ലിവർപൂൾ: സെൻറ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷന് ലിവർപൂൾ രൂപത നൽകിയ വൈദിക ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 2025 ജൂലൈ മൂന്നിന് our lady of walsingham church-ൽ വൈകുന്നേരം 6 മണിക്ക് വി: കുർബാനയൂം തുടർന്ന് വൈദിക ഭവനത്തിന്റെ ( st Pius X Presbutery , Litherland ) വെഞ്ചിരിപ്പും നടക്കും.

നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ദൈവാലയത്തിന്റെ വെഞ്ചിരിപ്പ് സെപ്റ്റംബർ മാസം 20ന് രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി തിരുകർമ്മങ്ങളിൽ സഹകാർമ്മികനാകും.
യൂറോപ്പിൽ ആദ്യമായി ക്നാനായക്കാർക്കായി ഒരു ദേവാലയം സ്വന്തം ആവശ്യങ്ങൾക്കായി കിട്ടിയതിൻ്റെ ആവേശത്തിലാണ് യൂ കെയിലെ ക്നാനായ ജനത. ലിവര്‍പ്പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മാക്മഹോനയുമായി യു.കെ ക്‌നാനായ കാത്തലിക് മിഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍, കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുവാദത്താലുമാണ് 450ല്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദൈവാലയവും 300ല്‍ അധികം പേരെ ഉള്‍ക്കൊള്ളുന്ന ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്.
വൈദിക ഭവന വെഞ്ചിരിപ്പിലേക്കും ദൈവാലയ കൂദാശ കർമ്മങ്ങളിലേക്കും യുകെയിലെ എല്ലാ ക്നാനായ കത്തോലിക്ക വിശ്വാസികളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ക്നാനായ കാത്തലിക് മിഷൻസ് യുകെ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു