Skip to content

മാഞ്ചസ്റ്റർ സെൻ്റ് മേരീസ് ക്നാനായ മിഷനിൽ വാഴ്‌വ് 2025 ടിക്കറ്റ് കിക്ക് ഓഫ് നടത്തപ്പെട്ടു

ബെഥേൽ കൺവൻഷൻ സെൻ്ററിൽ 2025 ഒൿടോബർ നാലാം തീയതി UK യിലെ ക്നാനായ മിഷൻ കുടുംബങ്ങളുടെ മൂന്നാമത് സംഗമമായ വാഴ്‌വ് 2025-ന്, St.Mary’s Knanaya Mission Manchester ഒരുങ്ങിക്കഴിഞ്ഞു. പ്രവേശന ടിക്കറ്റിൻ്റെ Kickoff ceremony June ഇരുപത്തിയൊൻപതാം തീയതി St Mary’s Knanaya Mission Manchester-ൽ ഞായറാഴ്ച 11 മണിയുടെ വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് UK ക്നാനായ മിഷൻ മുൻ VG സജിയച്ചനും, St Mary’s Knanaya Mission Manchester വികാരിയും, UK ക്നാനായ മിഷൻ കോർഡിനേറ്റർ സുനിപടിഞ്ഞാറേക്കരയും ചേർന്ന് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു .

മാത്യു ഏലൂർ Diamond Ticket എടുത്തുകൊണ്ട് തുടക്കം കുറിച്ചതിനു പിന്നാലെ 45-ഓളം കുടുംബങ്ങൾ വളരെ ആവേശത്തോടെ Golden, Silver ticket-കൾ എടുത്തു കൊണ്ട് ഈ വാഴ്‌വിനെ ഏറ്റെടുക്കുന്ന കാഴ്ചയാണ് പള്ളിയിൽ കാണുവാൻ കഴിഞ്ഞത്. പാരീഷ് കൗൺസിലിന്റെയും കൈകാരന്മാരുടെയും മേൽനോട്ടത്തിൽ, ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായ സിറിയക്ക് ജെയിംസ്, സജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. ഈ ഉദ്യമം ഒരു വൻ വിജയമാക്കുവാൻ 2025 വാഴ്‌വിന്റെ വേദിയിൽ നമ്മൾ, നമ്മളുടെ കുഞ്ഞുങ്ങളോടൊപ്പം എത്തിച്ചേർന്നുകൊണ്ട് നമ്മുടെ ഐക്യവും, പ്രോത്സാഹനവും, പ്രാർത്ഥനയും ഈ 2025 വാഴ്‌വിനായി കൊടുക്കുവാനായി UK യിലെ മുഴുവൻവിശ്വാസികൾക്കും ഒത്തുചേരാം.

ഈ വർഷത്തെ വാഴ്‌വിന് മാഞ്ചസ്റ്ററിലുള്ള മുഴുവൻ ക്നാനായ കുടുംബങ്ങളെയും പങ്കെടുപ്പിക്കാനാണ് പാരീഷ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്.

Christmas Newsletter St.Anthony’s Knanaya Catholic Proposed Mission Wales

Christmas Newsletter St.Anthony’s Knanaya Catholic Propossed Mission Wales

ലണ്ടണ്‍ മിഷനില്‍ ക്രിസ്മസ് രാവ് 2025 നടത്തപ്പെട്ടു.

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് രാവ് സംഘടിപ്പിച്ചു. ഡിസംബര്‍ 14 ന് എലംപാര്‍ക്കിലുള്ള സെന്റ് ആല്‍ബന്‍സ്

മംഗളവാര്‍ത്താക്കാലം: ദൈവിക സന്ദേശത്തിന്റെ നാളുകള്‍

ഡിസംബർ മാസത്തിൽ ക്രിസ്മസ് വൈബും പാർട്ടികളും സമ്മാനങ്ങളുമൊക്കെയായി നമ്മൾ തിരക്കിലാകുകയാണ്. എന്നാൽ ഈ ആഘോഷങ്ങൾക്ക് തൊട്ടുമുൻപ്, ആത്മീയമായും ആഴത്തിലും ചിന്തിക്കേണ്ട ഒരു സമയമാണ് മംഗളവാർത്താക്കാലം

Rejoice രജിസ്ട്രേഷൻ പുരോഗമിക്കുന്നു

UK യിലെ 15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള 9 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന rejoice നുള്ള രജിസ്ട്രേഷൻ തുടരുന്നു.