ എൻട്രി പാസ്സ്, മിഷൻ കോർഡിനേറ്റർ ഫാ. അജൂബ് തോട്ടനാനിയിൽ നിരവധി കുടുംബങ്ങൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. കൈക്കാരൻമാർ, പാരീഷ് കൗൺസിൽ, അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വീട് ഒരുക്കാം വാഴ്‌വിലൂടെ… വിവിധ കമ്മറ്റികൾ സുസജ്ജം

ഈ വർഷം ഒക്ടോബർ നാലിന് ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വാഴ്‌വ് 25 ന് നിരവധി പ്രത്യേകതകൾ ഉണ്ട്.

ഏറ്റവും പരമപ്രധാനമായ പ്രത്യേകത കേരളത്തിൽ നിർദ്ധരായ ഒരു ക്നാനായ കത്തോലിക്ക കുടുംബത്തിന് ഭവനം നിർമ്മിച്ചു നൽകുന്നു എന്നതാണ്.

ആഘോഷമായ പൊന്തിഫിക്കൽ കുർബാനയും വിവിധ മിഷനുകളിലെ നയന മനോഹരമായ കലാവിരുന്നും കുട്ടികളുടെയും യുവജനങ്ങളുടെയും ഊർജ്ജസ്വലമായ ചടുല ചുവടുകളോട് കൂടിയ ആകർഷണീയമായ നൃത്ത സംവിധാനങ്ങളും വാഴ്‌വില്‍

പങ്കെടുക്കുന്നവരുടെ മനം കുളിർപ്പിക്കും.

യുകെയിലെ 15 ക്നാനായ മിഷനുകളിലെയും ഇടവകാംഗങ്ങൾ ഒന്നുചേർന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും നന്മകൾ വിതറുമ്പോൾ വാഴ്‌വ് 2025 ൻ്റെ പ്രവർത്തനങ്ങൾക്ക് വിവിധ കമ്മറ്റികൾ സുസജ്ജമായി പ്രവർത്തിക്കുന്നു.

എല്ലാ കമ്മിറ്റികളെയും ഏകോപിപ്പിക്കുന്ന കോർ കമ്മിറ്റിയെയാണ് ഈ ലക്കത്തിൽ തെക്കൻ ടൈംസ് പരിചയപ്പെടുത്തുന്നത്.

ക്നാനായ കാത്തലിക് മിഷൻസ് യുകെ കോഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാൻ ആയിട്ടുള്ള കോർ കമ്മറ്റിയിൽ അഭിലാഷ് മൈലപറമ്പിൽ ജനറൽ കൺവീനറായി പ്രവർത്തിക്കുന്നു. ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കൽ, എന്നിവർ കൺവീനർമാരായും സജി രാമചനാട്ട് ജോയിൻറ് കൺവീനറായും കോർ കമ്മിറ്റിയിൽ സജീവമായി പ്രവർത്തിക്കുന്നു.

എല്ലാ കമ്മിറ്റികളെയും ഏകവും ഏകോപിപ്പിച്ച് വാഴ്‌വിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോർ കമ്മറ്റിയിലെ അംഗങ്ങൾ ദൈവത്തില്‍ ആശ്രയിച്ച് വാഴ്‌വിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

മാഞ്ചസ്റ്റർ സെൻ്റ് മേരീസ് ക്നാനായ മിഷനിൽ വാഴ്‌വ് 2025 ടിക്കറ്റ് കിക്ക് ഓഫ് നടത്തപ്പെട്ടു

ബെഥേൽ കൺവൻഷൻ സെൻ്ററിൽ 2025 ഒൿടോബർ നാലാം തീയതി UK യിലെ ക്നാനായ മിഷൻ കുടുംബങ്ങളുടെ മൂന്നാമത് സംഗമമായ വാഴ്‌വ് 2025-ന്, St.Mary’s Knanaya Mission Manchester ഒരുങ്ങിക്കഴിഞ്ഞു. പ്രവേശന ടിക്കറ്റിൻ്റെ Kickoff ceremony June ഇരുപത്തിയൊൻപതാം തീയതി St Mary’s Knanaya Mission Manchester-ൽ ഞായറാഴ്ച 11 മണിയുടെ വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് UK ക്നാനായ മിഷൻ മുൻ VG സജിയച്ചനും, St Mary’s Knanaya Mission Manchester വികാരിയും, UK ക്നാനായ മിഷൻ കോർഡിനേറ്റർ സുനിപടിഞ്ഞാറേക്കരയും ചേർന്ന് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു .

മാത്യു ഏലൂർ Diamond Ticket എടുത്തുകൊണ്ട് തുടക്കം കുറിച്ചതിനു പിന്നാലെ 45-ഓളം കുടുംബങ്ങൾ വളരെ ആവേശത്തോടെ Golden, Silver ticket-കൾ എടുത്തു കൊണ്ട് ഈ വാഴ്‌വിനെ ഏറ്റെടുക്കുന്ന കാഴ്ചയാണ് പള്ളിയിൽ കാണുവാൻ കഴിഞ്ഞത്. പാരീഷ് കൗൺസിലിന്റെയും കൈകാരന്മാരുടെയും മേൽനോട്ടത്തിൽ, ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായ സിറിയക്ക് ജെയിംസ്, സജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. ഈ ഉദ്യമം ഒരു വൻ വിജയമാക്കുവാൻ 2025 വാഴ്‌വിന്റെ വേദിയിൽ നമ്മൾ, നമ്മളുടെ കുഞ്ഞുങ്ങളോടൊപ്പം എത്തിച്ചേർന്നുകൊണ്ട് നമ്മുടെ ഐക്യവും, പ്രോത്സാഹനവും, പ്രാർത്ഥനയും ഈ 2025 വാഴ്‌വിനായി കൊടുക്കുവാനായി UK യിലെ മുഴുവൻവിശ്വാസികൾക്കും ഒത്തുചേരാം.

ഈ വർഷത്തെ വാഴ്‌വിന് മാഞ്ചസ്റ്ററിലുള്ള മുഴുവൻ ക്നാനായ കുടുംബങ്ങളെയും പങ്കെടുപ്പിക്കാനാണ് പാരീഷ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്.