ഈ വർഷം ഒക്ടോബർ നാലിന് ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വാഴ്‌വ് 25 ന് നിരവധി പ്രത്യേകതകൾ ഉണ്ട്.
ഏറ്റവും പരമപ്രധാനമായ പ്രത്യേകത കേരളത്തിൽ നിർദ്ധരായ ഒരു ക്നാനായ കത്തോലിക്ക കുടുംബത്തിന് ഭവനം നിർമ്മിച്ചു നൽകുന്നു എന്നതാണ്.
ആഘോഷമായ പൊന്തിഫിക്കൽ കുർബാനയും വിവിധ മിഷനുകളിലെ നയന മനോഹരമായ കലാവിരുന്നും കുട്ടികളുടെയും യുവജനങ്ങളുടെയും ഊർജ്ജസ്വലമായ ചടുല ചുവടുകളോട് കൂടിയ ആകർഷണീയമായ നൃത്ത സംവിധാനങ്ങളും വാഴ്‌വില്‍
പങ്കെടുക്കുന്നവരുടെ മനം കുളിർപ്പിക്കും.
യുകെയിലെ 15 ക്നാനായ മിഷനുകളിലെയും ഇടവകാംഗങ്ങൾ ഒന്നുചേർന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും നന്മകൾ വിതറുമ്പോൾ വാഴ്‌വ് 2025 ൻ്റെ പ്രവർത്തനങ്ങൾക്ക് വിവിധ കമ്മറ്റികൾ സുസജ്ജമായി പ്രവർത്തിക്കുന്നു.
എല്ലാ കമ്മിറ്റികളെയും ഏകോപിപ്പിക്കുന്ന കോർ കമ്മിറ്റിയെയാണ് ഈ ലക്കത്തിൽ തെക്കൻ ടൈംസ് പരിചയപ്പെടുത്തുന്നത്.
ക്നാനായ കാത്തലിക് മിഷൻസ് യുകെ കോഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാൻ ആയിട്ടുള്ള കോർ കമ്മറ്റിയിൽ അഭിലാഷ് മൈലപറമ്പിൽ ജനറൽ കൺവീനറായി പ്രവർത്തിക്കുന്നു. ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കൽ, എന്നിവർ കൺവീനർമാരായും സജി രാമചനാട്ട് ജോയിൻറ് കൺവീനറായും കോർ കമ്മിറ്റിയിൽ സജീവമായി പ്രവർത്തിക്കുന്നു.
എല്ലാ കമ്മിറ്റികളെയും ഏകവും ഏകോപിപ്പിച്ച് വാഴ്‌വിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോർ കമ്മറ്റിയിലെ അംഗങ്ങൾ ദൈവത്തില്‍ ആശ്രയിച്ച് വാഴ്‌വിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.